വാക്കാണെ
അതെ ഡൺ
ഫൈൻ
ശെരി അപ്പോ. ഞാൻ പോയി കേട്ടൈറക്കട്ടേ
എന്ത്
അല്ല കെട്ടഴിക്കട്ടെ എന്ന് കൈയിൽ ഉള്ള കെട്ട്….
പോടാ കൂടിയാ നൊണയാ ….😂
😖
അങ്ങനെ ലീവ് കഴിഞ്ഞ് കോളജ് ഇന്ന് തുടങ്ങി….
ഞാൻ ക്ലാസ്സിൽ എത്തി…നോക്കുമ്പോ ആരും ക്ലാസ്സിൽ ഇല്ല
ഞാൻ ഒരു നിമിഷം ഒറ്റപ്പെട്ട പോലെ തോന്നി….
ഒരു നിമിഷം എൻ്റെ മുന്നിലൂടെ എൻ്റെ നഷ്ട്ടങ്ങൾ ഓരോന്നായി ഒരു തീവണ്ടി കണക്കെ ഒച്ച ഇട്ട് മണ്ട പൊളിച്ച് വെളിയിലേക്ക് പോയി….
അപ്പയുടെയും അമ്മയുടെയും മരണം … എൻ്റെ ഒറ്റപ്പെടൽ… അച്ഛമ്മയുടെ ഞാനും മാത്രമായി ഉള്ള സങ്കടം നിറഞ്ഞ വർഷങ്ങൾ … അച്ഛമ്മയുടെ മരണം …. എന്നെ ആരോരും ഇല്ലാത്തവൻ ആക്കിയ ദിവസം…. മരിക്കാൻ ഒരുങ്ങിയ ദിനങ്ങൾ … ഇന്ദ്രൻ്റെ വരവ് (അത് എന്നിൽ ഒരു മങ്ങിയ ചിരി ഉണ്ടാക്കി) അവനെ കണ്ട. അന്ന് മുതൽ ആണ് മരിക്കാൻ നോക്കിയ ഞാൻ എന്ത് ഭീരു ആണ് എന്ന് മനസ്സിലാക്കിയത്…. എന്നാൽ ഇന്ന് അവനും ഇല്ല….
പെട്ടെന്ന് എന്നെ ഒരു കൈ വന്ന് തൊട്ടു….
ഞാൻ പെട്ടെന്ന് തിരിഞ്ഞ് നോക്കി ….
ഹെഡ് മാസ്റ്റർ: കുട്ടി എന്താ ഇങ്ങനെ നിക്കുന്നത്
ഒന്നുമില്ല സാർ
എച് എം: പിന്നെ അവരെ കൊണ്ട് ശല്യം ഒന്നും ഇല്ലല്ലോ
ഇല്ല സാറേ ….കുഴപ്പം ഒന്നും ഇല്ല
എച്ച് എം : മോൻ എന്തായാലും ഒന്ന് സൂക്ഷിച്ചോ അവന്മാർ ഒക്കെ കച്ചറ പിള്ളേർ ആണ്…
ഞാൻ നോക്കിക്കോളാം സാർ കുഴപ്പം ഇല്ലാ…
എച്ച് എം : ശെരി ഇയാൾക്ക് എന്ത് ആവശ്യം ഉണ്ടെങ്കിലും പറയണം…
പിള്ളേർ ഒക്കെ വരാൻ തുടങ്ങി….
വലിയ ഗുണം ഒന്നും ഇല്ലാതെ എന്നും ഇഴുത്ത് വലിച്ച് രാത്രി അക്കി…
രണ്ട് ദിവസം കഴിഞ്ഞ് ഒരു രാവിലെ കോളജിൽ
റെമോ : ഈ നാറിക്ക് ഞാൻ എന്ത് വച്ചാലും പിടിക്കില്ല
ഞാൻ : എൻ്റെ പൊന്നോ ഒരു കലത്തിൽ കുറച്ച് വെള്ളം ഒഴിച്ച് അരി കഴുകി ഇട്ട് പുഴുങ്ങി പത്ത് രൂപയുടെ ഒരു പാക്കറ്റ് അച്ചാറിൽ നിന്ന് കുറച്ച് കൂടെ തരുന്നത് ആണ് വലിയ കാര്യം….