ആ സമയം രമേശ് അച്ചായനെ കണ്ടു യാത്ര പറഞ്ഞു..
അച്ചായൻ… എന്താ രമേശ് ഇത്ര പെട്ടന്ന് തിരിച്ചു പോകുന്നത് രണ്ടു ദിവസം കൂടി കഴിഞ്ഞ് പോയാൽ പോരേ?
രമേശ്… വേണ്ടച്ചായാ എനിക്ക് പോണം അവൻ അലസതയോടെ പറഞ്ഞു..
അച്ചായൻ അവന്റെ അരികിലേക്ക് വന്നവനെ ചേർത്തു പിടിച്ചു കൊണ്ടു പറഞ്ഞു എനിക്ക് നഷ്ടപ്പെട്ടതെല്ലാം തിരികെ കിട്ടിയത് താൻ എന്റെ ഒപ്പം നിന്നത് കൊണ്ടാണ്.. തനിക്ക് എന്താണ് വേണ്ടത് എന്നു പറയു…
രമേശ് അയാളോട് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു എനിക്കൊന്നും വേണ്ട ഞങ്ങളെ പോകാൻ അനുവദിച്ചാൽ മതി…
അച്ചായൻ… എന്താ രമേശ് ഇങ്ങനെ പറയുന്നത് ഞാൻ ആരെയും ഇവിടെ പിടിച്ചു ബന്ധിച്ചിട്ടൊന്നുമില്ല എപ്പോൾ വേണമെങ്കിലും ആർക്കു വേണമെങ്കിലും പോകാം പക്ഷേ തന്നെ പോലൊരു സുഹൃത്ത് പെട്ടന്നങ്ങനെ പറഞ്ഞപ്പോൾ ഞാൻ വല്ലാതായി. അയാൾ വികാരധീനനായി പറഞ്ഞു..
രമേശ്… ഇവിടെ നിൽക്കുന്ന സമയം എനിക്ക് വല്ലാത്ത ആസ്വസ്ഥത അനുഭപ്പെടുന്നു..
അയാൾക്ക് രമേശ് പറഞ്ഞത് മനസിലായി.. ഒകെ രമേശ് ഞാൻ നിർബന്ധിക്കുന്നില്ല തന്റെ ഇഷ്ടം പോലെ നടക്കട്ടെ.. പിന്നെ തനിക്ക് എന്ത് ആവശ്യം ഉണ്ടെങ്കിലും എന്നെ വിളിക്കാൻ മറക്കരുത് അതു പറഞ്ഞു കൊണ്ടയാൾ അകത്തേക്ക് പോയി..
രമേശ് മീരയെയും കൂട്ടി തിരികെ പോകുന്ന കാര്യം രാധയെയും ഗായത്രിയെയും അറിയിക്കാൻ രമേശ് കിരണിനോട് പറഞ്ഞു..
കിരൺ ആ വിവരം അവരെ അറിയിച്ചതും..
രാധ നേരെ രമേശിന്റെ അടുത്ത് വന്നു ഗായത്രിയെ കണ്ട കാര്യം പറഞ്ഞു ഒപ്പം അവർക്കും വരണം എന്നകാര്യവും അവൾ പറഞ്ഞു…
രമേശ്.. തല്ക്കാലം മീര അറിയേണ്ട ഗായത്രി ഇവിടെ ഉണ്ടായിരുന്ന കാര്യം.. ഞാൻ അവളെയും കൂട്ടി പോയ ശേഷം നീയും ഗായത്രിയും മറ്റൊരു കാറിൽ വീട്ടിലേക്കു പോയാൽ മതി…
രാധക്ക് അതു കേട്ടപ്പോൾ ആശ്വാസമായി അവൾ അവൻ പറഞ്ഞത് സമ്മതിച്ചു..
ആ സമയം അച്ചായൻ ഗായത്രിയുടെ അടുത്ത് വന്നവളോട് ചോദിച്ചു എന്താ മോളൂസേ അമ്മയുടെ ഒപ്പം പോകണം എന്നുണ്ടോ എന്റെ മോൾക്കും.. അയാൾ വശ്യമായി അവളോട് ചോദിച്ചു..
അയാളെ പിണക്കുന്നത് ഉചിതമല്ല എന്നു മനസ്സിലാക്കി അവൾ അയാളുടെ അരികിൽ ചേർന്നു നിന്നു കൊണ്ട് പറഞ്ഞു.. കുറച്ചു ദിവസം ഞാൻ എന്റെ വീട്ടിൽ നിൽക്കട്ടെ അച്ചായാ അങ്ങോട്ട് പോയാൽ പിന്നെ പിടിപ്പത് പണി ഉള്ളതല്ലേ അവൾ വിശ്വനെ ഉദ്ദേശിച്ചു പറഞ്ഞു…