തുടക്കവും ഒടുക്കവും [ശ്രീരാജ്]

Posted by

തുടക്കവും ഒടുക്കവും

Thudakkavum Odukkavum | Author : Sreeraj


ഈ കഥ മഞ്ജുവിന്റേതാണ്. മഞ്ജു എന്ന് പറഞ്ഞാൽ മഞ്ജിമയുടേത്. വ്യക്തമായി ക്ലൈമാക്സ്‌ മനസ്സിൽ കണ്ടു കൊണ്ട് എഴുതുന്ന കഥയാണ്. അതായതു സാങ്കല്പികം മാത്രം ആണ് ഈ കഥ. പക്ഷെ അവളുടേതാണ് മഞ്ജുവിന്റെ അതായതു മഞ്ജിമയുടെ… മഞ്ജിമയെ ഓർക്കാൻ ഞാൻ കാണുന്ന ചിത്രങ്ങൾ നടി ഇനെയാ, അല്ലെങ്കിൽ, പ്രിയാ മണി ആണ്. തുടങ്ങുന്നു.. തീർത്ത ശേഷമേ പബ്ലിഷ് ചെയ്തു തുടങ്ങു. അപ്പോൾ തുടങ്ങുന്നു………………

ഒരു ഗ്രാമത്തിലെ ദരിദ്ര കുടുംബത്തിൽ ആണ് മഞ്ജിമയുടെ ജനനം. ഓടും അസ്‌ബെസ്‌ട്ടോസും ഇട്ട ഒരു കുഞ്ഞു വീട്ടിൽ. വീട്ടിൽ ഉള്ളത് അച്ഛനും അമ്മയും അമ്മയുടെ കല്യാണം കഴിക്കാത്ത ചേച്ചിയും, പിന്നെ മഞ്ജുവിന്റെ അനിയത്തി അഞ്ചുവും. വീടിനോട് ചേർന്നുള്ള ചെറിയ ചായക്കട ആണ് അവരുടെ ആകെ ഉള്ള വരുമാനം.

നാട്ടിൽ ഒളിഞ്ഞും തെളിഞ്ഞും പല പെണ്ണുങ്ങളും പറഞ്ഞു നടന്നിരുന്ന സത്യം ആയിരുന്നു മഞ്ജു മനക്കിലെ കുട്ടൻ തമ്പ്രാന്റെ വിത്താണ് എന്ന്. അതിനു കാരണം മഞ്ജിമയുടെ അമ്മയുടെ കുടുംബം നാട്ടിലെ മനയിലെ പുറം പണികൾ ചെയ്തു കൊണ്ടായിരുന്നു പണ്ട് ജീവിച്ചു പോയിരുന്നത്.

വലിയ പേരും പ്രതാപവും ഉള്ള മനയിലെ മുടിയനായ പുത്രൻ ആയിരുന്ന കുട്ടൻ തമ്പ്രാൻ കള്ള് കുടിച്ചു പറ്റിച്ച പണിയിലാണ് മഞ്ജിമയെ അവളുടെ അമ്മയുടെ വയറ്റിൽ ആക്കിയത്.

ആ സംഭവം ഒതുക്കി തീർക്കാൻ തന്നെ ആണ് മനയിലെ ആനയുടെ രണ്ടാം പാപ്പാൻ ആയിരുന്ന സദാശിവനുമായി മഞ്ജിമയുടെ അമ്മ ഉഷയെ കല്യാണം കഴിപ്പിക്കുന്നത്. അതിനായി കിട്ടിയ പ്രതിഫലം ആയിരുന്നു വീടിരിക്കുന്ന സ്ഥലം ഉഷയുടെ പേർക്കും സദാശിവന് കൈ നിറയെ പണവും. കല്യാണം കഴിഞ്ഞതോടെ രണ്ട് പേരുടെയും ജോലിയും അവസാനിച്ചു മനയിലെ.

ഉഷയും സദാശിവനും കൂടി പിന്നീട് തുടങ്ങിയതാണ് വീടിനോട് ചേർന്നുള്ള ചെറിയ ചായക്കട. ഭക്ഷണത്തിനു ക്ഷാമം ഇല്ല എന്നു മാത്രം. മഞ്ജിമയുടെ അച്ഛന് കിട്ടുന്ന പൈസയിൽ പകുതി കുടിച്ചു കളയാനെ തികഞ്ഞിരുന്നുള്ളൂ.
വർഷങ്ങൾ കഴിഞ്ഞിട്ടും നാവിനു എല്ല് ഇല്ലാത്ത പെണ്ണുങ്ങളുടെ സംസാരം മഞ്ജുവും കേട്ടു, താൻ മനയിലെ ആന ചവിട്ടി കൊന്ന തമ്പ്രാന്റെ വിത്താണ് എന്ന് ഉള്ളത്. അമ്മയുടെയും അച്ഛന്റെയും കല്യണം കഴിഞ്ഞ് മൂന്നു മാസത്തിനു ശേഷം ഉള്ള തന്റെ ജനനവും, അച്ഛന്റെയും അമ്മയുടെയും അനിയത്തിയുടെയും ഛായയും തന്റെ ഛായയും തമ്മിലുള്ള വ്യത്യാസവും അച്ഛന് തന്നെക്കാൾ കൂടുതൽ അനിയത്തി അഞ്ജുവിനോടുള്ള ഇഷ്ടവും എല്ലാം മഞ്ജുവിന് കേട്ടത് സത്യമാണ് എന്നൊരു തോന്നൽ ഉണ്ടാക്കി എടുത്തു.
വർഷങ്ങൾ കടന്നു പോയി,,മഞ്ജിമ പ്ലസ്ടു കോമേഴ്‌സ് കഷ്ടിച്ച് കടന്നു കൂടി ഫാഷൻ ഡിസൈൻ കോഴ്സിന് ചേർന്നു. ഫാഷൻ ഡിസൈൻ കോഴ്സ് കഴിയാറാവുമ്പോൾ ആണ് മഞ്ജിമക്ക് വിവാഹലോചനകൾ വന്നു തുടങ്ങുന്നത്.
അങ്ങിനെ ഒരു ദിവസം ആണ് ബ്രോക്കറും വിനയനും, വിനയന്റെ അച്ഛനും അമ്മയും ആയിരുന്നു പെണ്ണുകാണാൻ ആയി വന്നത് . നല്ല പ്രൗടിയോടെ കഴുത്തു നിറയെ സ്വർണ മാലയും സ്വർണ വളയും ഒക്കെ അണിഞ്ഞു അമ്മയും, അമ്മക്കൊപ്പം മൂളിക്കൊണ്ടിരിക്കുന്ന അച്ഛനും ഒന്നും മിണ്ടാതെ വെളുത്ത മുണ്ടും ഷർട്ടും ഇട്ടു ഇരിക്കുന്ന വിനയനും.

Leave a Reply

Your email address will not be published. Required fields are marked *