ഖൽബിലെ മുല്ലപ്പൂ 4 [കബനീനാഥ്]

Posted by

അതെ ജാസ്മിന്റെ ഗന്ധം മദനരസക്കൂട്ടുകളുടെ ആകെത്തുകയായിരുന്നു … അതിലലിയേണ്ടവൻ അവിടെ ഇല്ലായിരുന്നുവല്ലോ…

ആ ഗന്ധവും അതിന്റെ ലഹരിയും വർഷങ്ങളുടെ നിശബ്ദ നിരീക്ഷണത്തിൽ കണ്ടെടുത്തത് ഷാനുവായിരുന്നു … പരീക്ഷണങ്ങളിൽ കണ്ടെടുത്ത രഹസ്യം, പരസ്യമാക്കാതെയും പേറ്റന്റ് ചെയ്യാതെയും ആ ഭിഷഗ്വരൻ തന്റേതുമാത്രമാക്കി , സ്വന്തമാക്കി വെച്ചു …

ജാസ്മിൻ മെലിഞ്ഞവളാണ് … അവളുടെ മുലകൾ ഒരാളുടെ കൈക്കുള്ളിൽ കഷ്ടി ഒതുങ്ങുന്നവയാണ് … ദുർമ്മേദസ്സു പിടിച്ചു , പർദ്ദയിട്ടു, അത്തർ പൂശി നടക്കുന്ന സ്ത്രീകൾക്ക് നേരെ അപവാദമായിരുന്നു ജാസ്മിൻ …. ജാസ്മിൻ തടിച്ചു കുറുകിയ ഒരു സ്ത്രീയായിരുന്നാലും ഷാനുവിന്റെ മനസ്സിലെ ചിന്തകൾക്ക് മാറ്റമുണ്ടാകുമായിരുന്നില്ല …

കാരണം ഷാനു ആദ്യം കണ്ടതും ആദ്യം മനസ്സിലേക്കെടുത്തു വെച്ചതും ഏതു രൂപമായിരുന്നോ അതായിരുന്നു അവന്റെ മനസ്സിലെ സ്ത്രീ സങ്കൽപ്പം

ജാസ്മിന്റെ കാൽവിരലുകളൊക്കെ വളരെ ഭംഗിയുള്ളവയായിരുന്നു. നെയിൽ പോളിഷോ , മയിലാഞ്ചി ചായമോ തൊടാത്ത , സ്വാഭാവിക നിറമുള്ള നഖങ്ങൾ ഒതുക്കി വെട്ടി അവൾ സൂക്ഷിച്ചിരുന്നു … ഞരമ്പുകൾ ഒന്നും തെളിയാത്ത കാൽവണ്ണ കൊഴുത്തുരുണ്ടിരുന്നു … ഉപ്പൂറ്റിയുടെ ഭാഗം തിളക്കവും മിനുസവുമുള്ളതായിരുന്നു … അവളുടെ കാൽമുട്ടുകളുടെ ഉരുളിമ തന്നെ ഒരു പ്രത്യേകതയുള്ളതായിരുന്നു. … പുറം ഭാഗം വരെയെത്തുന്ന നല്ല കറുത്തിരുണ്ട ഉള്ളുള്ള മുടിയായിരുന്നു അവൾക്ക് … നെറ്റിത്തടത്തിൽ ചില സമയങ്ങളിൽ എണ്ണമയം കൂടുതലുണ്ടാകും… ഒരുപാടല്ലെങ്കിലും തുടുത്തു തന്നെയാണ് കവിളുകൾ … ചെവികളിൽ ചെറിയ ഞാത്തു കമ്മലുകൾ മാത്രമാണുണ്ടാവുക … നേർത്ത സ്വർണ്ണമാല ചേരുന്ന കഴുത്തിൽ, തൊട്ടു മുകളിലായി ഒരു നേർത്ത വരകൂടിയുണ്ട് , അതവളുടെ കഴുത്തഴകിനെ ഇരട്ടിപ്പിക്കുന്നു … മൂക്ക് ഒരല്പം നീളക്കൂടുതലുണ്ട് , താടിയെല്ലിന്റെ ഭാഗം പഴയ സിനിമാ താരം അഭിരാമിയുടെ പോലെയാണ് .. കൈമുട്ടുകളുടെ ഭാഗം അല്‌പം കറുത്തതാണ് . കൈത്തണ്ടയിൽ നനുത്ത രോമങ്ങളുണ്ട് … നീണ്ടു ഭംഗിയാർന്ന കൈവിരലുകൾ …

മേയ്ക്കപ്പ് എന്നത് ജാസ്മിൻ ഉപയോഗിക്കാത്ത കാര്യമാണ് … യാഥാസ്ഥിതിക കുടുംബത്തിൽ ജനിച്ച അവൾക്ക് അതൊന്നും ഇഷ്ടവുമല്ലായിരുന്നു ..

ഇരുനിറക്കാരിയാണ് ജാസ്മിൻ … പക്ഷേ വസ്ത്രം മറയ്ക്കുന്ന ഭാഗങ്ങൾക്ക് ഒരു പ്രത്യേക എടുപ്പും നിറവും ഉണ്ടായിരുന്നു …

Leave a Reply

Your email address will not be published. Required fields are marked *