എൻ്റെ പൊന്ന് മോനെ ഇത് നീ എനിക്ക് ചെയ്ത് തന്നാ അത് ഇപ്പോ ഏറ്റവും വലിയ ഉപക്കാരം ആയിരിക്കും….
നമ്മക്ക് സെറ്റ് ചെയ്യാം ചേട്ടാ… അപ്പോ ജാവോ ജാവോ….
ഞങ്ങൾ കൈ കൊടുത്ത് പിരിഞ്ഞു…. പാവം നല്ലവരേ സഹായിക്കാൻ നമ്മൾക്ക് കഴിഞ്ഞാൽ അതാണ് ബെസ്റ്റ് കാര്യം….
ഗൂഗിൾ നോക്കി ടാക്സി സ്റ്റാൻഡിൽ പോയി രാത്രി ആയത് കൊണ്ട് ഇങ്ങനെ നടന്നു പതുക്കെ നട്ടപാതിരക്ക് റോഡിൽ കൂടെ നടത്തം നട്ടപ്രാന്ത് വേറെ എന്ത്
ഗോവ ബോർഡിൻ്റെ അടുത്ത് നിന്ന് ടാക്സി എടുത്ത് ഞാൻ യാത്ര തുടങ്ങി
ഇനി ഒരു സഹായം കൂടെ ചെയ്യാൻ ഉള്ള ത്രാണി ഇല്ലത്ത് കൊണ്ട് ഞാൻ ഡ്രൈവറോട് സംസാരിക്കാൻ നിന്നില്ല….
ഹോട്ടൽ എത്തി മിണ്ടാതെ പൈസ കൊടുത്ത് ഇറങ്ങി നടന്നു….
നേരെ അമറിൻ്റെ റൂമിൽ പോയി …. വിളിച്ച് വിളിച്ച് തിടയിൽ നിന്ന് ചോര വരുന്ന അവസ്ഥ ആയി
നല്ല ക്ഷീണം ചൂട് വെള്ളത്തിൽ ഒരു കുളി നേരെ പോയി കിടത്തം ഉറങ്ങിയ വഴി അറിഞ്ഞില്ല….
രാവിലെ ദീപുവിൻ്റെ ഒച്ച കേട്ടാ ഞാൻ എണീറ്റത്
അമർ : ടാ പതിയെ അവൻ ഇപ്പൊ വന്ന് കിടന്നതേ ഉള്ളു…..
ദീപു : ഇവൻ എപ്പോ വന്നു….
അമർ : ഇന്നലെ വെളുപ്പിന് മൂന്നര ആയി കാണും
ഒന്ന് പോവോ രണ്ടും …
അമർ : കണ്ടോ അവൻ എണീറ്റു…
ദീപു : ടാ വാ
നിങൾ എങ്ങോട്ടാ
അമർ : ഞങൾ അപ്പർത്ത് അച്ചുൻ്റെ റൂം വരെ….
പോ പോ
ദീപു : അമർ : അപ്പുറത്ത് പോയി. ആഹാ നിങൾ ഇവിടെ ഉണ്ടോ….
അച്ചു : ജാനു ഇങ്ങോട്ട് വന്നു അപ്പോ ഞാനും ഇങ്ങോട്ട് വന്നു….
ദീപു : നീ എന്താ ടി ഫോണിൽ നോക്കി ഇരിക്കുന്നത് …
അമ്മു : വെറുതെ ചുമ്മാ…
ദീപു : നിൻ്റെ മറ്റവൻ വന്നിട്ടുണ്ട്….
അച്ചു : ആര് ഇന്ദ്രനാ
അമർ : അവൻ തന്നെ…..