എക്ലിപ്സ് 1 [Sorrow]

Posted by

എക്ലിപ്സ് 1

Eclipse Part 1 | Author : Sorrow


കാട്…. കൊടും കാട്… ജീപ്പ് പോകുന്ന ഇരു വശവും ഇരുണ്ട കാട്… കാണുമ്പോൾ തന്നെ എന്തോ പോലെ പേടി ആകുന്നു…

സാധാരണ കാടുകളിൽ കാണുന്ന പോലെ തന്നെ ഉള്ള മരങ്ങളും ചെടികളും എല്ലാം തന്നെ… കൂടുതൽ വ്യക്തമായി പറയുകയാണെങ്കിൽ കേരളത്തിലെ കാടുകളിൽ കാണുന്നത് പോലെ തന്നെ…

എന്നാലും എന്റെ അമ്മയും അച്ഛനും ഇങ്ങനെ ഒരു ഓടംകേറാ മൂലയിൽ നിന്നാണ് എറണാംകുളത്തു പോയി നല്ല ഫ്ലാറ്റ് എല്ലാം വാങ്ങി എന്നെയും എന്റെ ചേച്ചിയെയും വളർത്തിയ എന്ന് ആലോചിക്കുമ്പോൾ എന്ത് കൊണ്ടോ വിശ്വസിക്കാൻ പറ്റാത്ത പോലെ.ഇവിടുത്തെ കാടുകളെ വേറിട്ട്‌ നിർത്തുന്ന ഒരു ഘടകം ഞാൻ ശ്രേദ്ധിച്ചത് നിശബ്ദഥയാണ്.

ഒരുമാതിരി സൈലന്റ് വാലിയിൽ പോയ അവസ്ഥ. ഏകദേശം 14000 കിലോമീറ്റർ എങ്കിലും കാണും എന്ന് തോന്നുന്നു. ഗൂഗിൾ അമ്മച്ചി ഇവിടെക്കുള്ള റോഡിൽ കയറിയപ്പോ തന്നെ ആക്‌സിഡന്റ് പ്രോൺ ഏരിയ ആണെന്ന് മെസ്സേജ് തന്നു.

പക്ഷെ എത്ര ആലോചിച്ചിട്ടും ഈ നീണ്ടു കിടക്കണ റോട്ടിൽ എന്ത് മാങ്ങാണ്ടി തട്ടിയിട്ടാണ് ആക്‌സിഡന്റ് ആവാൻ പോണേ ന്ന് മനസിലാവുന്നില്ല. കുറച്ചു കൂടി കാടിന്റെ ഉള്ളിൽ എത്തിയപ്പോൾ തന്നെ ഫോണിന്റെ നെറ്റ്‌വർക്കും ഹുദാഹവാ.പിന്നെ ഇവിടെ വേറെ റോഡ് ഒന്നും കാണാനില്ല ഒറ്റ റോഡ് മാത്രമേ ഒള്ളു അത് കൊണ്ട് വഴിയെ കുറിച്ച് ആലോചിച്ചു വിഷമമില്ല.

എങ്ങാനും പെട്രോൾ തീർന്നാലോ എന്ന് വിചാരിച്ചു ഞാൻ ഈ 140 കിലോമീറ്റർ സ്‌ട്രെച്ചിൽ കേറിയപ്പോ തന്നെ 3-4 ക്യാൻ പെട്രോളും വണ്ടിക്കു വേണ്ട അത്യാവശ്യം ടൂൾസും ഭക്ഷണവും എടുത്തിട്ടുണ്ട്. ഇവിടെ കേറിയപ്പോ എനിക്ക് കിട്ടിയ കുറച്ചു നിർദ്ദേശങ്ങൾ ആണ് എന്നെ ഏറ്റവും കൂടുതൽ ആകർശിച്ചത്. വെറും പൊട്ടത്തരം എന്നാലും അത് പറഞ്ഞു തന്ന ചായകടക്കാരനോട് ഞാൻ ഒന്നും പറഞ്ഞില്ല.

എല്ലാം കേട്ട് ഇരുന്നു ചായ കുടിച്ചു ഒരു 2000 രൂപ കയ്യിലും കൊടുത്തു. അത് കണ്ടപ്പോൾ അയാളുടെ മുഖത്തുണ്ടായ സന്ദോഷം മതി എല്ലാം കെട്ടിരുന്നതിനു തികയാൻ. പൈസ കൊടുത്തത് കൊണ്ടാണെന്നു തോന്നുന്നു എന്നോട് കൂടുതൽ നിർദ്ദേഷം ഒക്കെ തള്ളി വാണിംഗ് തന്നാണ് വിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *