മഹാ : അയ്യയ്യോ എന്നിട്ട് വല്ലതും പറ്റിയോ
ഏയ് ഇല്ല…
അമർ : സൂക്ഷിക്കണം കേട്ടോ പ്രാന്തി ആണ്…
സീൻ ഇല്ല ബ്രോ ചെമ്മീൻ ചാടിയാൽ മുട്ടോളം പിന്നെയും ചാടിയ
അമർ : ചട്ടി പൊട്ടാതെ നോക്കിക്കോ…
നിങൾ എനിക്ക് ഒരു ഉപകാരം ചെയ്യണം
മഹാ : എന്താ
അവരോടൊക്കെ പോയി പറ അവന് നല്ല തൊണ്ട വേദന പറഞ്ഞ് കിടക്കുവാ എന്ന് കേട്ടോ അവൾ പിടിച്ച് ഞെക്കി എന്നൊന്നും പറയണ്ട നല്ല തൊണ്ട വേദന എന്ന് മാത്രം പറ കേട്ടൊ…
അമർ : ശെരി ശെരി പണി ആണോ
ചെറുത്…. പോക്കോ… പിന്നെ മോളെ മഹാലക്ഷ്മി മഹാമായെ നശിപ്പിക്കല്ലെ….പോ പോ…
അച്ചു : നിങൾ ഇത് വരെ റെഡി ആയില്ലേ
അമർ : ഇല്ല ടാ ഇന്ദ്രന് നല്ല തൊണ്ട വേദന പെട്ടെന്ന് എന്താണോ
അമ്മു : 😮
അച്ചു : ഇതെന്താ പെട്ടെന്ന്
മഹ : അറിയില്ല തണുപ്പ് അടിച്ച് ആയതാ (അമ്മുനേ നോക്കി പറഞ്ഞു )
ജാനു: എന്താ ഇത് വന്നപ്പോ മുതൽ അവന് കുഴപ്പം മാത്രമേ ഉള്ളൂ …
മായ : പാവം…ഒച്ച വരുന്നുണ്ടോ
മഹാ : കുഴപ്പം ഇല്ല… നമ്മളോട് എങ്ങോട്ടാ വച്ചാ പൊക്കൊളാൻ പറഞ്ഞു …
അമ്മു : പതിയെ വെളിയിലേക്ക് നടന്നു…
മഹാ : അമ്മു ഒന്ന് നിന്നെ ഇപ്പൊ ആരും വരണ്ട പറഞ്ഞു…. ഇന്ദ്രൻ
അമ്മു : ഞാൻ അങ്ങോട്ട് ഒന്നും അല്ലാ മൊബൈൽ ചാർജ് ചെയ്യാൻ ആണ്…( അവൾ അതും പറഞ്ഞ് വെളിയിലേക്ക് നടന്നു)
അമ്മു ,: ഇന്ദ്ര കതക് തുറന്നേ…. (എന്താ ഒച്ച ഇല്ലാത്തത്) ഇന്ദ്ര…. കതക് തുറക്ക് കണ്ണാ….
പെട്ടെന്ന് ഒരു മെസ്സേജ് വന്നു ….
ഇന്ദ്രൻ : ഒന്ന് പോയെ ഞാൻ തുറക്കില്ല എനിക്ക് ഒച്ച ഇടാൻ വൈയ്യ….
അമ്മു : തുറക്ക് ടാ പ്ളീസ് ഞാൻ നോക്കട്ടെ…
വീണ്ടും മെസ്സേജ്: വേണ്ട നീ ഇനിയും നോക്കിയാ ഞാൻ ചത്ത് പോവും നീ പോടി….പോയി നിൻ്റെ നെറ്റിയിൽ ടാറ്റൂ അടി ഞാൻ ആയിട്ട് ഇനി ഒന്നും പറയുന്നില്ല നീ പറഞ്ഞത് കൊണ്ടാ ഞാൻ ഇന്നലെ അത്ര പണി എടുത്ത് രാത്രി മുഴുവൻ ലോറിയിൽ കേറിയും ഒക്കെ വന്നത് അതിന് നീ എന്നെ കൊല്ലാൻ നോക്കി നന്നായി …. ( ഒരു പാരഗ്രാഫ് എഴുതി ഞാൻ അയച്ചു)