ശ്രീ : അതെന്താ
ഞാൻ : അത് വണ്ടി പിടിക്കാതെ ഇരിക്കാൻ വേണ്ടി ബോസ്സ് ചെയ്ത ബ്രില്ല്യയൻ്റ ഐഡിയ ആണ്… ഒരു പരിധി വരെ ബിൽ വരാതെ രക്ഷിക്കുന്നത് ഈ നമ്പർ പ്ലേറ്റ് ആണ്…
മറിയ : ഇത്ര കഷ്ട്ടപെട്ട് എന്തിനാ ഇത് വച്ചിരിക്കുന്നത്…
റെമോ : ഇവൻ്റെ ഒച്ച ആണ് ചെക്കൻ്റെ ഹൈലൈറ്റ്…
പെട്രോൾ പമ്പിൽ വണ്ടി കേറി… …
ഞാൻ ഗ്ളാസ് താത്തി..
പെട്രോൾ പമ്പിലെ ചേച്ചി : സുഖം അല്ലേ…
ഞാൻ : സുഖം ചേച്ചി…. ഫുൾ അടിച്ചോ … ടാ തുറക്ക്….
റെമോ : ചേച്ചിയെ സുഖം അല്ലെ…
ചേച്ചി : ആഹാ കൊള്ളാല്ലോ എങ്ങോട്ടാ എല്ലാരും കൂടെ വാഗമൺ തന്നെ ആണോ ….
ഞാൻ : 🙆 അയ്യേ അല്ല ചേച്ചി ഇവിടെ അടുത്ത് മറ്റെ കാട്ട് മൊക്കിലെ കോളജ് ഇല്ലെ അവിടെ ഒരു പ്രോജക്റ്റ് ഉണ്ട് അതിന് പോയത് ആണ്…
പെട്രോൾ അടിച്ച് ഞങൾ വീണ്ടും യാത്ര തുടങ്ങി….
ഞാൻ : ടാ മഴ ആണ് പതിയെ പോ…
റെമോ : ഓക്കേ…
ശ്രീ : അല്ല ചേച്ചി എന്താ പറഞ്ഞത്… വാഗമൺ എന്നൊക്കെ പറഞ്ഞത്…
ഞാൻ : അത് വേറെ ആരെയോ ഉദ്ദേശിച്ച് പറഞ്ഞത് ആണ്…ഒരുപാട് പേരെ കാണുന്നത് അല്ലെ ..
നന്ദൻ : ടാ ടാ റെമോ ദാണ്ടെ മൂടേഷ് പോവുന്നു…
ശ്രീ : മൂടേഷ് അതാരാ…
റെമോ : നിൻ്റെ ലൊട്ട മുറ ചെക്കൻ ഹരിയുടെ മൂടേഷ് ….😄😀
ശ്രീ : പോടാ….
ഞാൻ : റെമോ …..
റെമോ : ചോരി…
നന്ദൻ : പോ പോ കടത്ത് അവനെ… നന്ദൻ ഗ്ളാസ് തുറന്ന് പറഞ്ഞു : റോഡിൽ ആണോടാ കവട്ടെ വണ്ടി ഓടിക്കുന്നത്… 🤣 🤣
റെമോ / നന്ദൻ : ഹൂ 😄
. . മറിയ : 🤣 ഇവന്മാര് ചുമ്മാ … . . . റെമോ : അവൻ പിടിച്ച് വരുന്നുണ്ട് കേട്ടോ…