ഖൽബിലെ മുല്ലപ്പൂ 6 [കബനീനാഥ്]

Posted by

” ദു:ഖങ്ങളേ  അവൾക്കുണ്ടായിട്ടുള്ളൂ … കിട്ടുന്ന സമയമെങ്കിലും സന്തോഷിക്കട്ടെ ……” മാഷ് പറഞ്ഞു.

ആർത്തലച്ചു വരുന്ന തിരകളിലായിരുന്നു ഷാനുവും മോളിയും … ഷാനുവിന്റെ കൈകളിൽ കിടന്ന് കുലുങ്ങിച്ചിരിക്കുന്ന മോളിയെ അവൾ കണ്ടു ..

കടൽക്കാറ്റിൽ പറന്നുലയുന്ന ഷാൾ വട്ടം പിടിച്ച് നേരെയാക്കാൻ ശ്രമിച്ചു കൊണ്ട് തങ്ങളെ നോക്കി നിൽക്കുന്ന ഉമ്മയെ ഷാനു കണ്ടു …. ജാസ്മിന്റെ ആ നിൽപ്പ് മനോഹരമായ ഒരു ചിത്രം പോലെ അവനു തോന്നി ….

“ബാ… മ്മാ….” മോളി അവളെ വിളിച്ചു.

ഒന്നാലോചിച്ച ശേഷം മണലിന്റെ നനവിലേക്ക് അവൾ കാലെടുത്തു വെച്ചു … മണലിൽ പുതഞ്ഞു പോകുന്ന പാദങ്ങൾ പെറുക്കി വെച്ച് അവൾ അവരുടെയടുത്ത് എത്തി.

മോളി മുഴുവനായും ഷാനു പകുതിയിലേറെയും നനഞ്ഞിരുന്നു …

കടൽ കണ്ടതും കടലിലിറങ്ങിയതും അവൾക്കു നവ്യാനുഭവമായിരുന്നു ..

പരന്നുകിടക്കുന്ന ജലവിതാനപ്പുറം അന്തിത്തിരി പോലെ നിന്ന സൂര്യനെ അവൾ നോക്കി …

ആ നിമിഷം ഒരു തിര വന്നലച്ചു …. ഷാനു തിരയുടെ വരവ് കണ്ടിരുന്നു. മോളിയേയും കൊണ്ട് ഷാനു തിര മറി കടന്നത് കടലിലേക്കു നോക്കി നിന്ന ജാസ്മിൻ കണ്ടില്ല . തിരയുടെ ശക്തിയിലടി പതറിയ അവൾ വേച്ചു പോയി … അടുത്തു ഷാനു ഉണ്ടെന്ന് കരുതി അവൾ കൈ നീട്ടിയെങ്കിലും വീണു പോയി…  ഉമ്മ വീഴുന്നതു കണ്ട് ഷാനു ആഞ്ഞുവന്നപ്പോഴേക്കും അവൾ വീണിരുന്നു ..

വീശിയ തിരയിൽ , ഉലഞ്ഞു പോയ ടോപ്പിന്റെയും പാന്റിന്റെയും നേരിയ വിടവിലൂടെ വരെ ഉപ്പുവെള്ളത്തിനൊപ്പം മണൽത്തരികളും അവളുടെ ശരീരത്തു  കയറി …

“ജാച്ചൂമ്മ വീണേ …. ” ഷാനുവിന്റെ അരയിൽ കാൽ പിണച്ച് കൈകൾ കഴുത്തിൽ ചുറ്റി മോളി ചിരിച്ചു ….

” പോടീ ….” വീണതിന്റെ ജാള്യതയും ആകെ നനഞ്ഞൊട്ടിയതിന്റെ ലജ്ജയും കൊണ്ട് ജാസ്മിൻ ദേഷ്യപ്പെട്ടു … ഷാനുവിന്റെ ചുണ്ടിൽ വിരിഞ്ഞു വന്ന ഒരു പുഞ്ചിരി അതു കേട്ട് അണഞ്ഞത് ജാസ്മിൻ കണ്ടു …

ഷാനുവിന്റെ നീട്ടിയ കൈയ്യിൽ പിടിച്ച് അവൾ എഴുന്നേറ്റു .. മുഴുവനായി നനഞ്ഞില്ലെങ്കിലും അവളുടെ നനഞ്ഞ ഭാഗങ്ങളിലെ വടിവുകളിൽ ഷാനുവിന്റെ മിഴികളുടക്കി …

Leave a Reply

Your email address will not be published. Required fields are marked *