ഖൽബിലെ മുല്ലപ്പൂ 6 [കബനീനാഥ്]

Posted by

ഉള്ളിലുണ്ടായ ചെറിയ നടുക്കത്തോടെ മോളിയുടെ കയ്യിലുള്ള തന്റെ പിടുത്തം അവൾ മുറുക്കി …

ദർഗ്ഗയിലേക്കടുക്കുന്തോറും വിശ്വാസികൾ കൂടി വന്നു … പക്ഷേ ഗൈഡ് ഉള്ളതിനാൽ അവരുടെ കാര്യങ്ങൾക്കു തടസ്സങ്ങളൊന്നും നേരിട്ടതില്ല….

ദർഗ്ഗയിൽ പട്ടുമൂടുന്നതായിരുന്നു മുംതാംസുമ്മയുടെ നേർച്ച … അതിനായി കൂടെ വന്നയാൾ സൗകര്യമൊരുക്കുന്നതിനു മുന്നിൽ നിന്നു ..

അന്നേ ദിവസം അവരുടെ രണ്ടു നേരം നിസ്ക്കാരവും  അവിടെത്തന്നെയായിരുന്നു.. അതിന്റെ ഇടവേളകളിൽ മറ്റിടങ്ങളിൽ സന്ദർശിച്ചും ഫോണിൽ ചിത്രങ്ങളെടുത്തും അവർ കഴിച്ചു കൂട്ടി ….

നാലുമണിയാകാറായപ്പോഴാണ് അവർ മസ്ജിദിനു പുറത്തിറങ്ങിയത് …  ഇതിനിടയിൽ മാഷ് പണം കൊടുത്തെങ്കിലും സ്വീകരിക്കാതെ ഗൈഡ് പോയിരുന്നു …

മണലടിഞ്ഞു കിടക്കുന്ന വഴികളിൽ ചവിട്ടിയപ്പോഴാണ് കടലിൽ പോകണമെന്ന് പറഞ്ഞു മോളി ബഹളമുണ്ടാക്കാൻ തുടങ്ങിയത് …

മാഷിന് പ്രശ്നമില്ലായിരുന്നു …. മുംതാസുമ്മ കൂടി നടക്കാമെന്ന് സമ്മതിച്ചതോടെ ബീച്ചിലേക്ക് പോകാൻ തീരുമാനമായി.

സാഗരത്തിനു മുന്നിൽ ജനസാഗരം തന്നെയായിരുന്നു …. ആബാലവൃദ്ധം ജനങ്ങളും തീരത്തുണ്ടായിരുന്നു …. ഇരിപ്പിടങ്ങൾ ഒന്നും തന്നെ ഒഴിവുണ്ടായിരുന്നില്ല … ഐസ് ക്രീം, പോപ്കോൺ, സ്പോഞ്ച് മിഠായി ക്കാർ , കയ്യിലിരിക്കുന്ന മണി കിലുക്കി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ടായിരുന്നു ..

ഷാനു മോളിയേയും കൊണ്ട് തീരത്തേക്കിറങ്ങി ….

സൂര്യൻ കടലിലേക്കു  ചായുന്നതും നോക്കി മുംതാസുമ്മയിരിക്കുന്നത് ജാസ്മിൻ ശ്രദ്ധിച്ചു … അവരും ഏതോ ഗതകാല സ്മരണകളിലാവാം എന്നവളോർത്തു.

ഉപ്പുരസമുള്ള ഈറൻ കാറ്റ് വലയം ചെയ്യുന്ന കരയിലിരിക്കുമ്പോൾ കുറച്ചു ദൂരെ രണ്ട് കുട്ടികൾ തിരയിലടിഞ്ഞ ചിരട്ട കൊണ്ട് മണ്ണപ്പം ചുടുന്നത് ജാസ്മിൻ കണ്ടു ….

ഒരു ശക്തിയേറിയ തിര തീരത്തടിച്ചു ചിതറിപ്പോയി ….

ഷാ…. ഷാനു എവിടെ ….?

ഒരു രാത്രി കിടക്കയിൽ വെച്ച് തന്റെ ചെവിയിലവനോതിയ സ്വപ്ന ശകലങ്ങൾ കടൽച്ചൊരുക്കേറ്റ് അവൾക്കു തികട്ടി വന്നു ….

പോപ് കോൺ വാങ്ങി മാഷ് വരുന്നതവൾ കണ്ടു ….

” ഞാനും കൂടെ ഒന്നങ്ങോട്ട് പോയി നോക്കട്ടെ ഉമ്മാ….” മാഷ് അടുത്തെത്തിയപ്പോൾ അവൾ പറഞ്ഞു.

“മോള് പോയി വാ..” മാഷാണത് പറഞ്ഞത്…

” പാവം കുട്ടി …. അവരേയോർത്ത് പേടിച്ചിട്ടാകും ……”  മുംതാസുമ്മ പറഞ്ഞു …

Leave a Reply

Your email address will not be published. Required fields are marked *