ഖൽബിലെ മുല്ലപ്പൂ 6 [കബനീനാഥ്]

Posted by

ഖൽബിലെ മുല്ലപ്പൂ 6

Khalbile Mullapoo Part 6 | Author : Kabaninath

[ Previous Part ] [ www.kambistories.com ]


 

ഇടനാഴിയിലെ വെളിച്ചത്തിൽ സ്വിച്ച് ബോർഡ് കണ്ടുപിടിച്ച് ഷാനു സ്വിച്ചിട്ടു. ആദ്യം സീലിംഗ് ഫാനാണ് കറങ്ങിയത്, അടുത്ത സ്വിച്ചിട്ടപ്പോൾ പ്രകാശം മുറിയിൽ പരന്നു.  ടൈൽസ് പാകിയ തറ .. ഒരു ഡബിൾ കോട്ട് ബെഡ്ഡ് , ഒരു ചെറിയ ടേബിൾ … ടേബിളിനടുത്തായി ഭിത്തിയിൽ അത്യാവശ്യം വലിപ്പമുള്ള ഒരു കണ്ണാടി . രണ്ടു പ്ലാസ്റ്റിക്ക് കസേര …ടേബിളിനു താഴെ ഒരു വേസ്റ്റ് ബിൻ …ഭിത്തിയിൽ അലുമിനിയം പൈപ്പ് അഴയായി സെറ്റു ചെയ്തിരിക്കുന്നു… ബാഗ് തുറന്ന് ജാസ്മിൻ ഒരു ബെഡ്ഷീറ്റ് എടുത്ത് കിടക്കയിൽ വിരിച്ചു.  ഷാനു ശ്രദ്ധയോടെ ചുമലിൽ കിടന്നിരുന്ന മോളിയെ കിടക്കയിൽ കിടത്തി നിവർന്നു …

ഇനിയെന്ത്…. ??

ഇരുവരും മുഖത്തോടു മുഖം നോക്കാതെ കുറച്ചു നേരം നിശബ്ദരായി നിന്നു …. ആ നിമിഷം വാതിൽക്കൽ മാഷിന്റെ തല കണ്ടു ..

” കിടന്നില്ലേ ….?” വന്നിട്ട് അധികം ആയില്ലെന്ന് അറിഞ്ഞുകൊണ്ടു തന്നെ ഭംഗിവാക്കു പോലെ മാഷ് ചോദിച്ചു.

“ഇല്ല മാഷുപ്പാ ….” ഷാനു പറഞ്ഞു.

” ഇവിടെ ഭക്ഷണ സൗകര്യമൊന്നും ഇല്ല … ഓർഡർ ചെയ്താൽ അവർ കൊണ്ടു വന്നു തരികയാണ് പതിവെന്നു പറഞ്ഞിരുന്നു … ”

” ഇന്നിനി ഒന്നും വേണ്ട മാഷുപ്പാ …” മാഷ് പറഞ്ഞു വരുന്നതെന്താണെന്ന് മനസ്സിലാക്കി ജാസ്മിൻ പറഞ്ഞു.

“രാവിലെ സിയാറത്തിൽ പോകണമെന്നാണ് വിചാരിക്കുന്നത് ”

” റെഡിയാകാം … ” അവൾ പറഞ്ഞു.

” അതിരാവിലെ ഒന്നും എഴുന്നേൽക്കണ്ടാ ട്ടോ …” പറഞ്ഞിട്ട് മാഷ് മുറിവിട്ടു …

മൗനം ഘനീഭവിച്ച നിമിഷങ്ങൾ കടന്നുപോയി …

“ജാസൂമ്മാ ….” മുഖം ഉയർത്താതെ തന്നെ ഷാനു വിളിച്ചു …

“ങ്ഹു … ” ആ മൂളലിനത്ര ശക്തിയില്ലായിരുന്നു …

Leave a Reply

Your email address will not be published. Required fields are marked *