ഖൽബിലെ മുല്ലപ്പൂ 4 [കബനീനാഥ്]

Posted by

പിന്നെയെല്ലാം പെട്ടെന്നായിരുന്നു … അടുക്കള ജോലികൾ തീർത്തു … മോളി എഴുന്നേറ്റപ്പോൾ അവളെ കുളിപ്പിച്ചൊരുക്കി .. അവളെ ഭക്ഷണം കഴിപ്പിക്കുന്ന സമയത്തൊന്നും ഷാനു എഴുന്നേറ്റിരുന്നില്ല … മോളി സ്ഥിരമായി പോകുന്ന ഓട്ടോറിക്ഷയുടെ ശബ്ദം അകന്നു തുടങ്ങിയപ്പോഴാണ് ഷാനുവിന്റെ വാതിൽ തുറന്നത് … അയൽക്കൂട്ടത്തിലെയും മറ്റു ഗ്രൂപ്പുകളിലേയും വാട്സാപ്പ് നോക്കുകയായിരുന്നു അവൾ…

ഷോട്സിലും ടീഷർട്ടിലും അവൻ ഹാളിലേക്കു വന്നപ്പോൾ അവളമ്പരുന്നു …

ഷാനു …. അവൻ തന്നെയാണോയിത് …?

ഒറ്റ രാത്രി  കൊണ്ട് കരുവാളിച്ചു പോയ പോലെ മുഖം …. അലസമായി നെറ്റിയിലേക്ക് വീണു കിടക്കാറുള്ള മുടിയിഴകൾ ഷോക്കടിച്ചതു പോലെ ക്രമരഹിതമായി ഉയർന്നു താണിരിക്കുന്നു …

കരഞ്ഞുവെന്നുറപ്പ് … മിഴിനീർ തുള്ളികൾ ഒഴുകിയിറങ്ങിയ പാട് കവിളിൾ കാണാം …   മീശ രോമങ്ങൾക്കു താഴെ സദാ ചുവന്നു നനഞ്ഞിരിക്കുന്ന അവന്റെ അധരങ്ങൾ കശുവണ്ടിച്ചുന പറ്റിയതു പോലെ ചിലയിടത്ത് ചുവന്നും കറുത്തും ഉണങ്ങിയിരിക്കുന്നു …

അവളുടെ ഹൃദയത്തിൽ നിന്നും അനുകമ്പയുടെ നീരുറവ പൊട്ടി ..

“ജാസൂമ്മാ…..” ഷാനു വിളിച്ചു … പതറിയതും ജീവനില്ലാത്തതുമായ ആ സ്വരത്തിന്റെ ഉടമ തന്റെ മകനാണെന്നറിഞ്ഞപ്പോൾ അവളുടെ ഹൃദയം ഒന്നു തിളച്ചു … വാരിപ്പുണരാനും അവനെ ചേർത്ത് ആശ്വസിപ്പിക്കാനും അവളുടെ മനം തുടിച്ചു … കൺകോണിലേക്ക് ഇറ്റുവീണ ഒരു തുള്ളി, അവൻ കാണാതെ ടോപ്പിന്റെ ഷോൾഡർ ഭാഗം കൊണ്ട് ഉരുമ്മി തുടച്ച് അവളവനെ ചോദ്യഭാവത്തിൽ നോക്കി …

“എനിക്ക് …. എനിക്ക്…” അവൻ വിക്കി …

” പോയി കുളിച്ചിട്ടു വാ…” അവന്റെ മനസ്സ് അറിഞ്ഞു വായിച്ചിട്ടും അവളങ്ങനെയാണ് പറഞ്ഞത്…

ഷാനു കുളിക്കാൻ കയറി .. അവളവന് ഉപ്പുമാവും കറിയും ചായയും എടുത്തു വെച്ചു … ഷാനു കുളി കഴിഞ്ഞിറങ്ങിയപ്പോൾ ടേബിളിൽ ഭക്ഷണമിരിക്കുന്നു …  അവന് ഒരു ഗ്ലാസ്സ് ചൂടുവെള്ളവുമായി അവൾ വന്നു പറഞ്ഞു …

” ഞാൻ ജമീലാത്തയുടെ അടുത്തേക്ക് പോകുന്നു … അയൽക്കൂട്ടത്തിന്റെ ആവശ്യമുണ്ട് … ”

അത് പതിവുള്ളതാണെങ്കിലും അത്ര നേരത്തെ അവൾ പോകാറില്ല , മാത്രമല്ല അവരാരെങ്കിലും ഫോണിൽ വിളിക്കുമ്പോഴാണ് അവൾ പോകാറ് …

Leave a Reply

Your email address will not be published. Required fields are marked *