റെമോ : അതൊക്കെ ഒരു വലിയ കഥ ആണ് ശ്രീയെ….
ശ്രീ : പറ കേക്കട്ടെ ….
റെമോ : ഞാൻ മഠത്തിൽ ആയിരുന്നു പ്ളസ് ടൂ വരെ പഠിച്ചത്…. എനിക്ക് ആരും അങ്ങനെ സ്കൂളിൽ കൂട്ടുകാർ ഒന്നും ഇല്ല … എനിക്ക് സഹായം ചെയ്ത ഒരു പപ്പൻ ചേട്ടൻ ഉണ്ടായിരുന്നു സ്പോർട്ട്സ് ക്ലബിൽ ഇങ്ങനെ കേറി നടന്ന് ഞാൻ ഇങ്ങനെ നടക്കുന്ന സമയത്ത് ആണ് പപ്പൻ ചേട്ടൻ എന്നെ എൻ്റെ ബോളിങ് കണ്ടിട്ട് ആണ് കളിക്കാൻ വിട്ടത്…. ഒരു പ്ളസ് വൺ ആയപ്പോ ആണ് പൈസ ഒക്കെ വേണ്ടെ ആരെങ്കിലും ഉണ്ടോ തരാൻ ഒരു ദിവസം പപ്പൻ ചേട്ടൻ ആണ് എന്നെ വിളിച്ചത് ഒരു കളി ഉണ്ട് ഒറ്റ കളി വരാൻ ഇരുന്നവൻ വണ്ടിയിൽ നിന്ന് വീണ് മുട്ട് പൊട്ടി ഇരിക്കാ പോവുന്നോ എന്ന് ചോദിച്ചത്….
ശെരി പറഞ്ഞ് ഞാനും പോയി പപ്പൻ ചേട്ടൻ ആണ് ഇന്ദ്രനെ പരിച്ചയ പെടുത്തി തന്നത് അവന്മാർ എന്ന് പറഞ്ഞാ നല്ല ബാറ്റ് ബോൾ കിറ്റ് ഒക്കെ വച്ച് കളിക്കുന്ന പിള്ളേര്….ഞാൻ ആണെങ്കിൽ പേടിച്ച് പോയി…
ഞാൻ ഒരു അത്യാവശ്യം കളിക്കും ബാറ്റിങ് കൂടെ ദൈവ നിശ്ചയം പോലെ അന്ന് എൻ്റെ ഓവറിൽ അവന്മാർ റൺസ് വാരി കൂട്ടി….🙂
ഞാൻ കളിച്ചില്ലെങ്കിൽ പോലും അവര് ജയിച്ചിരിക്കും
ശ്രീ : അപ്പോ തോറ്റോ
റെമോ : വെടിപ്പായിട്ട്….ഇന്ദ്രൻ നല്ല ദേഷ്യത്തിൽ പപ്പൻ ചേട്ടനൊട് പറഞ്ഞു ഇങ്ങനെ ഉള്ള മണ്ടന്മാരേ എന്തിനാ ചേട്ടാ കൊണ്ട് വരുന്നത് എന്ന്….
മറിയ : അയ്യോ പോട്ടെ സാരം ഇല്ല…
ഞാൻ : ബാക്കി പറ… അതാണ് ഹൈലൈറ്റ്….
റെമോ : ചേട്ടൻ പറഞ്ഞു ടാ അവന് ഇതൊക്കെ കൂടെ കണ്ടപ്പോ പേടി ആയിട്ട് ആണ് ഇവൻ ഇങ്ങനെ ഒന്നും കളിച്ചിട്ടില്ല…. നീ വിശ്വാസിക്ക് നല്ല ബോളർ ആണ് ടാ പാവം ആണ് …
ശ്രീ : എന്നിട്ട്
റെമോ : ഇന്ദ്രൻ ചോദിച്ചു ഇവൻ എവിടേ ഉള്ളതാ ചേട്ടാ