രാത്രികളും പകലുകളും [ആയിഷ]

Posted by

രാത്രികളും പകലുകളും

Rathrikalum Pakalukalum | Author : Aayisha


രാവുകൾ മാഞ്ഞുപോയ് ശിശിരങ്ങൾ മറഞ്ഞുപോയ് കാലമേ നിന്നിലാലിയുന്ന കിനാക്കൾ മാത്രം ബാക്കിയായ്. ഇത് എന്റെ ചെറിയ ഒരു കഥസംഹാരം ശ്രമമാണ്. എല്ലാവരുടെയും സപ്പോർട്ട് ഉണ്ടെകിൽ തുടർന്നും എഴുതും.

 

ഇത് അവളുടെ കഥ ആണ് അനുഷ. അനുഷ എന്ന ഒരു നാട്ടിൻപുറത്തു കാരിയെ കേന്ത്രീകരിച്ചു ആണ് കഥ. അനുഷ പഠിക്കാൻ നല്ല മിടുക്കി ആയിരുന്നു. അവൾ അത്യാവശ്യം സമ്പത്തും പെരുമയും ഉള്ള വീട്ടിൽ ആണ് ജനിച്ചു വളർന്നത്. മൂന്നു ഇക്കമാരുടെ ഒരേയൊരു സഹോദരി ആയിരുന്നു അവൾ. അതിൽ രണ്ടു ഇക്കമാരുടെ നിക്കാഹ് കഴിഞ്ഞു.

അക്ബർ, ആഷിക്, അലി ഇവർ ആയിരുന്നു അവളുടെ പ്രിയ സഹോദരങ്ങൾ. മൂത്ത ഇക്കയുടെ ബീവി സുലൈഖ, രണ്ടാമത്തെ ഇക്കയുടെ ബീവി ആമിന. ഇക്കമാരുടെ പുന്നാര ആയിരുന്നു അനുഷ, അവൾക്ക് എന്ത് വേണമെന്ന് പറഞ്ഞാലും സാധിച്ചുകൊടുക്കുന്ന പുന്നാര ഇക്കമാർ.

 

അവരുടെ ബീവിമാർക് പോലും കുശുമ്പ് തോന്നിക്കുന്ന സ്നേഹം ആയിരുന്നു അവർക്ക് പെങ്ങളോട്. ഉപ്പ ഇല്ലാത്ത അവൾക്ക് യാതൊരു കുറവും അവർ വരുത്തിയിട്ടില്ല.അങ്ങനെ വളരെ സന്തോഷം നിറഞ്ഞതായിരുന്നു അനുഷയുടെ ജീവിതം.

 

പ്ലസ് വൺ നു പഠിക്കുമ്പോഴാണ് അവൾ വൈശാഖ ഉം ആയി ഇഷ്ടത്തിൽ ആവുന്നത്. അവളുടെ സീനിയർ ആയിരുന്നു വൈശാഖ്, പ്ലസ് വൺ ഗൈഡ് വാങ്ങി തുടങ്ങിയ ആ അനുരാഗം അവർ രണ്ടുപേരും നാന്നായി ആസ്വദിച്ചു. ഇക്കമാർ അറിയാതെ അവർ ആ അനുരാഗത്തെ കാത്തുസൂക്ഷിച്ചു. വൈശാഖ് നല്ല ഒരു സ്വഭാവ ഗുണം ഉള്ളവനായിരുന്നു.

 

വൈശാഗും നല്ല സമ്പത് ഉള്ള വീട്ടിൽ ആണ് ജനിച്ചു വളർന്നത്. വീട്ടിൽ ഒരു ചേട്ടനും അച്ഛനും അമ്മയും. വൈശാഖ് പഠിപ്പിൽ അനുഷ്‍യെ പോലെ മിടുക്കൻ ഒന്നും അല്ലായിരുന്നു. അവനു ഇഷ്ടം ഫുട്ബോൾ ആയിരുന്നു. അത് അവന്റെ മാർക്കുകളിലും പ്രതിഫലിച്ചിരുന്നു. അവന്റെ ഉറ്റ രണ്ടു കൂട്ടുകാർ അശ്വിൻ, ഫാസിൽ ഉം ആയിരുന്നു. എല്ലാത്തിനും അവർ ഒരുമിച്ചു ആയിരുന്നു. അത് ഫുട്ബോൾ ആയാലും സിനിമക്ക് പോവാൻ ആയാലും എല്ലാം.

Leave a Reply

Your email address will not be published. Required fields are marked *