എന്നെയും എന്റെ കമ്പനിക്കാരംനേം കുറിച്ച് നിങ്ങൾക്കു ഏകദേശം ഒരു ഐഡിയ ആയി കാണും എന്ന് ഞാൻ കരുതുന്നു…………അത് കൊണ്ട് ഞാൻ പതുകെ ഞങ്ങളുടെ വീടുകളെ കുറിച്ച് ചെറുതായിട്ട് ഒന്ന് പറയാം കണ്ണന്റെ വീട്ടിൽ അവന്റെ അമ്മ ലക്ഷ്മിയും അച്ഛൻ വിശ്വനാഥൻ (അവന്റെ അച്ഛൻ ഇപ്പോൾ ഗൾഫിൽ ആണ് )പിന്നെ അവന്റെ രണ്ടു അനിയത്തിമാരും ആണ് ഉള്ളത് ഒന്ന് ശ്രീലക്ഷ്മിയും മറ്റേതു അഞ്ജനയും…… അത്യാവശ്യം തറക്കേടില്ലാത്ത നല്ല ഒരു ചുറ്റുപാടിൽ ഉള്ള ഒരു കുടുംബം ആണ് അവന്റേത്…. ഉള്ളത് പറഞ്ഞാൽ കാശിനു വലിയ പഞ്ഞം ഉള്ള കുടുംബത്തിലെ ആളുകൾ അല്ല…. അവന്റെ അമ്മയും എന്റെ അമ്മയും ഒരേ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർ ആണ്…
ഇനി എന്റെ വീട്ടിൽ അമ്മയും ഞാനും അച്ഛനു ചേട്ടനും മാത്രം ആണ് ഉള്ളത്….. ഈ പറഞ്ഞത് പോലെ അച്ഛൻ എപ്പോഴും വീട്ടിൽ ഉണ്ടാകാറില്ല കാരണം അച്ഛൻ ഡ്രൈവർ ആണ് ലോഡ് കൊണ്ടൊക്കെ പോയാൽ വരുന്നത് ഒരാഴ്ച ഒക്കെ കഴിയുമ്പോൾ ആണ്…. പക്ഷെ ഞങ്ങളുടെ വീട്ടിലും അത്യാവശ്യം സാമ്പത്തിക ചുറ്റുപാടൊക്കെ ഉണ്ട് എങ്കിലും രണ്ടുപേരും ജോലിക്കും പോകും എന്റേം ചേട്ടന്റേം കാര്യങ്ങൾ ഒക്കെ ഭംഗി ആയി മുന്നോട്ട് പോകുന്നും ഉണ്ടായിരുന്നു…
അച്ഛൻ ഡ്രൈവർ ആയിരുന്നെങ്കിലും മദ്യപാനം പോലുള്ള യോതൊരു ദുശീലങ്ങളും ഉണ്ടായിരുന്നില്ല… അതുകൊണ്ട് തന്നെ വീട്ടിൽ യാതൊരുവിത പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല എന്നുമാത്രം അല്ല ഞങ്ങൾ ഒക്കെ വീട്ടിൽ ഉള്ള ദിവസം എല്ലാവരും ഒരുമിച്ചിരുന്നു ആണ് രാവിലത്തെ വൈകിട്ടത്തയും ഉച്ചക്കതേം ഭക്ഷണം ഒക്കെ കഴിച്ചിരുന്നത് അന്നേരം ലോക കാര്യങ്ങളും അമ്മയുടെ ഓഫീസിൽ(അക്കൗണ്ടന്റ് ) നടന്ന കാര്യങ്ങളും അച്ഛന്റെ യാത്ര വിവരണങ്ങളും എല്ലാം അവിടെ ഓരോന്നായി വന്നു കൊണ്ടേ ഇരിക്കും…
അതുകൊണ്ട് തന്നെ വീട്ടിൽ രഹസ്യ സ്വഭാവം ഒന്നും തന്നെ ഉണ്ടാകാറില്ല……ചേട്ടൻ പിന്നെ കാനഡയിൽ ആയതുകൊണ്ട് എന്ന് ഞങ്ങൾ അത്താഴം കഴിക്കുന്നതിനു മുൻപ് ചേട്ടനെ വിളിച്ചു വിശേഷങ്ങൾ ഒക്കെ തിരക്കും.. അതിനു ശേഷം അത്താഴം ഒപ്പം കഥകളും 😊…
എന്നെയും കണ്ണനയും കുറിച്ച് വീട്ടിലും നല്ല മതിപായിരുന്നു… ഞങ്ങളുടെ അമ്മമാർക്ക് ഞങ്ങളെ കുറിച്ച് വളരെ അഭിമാനവും ആണ്… എന്റെ വീട്ടിൽ ചേട്ടൻ ഇല്ലാത്തതു കൊണ്ട് അമ്മയും ഞാനും നല്ല ഫ്രണ്ട്‌ലി ആണ് അച്ഛൻ വെളിയിൽ പോയാലും…അമ്മക്ക് ഞാൻ നല്ല സഹായം ആണ്… എല്ലാ വീട്ടിലെ കാര്യങ്ങളും ചെയ്യാൻ എനിക്കറിയാമായിരുന്നു അമ്മ ജോലി കഴിഞ്ഞു വരുമ്പോൾ അമ്മക് വേണ്ട കാര്യങ്ങൾ ഒക്കെ ഞാൻ ചെയ്യുമായിരുന്നു…..