ഖൽബിലെ മുല്ലപ്പൂ 4 [കബനീനാഥ്]

Posted by

നാളെ …..?

തല പെരുത്തു പെരുത്ത് ഷാനു സെറ്റിയിലേക്ക് വീണു ….

ഉപ്പയുടെ മുഖം ഓർത്തപ്പോൾ അവന്റെ ഉള്ളിലാളലുയർന്നു …. പരിഹസിച്ചു ചിരിക്കുന്ന പരിചയക്കാരുടെ മുഖം മനസ്സിലേക്കു വന്നപ്പോൾ നടുക്കമൊഴിയാതെ ഷാനു വിമ്മിക്കൊണ്ടേയിരുന്നു …

അല്പനിമിഷങ്ങൾ കടന്നുപോയി … തിരിച്ചറിവും ബോധവും പാകത വന്ന മനസ്സുമായി ഷാനു എഴുന്നേറ്റു … ഇന്നലെ തന്നെ ഭരിച്ച ദു:ഷ്ചിന്തകൾ എല്ലാം തന്നെ വിട്ടൊഴിഞ്ഞ പോയ ഒരാശ്വാസം അവനുണ്ടായിരുന്നു … അവൻ റൂമിലേക്ക് കയറി ഫോണെടുത്തു …. ഉമ്മായുടെ വാട്സാപ്പ് ഓപ്പൺ ചെയ്തു …

” എനിക്ക് തെറ്റുപറ്റി… എനിക്കു തെറ്റേ പറ്റിയിട്ടുള്ളൂ … ജാസൂമ്മാ എനിക്ക് മാപ്പു തരണം … എനിക്ക് എല്ലാം മനസ്സിലായി …. ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാ …  ന്നെ വെറുക്കല്ലേ ട്ടോ …. പിന്നെ, പിന്നെ, ഇതാരും അറിയല്ലേ ….. അറിഞ്ഞാൽപ്പിന്നെ ഷാനു ഇല്ലാട്ടോ …..”

അടുക്കും ചിട്ടയുമില്ലാത്ത വാക്കുകളിൽ തന്റെ മനസ്സെഴുതിയവൾക്ക് സമർപ്പിച്ചു കൊണ്ട് , അവൻ കട്ടിലിലേക്ക് വീണു …

ഉരുക്കുപാളത്തിൽ ബോഗികൾ ഓടി മറയുന്നതു പോലെ അവന്റെ മനസ്സിൽ ഓർമ്മകൾ പാഞ്ഞു പോയി …

ആ ഗന്ധം ….!

ആ സാമീപ്യം ….!

എല്ലാം …. എല്ലാം …..

“ജാസൂമ്മാ ……” ഹൃദയം തകർന്ന നിലവിളിയുമായി ജ്വരം ബാധിച്ചവനേപ്പോലെ അവൻ കിടക്കയിൽ കിടന്ന് വിറച്ചു കൊണ്ടിരുന്നു …..

 

(തുടരും ….)

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *