മറിയ : നിൻ്റെ വണ്ടി എവിടെ
നന്ദൻ : അത് സർവീസിന് വിട്ടിരിക്കുവാ
ശ്രീ : ഇവന്മാർ ഇതെവിടെ ആണ്
നന്ദൻ : മഴ അല്ലേ വരും ….
ശ്രീ : തൊന്നുമ്പോ വരാൻ ഇത് കോളേജ് അല്ല…
നന്ദൻ : നീ വന്നെ അവര് വരും…. ഫോൺ വിളിച്ചോ…..
ശ്രീ : രണ്ടും എടുക്കുന്നില്ല….
നന്ദൻ : കൊറേ പിള്ളേർ ഉണ്ടല്ലോ
മറിയ : അതെ ടാ നല്ല പെൺപിള്ളേർ ഉണ്ട് വേണേൽ ഒന്നിനെ സെറ്റ് ആക്കിക്കോ….
നന്ദൻ : അയ്യോ വേണ്ടെ എനിക്ക് ഒക്കെ ഉണ്ട്…
ശ്രീ : അവനെ നോക്കി എന്ത്
നന്ദൻ : എനിക്ക് ഒക്കെ ആളുണ്ട് എന്ന്….
ശ്രീ : അപ്പോ നീ ചിഗ്മ അല്ലേ
നന്ദൻ : ഒന്ന് പൊയ്ക്കെ സിഗ്മ ആവാൻ ഒക്കെ നല്ല കഴിവ് വേണം എനിക്ക് ഒന്നും പറ്റില്ല…..
മറിയ : ആരാടാ ആള്….
നന്ദൻ : അതൊക്കെ ഞാൻ പറയാം…..
ക്ലാസ് തുടങ്ങി
എന്തോ ഓരോ ഒച്ച ഇടക്ക് ചെറുതായി കേട്ടു…..
മറിയ : ഇവിടെ അടുത്ത് വല്ല അമ്പലവും ഉണ്ടോ എന്തോ….
ശ്രീ : മിണ്ടാതെ ഇരുന്ന് എഴുത്ത് ഡീ പട്ടി…..
. . ഞാൻ : മേ ഐ കം ഇൻ മിസ്സ്….
മിസ്സ് : വൈ സോ ലേറ്റ്
റെമോ: സോറി മിസ്സ് മഴ ചതിച്ചു
മിസ്സ് : ഇടിയറ്റ് … ഓക്കേ ഗെറ്റ് ഇൻ സ്റ്റുപ്പിട്സ്സ്…..
ഞാൻ : താങ്ക്യൂ മിസ്സ്… ശ്രീയെ ഒന്ന് നോക്കി
അവൾ എന്തിന്നാ ടാ എന്ത് പറഞ്ഞു
മഴ കണ്ടില്ലേ ….
ഞാൻ : നന്ദ നീ വന്നോ
നന്ദ : മിസ്സ് ലിഫ്റ്റ് തന്നു….
ഞാൻ : ഇവൻ ആരടാ
നന്ദൻ : അറിയില്ല വേറെ ഏതോ കോളജിൽ ഉള്ളതാ തോന്നുന്നു….
റെമോ : എന്ത് മഴ എൻ്റെ ദൈവമെ…
… . ക്ളാസ് തുടങ്ങി കുറച്ച് നേരം കഴിഞ്ഞ് ….