അവിടെ എല്ലാവരും പറയുന്നത് അനീനയുടെ കല്യാണം സെറ്റ് ആയി എൻഗേജ്മെന്റ് ആണെന്ന് ആണല്ലോ…
പിന്നേ….. അതിനുള്ള പ്രായമൊക്കെ ആകട്ടെ…..
പ്രായമൊക്കെ ആയി…..
അതിനു മറുപടി അനീന ഒരു ചെറു ചിരിയിൽ ഒതുക്കി…..
കുറച്ചു നേരം കൂടെ അനീനയുമായി അങ്ങിനെ സംസാരിച്ചു നിന്നു…..
അവളോട് ഇങ്ങനെ സംസാരിച്ചു നില്ക്കാൻ തന്നെ എന്തൊരു രസമാണ് സമയം പോകുന്നതേ അറിയില്ല…. ആദ്യമായാണ് അനീനയുമായി ഇങ്ങനെ ഒറ്റക്ക് നിന്ന് സംസാരിക്കാൻ ഒരു അവസരം കിട്ടുന്നത്…..
കാർത്തീ…… അനീനയോട് സംസാരിച്ചുകൊണ്ടിരിക്കേ കാവ്യ പുറകിൽ നിന്നും വിളിച്ചു……..
അത് കേട്ട് ഞാനും അനീനയും ഒരേ സമയം വിളി കേട്ട സ്ഥലത്തേക്ക് നോക്കി…..
കാവ്യ നല്ലൊരു കളർഫുൾ ചുരിദാർ ഇട്ടുകൊണ്ട് വളരെ ക്യൂട്ട് ആയി നിൽക്കുന്നു….. കാവ്യയെ കണ്ട് ഞാൻ ഒന്ന് ചിരിച്ചെങ്കിലും അനീനയ്ക് അത് ആരാണെന്ന സംശയത്തിൽ നിൽക്കുകയാണ്…..
കാവ്യയാണ് എന്റെ ഓഫീസിലെ ആ സ്റ്റാഫ് എന്ന് അവൾ ഒട്ടും വിചാരിച്ചു കാണില്ല….. എഡോ ഇത് നിമിഷയുടെ ഫ്രണ്ട് ആണ്….. അനീന
അനീന ഇത് കാവ്യ ഞാൻ പറഞ്ഞില്ലെ എന്റെ ഓഫീസിലെ…..
ഞാൻ രണ്ടു പേരെയും പരസ്പരം പരിചയപ്പെടുത്തി
അവർ രണ്ടും ഒന്ന് ചിരിച്ചു എന്നല്ലാതെ മറ്റൊന്നും മിണ്ടിയില്ല…..
അങ്ങിനെ രണ്ടാളെയും വണ്ടിയിൽ കയറ്റി ഞാൻ നേരെ അനീനയെ ഡ്രോപ്പ് ചെയ്യാൻ എന്റെ ഫ്ലാറ്റിലേക്ക് പോയി…..
വണ്ടിയിൽ ഇരുന്നു എന്റെയും കാവ്യയുടെയും ഫ്രണ്ട്‌ലി ആയുള്ള സംസാരമൊക്കെ കേട്ട് അനീനയ്ക്ക് ആക്കെ കൺഫ്യൂഷൻ ആയി…. കാവ്യ എന്റെ ഓഫീസ് സ്റ്റാഫ് തന്നെ ആണോ എന്ന്…. കാവ്യയുടെ ആ ലൂക്കും ചുറുചുറുക്കമൊക്കെ കണ്ടിട്ട് അനീന വിശ്വസിച്ചിട്ടില്ലെന്ന് തോനുന്നു
അങ്ങിനെ അനീനയെ അവിടെ ഡ്രോപ്പ് ചെയ്തു നേരേ കാവ്യയുടെ ഫ്ലാറ്റിലേക്ക് വണ്ടി തിരിച്ചു…..
ആ കൊച്ച് നിമിഷയുടെ കൂടെയാണോ താമസിക്കുന്നത്…… കാവ്യ ചോദിച്ചു
അതേ….
ഇപ്പോ അവരൊക്കെ വന്നപ്പോൾ എന്ത് ചെയ്തു…..
നിമിഷയുടെ അച്ഛനും അമ്മയും പോകുന്നത് വരെ എന്റെ ഫ്ലാറ്റിൽ താമസിക്കും….
ഹേ…… കാവ്യ അത്ഭുതത്തോടെ ചോദിച്ചു
എന്തേ ?
നിന്നെ ഇത്ര വിശ്വാസമുണ്ടോ അവർക്ക്….
ഇവൾ മാത്രമല്ല വേറെ ഒരു കൊച്ചുമുണ്ട് കൂടെ…… ഞാൻ പറഞ്ഞു