” കിടക്കണ്ടേ ….”
“എനിക്കൊന്നു കുളിക്കണം … ” ജാസ്മിൻ പറഞ്ഞു …
അവൾ ബാഗ് ടേബിളിലേക്ക് വെച്ച് മാറിയുടുക്കാനുള്ള വസ്ത്രങ്ങൾ എടുക്കാൻ തുടങ്ങി … ഷാനു വാതിൽ അകത്തു നിന്നും ചേർത്തടച്ച് ബോൾട്ടിട്ടു തിരിഞ്ഞു …
ഡോക്ടേഴ്സ് കയ്യിൽ തൂക്കിയിടുന്ന പോലെ മാറാനുള്ള ഡ്രസ്സ് കയ്യിലെടുത്ത് ബാത്റൂമിനു നേരെ പോകാനൊരുങ്ങിയ ജാസ്മിന്റെ മുമ്പിലേക്ക് ഷാനു വന്നു … അവളുടെ അരക്കെട്ടിൽ പിടിച്ച് തന്നിലേക്ക് ചേർക്കാൻ ശ്രമിച്ച ഷാനുവിന്റെ ഇടതു കവിളിൽ ആദ്യത്തെ അടിവീണു… തല്ലിയത് ജാസൂമ്മയാണെന്നും തല്ലു കൊണ്ടത് തന്റെ കവിളിലാണെന്നും ബോധമനസ്സ് അറിഞ്ഞപ്പോഴേക്കും ഉപബോധമനസ്സ് ഇടതു കൈത്തലം കൊണ്ട് കവിൾ പൊത്തിയിരുന്നു … അതിനാൽ അടുത്ത അടി അവന്റെ കൈക്കു മുകളിലാണ് കൊണ്ടത് …
അവന്റെ തലയ്ക്കുള്ളിൽ വണ്ടിരമ്പി ..
അണഞ്ഞുപോയ പ്രജ്ഞയുടെ പ്രകാശം തിരികെ വന്നപ്പോഴേക്കും ജാസ്മിൻ ബാത്‌റൂമിൽ കയറി വാതിൽ ലോക്ക് ചെയ്തിരുന്നു …
അളവിലേറെ മദ്യം ചെലുത്തിയ മദ്യപാനിയേപ്പോലെ അടിവെച്ച് അടിവെച്ച് ഇടം കവിളിൽ കൈ ചേർത്ത് ഷാനു കിടക്കയിലിരുന്നു …
ജാസൂമ്മ തന്നെ തല്ലി …..!
കാറിനുള്ളിൽ തന്റെ ചുംബനങ്ങളേറ്റു വാടിത്തളർന്നു മടിയിൽ മയങ്ങിയ ജാസൂമ്മ തന്നെയാണോ എന്ന് അടികൊണ്ട കവിൾത്തടം തിരുമ്മുന്നതിനിടയിലും അവൻ ചിന്തിച്ചു. ഒന്നു രണ്ടാവർത്തി താഴേക്കും മുകളിലേക്കും കൈ അമർത്തിയപ്പോൾ എന്തിലോ തടയുന്നതായി അവനു തോന്നി. സംശയം തീർക്കാൻ അവൻ ടേബിളിനു അടുത്തുള്ള കണ്ണാടിക്കടുത്തേക്ക് ചെന്നു…
ചെവിക്കടുത്തായി ചെറുതായി തൊലി പൊളിഞ്ഞിട്ടുണ്ട് … ആപ്പിൾ നഖം കൊണ്ട് കുത്തിപ്പറിച്ച പോലെ … അതിനോട് ചേർന്നായി വളരെ നേരിയ ഒരു പാടും …
രക്തമയമില്ലാത്ത വലത്തേക്കവിളും അടികൊണ്ടു തിണർത്ത ഇടത്തേക്കവിളുമായി പലവിധ ചിന്തകളോടെ ഷാനു തന്റെ പ്രതിബിംബത്തിലേക്ക് നോക്കി … കൂടെക്കൂടെ അവന്റെ മിഴികൾ നിറഞ്ഞു വരുന്നുണ്ടായിരുന്നു …
ബാത്റൂമിലെ ലൈറ്റ് പുറത്തായിരുന്നു .. വെന്റിലേറ്ററിന്റെ ചില്ലു ജനലിലൂടെ, പുറത്തു നിന്നു വരുന്ന പ്രകാശം മാത്രമേ അകത്തുണ്ടായിരുന്നുള്ളു…. അഞ്ചാറു നിമിഷം കഴിഞ്ഞപ്പോൾ ബാത്റൂമിനകവുമായി ജാസ്മിൻ പൊരുത്തപ്പെട്ടു. ഇടം കൈയ്യിലിരുന്ന വസ്ത്രങ്ങൾ അലുമിനിയം പൈപ്പടിച്ച അഴയിൽ കോർത്ത് ചുമരിലേക്ക് ചാരി അവൾ കിതച്ചു … വലതു കൈയ്യിൽ നിന്ന് ആവി പറക്കുന്നതു പോലെ അവൾക്കു തോന്നി …