എന്റെ പൊന്ന് മോൻ എഴുന്നേറ്റു പോയി പല്ല് തേക്ക്, ഞാൻ ചായ ഉണ്ടാക്കി വെക്കാം. നീയും വാ എന്റെ അനു നമുക്ക് ഒരുമിച്ച് പല്ല് തേക്കാം. ആ എന്നാ വാ എന്നെ പൊക്കി എടുത്തു ബാത്‌റൂമിൽ കൊണ്ട് പോ. അശ്വിൻ അവളെ പൊക്കി എടുത്തു ബാത്‌റൂമിൽ കൊണ്ട് പോയി അവർ രണ്ടു പേരും ഒരുമിച്ച് പല്ല് തേച്ചു. അനു ഫ്ലോ ഒക്കെ നിന്നോ.
നിന്നു ഡാ പാഡ് വെച്ചിട്ടുണ്ട് എന്നാലും. ആഹ് നീ കുളിക്ക് ഞാൻ ഫുഡ് ഉണ്ടാക്കാം അനു. നീ പോയി കുളിക്കഡാ ഞാൻ ഫുഡ് ഉണ്ടാക്കാം. അതു വേണ്ട എന്നാ ഒരുമിച്ച് ഉണ്ടാക്കിട്ട് കുളിക്കാം. രണ്ടു പേരും കൂടെ ഫുഡ് ഉണ്ടാക്കി. രണ്ടുപേരും കുളിച്ചു റെഡി ആയി. ഇന്നു അവൾ സാരി ആണ് എടുത്തത് നോർമൽ അവൾ ചുരിദാർ ഉം പാന്റും ആണ് ഇടാറ്.
അശ്വിൻ ആണ് സാരിയുടെ ഞൊറി പിടിച്ചു കൊടുത്തത്. ജോലി ഒക്കെ കഴിഞ്ഞു ഇന്നു ആദ്യം എത്തിയത് അശ്വിൻ ആണ്. അവൻ അനുവിനായി ഒരു വെള്ളി പാദസരം വാങ്ങി കൊണ്ടുവന്നിരുന്നു. പിന്നെ ഒരു സർപ്രൈസ് ഉണ്ട് എന്നു പറഞ്ഞു അവളെ താഴേക്ക് കൊണ്ട് പോയി. അവൻ ഒരു സെക്കന്റ് ഹാൻഡ് സ്കൂട്ടർ വാങ്ങി. നമുക്ക് ഇനി ഒരുമിച്ച് ജോലിക്ക് പോവാം എന്നു പറഞ്ഞു. അനുവിന് ആ സ്കൂട്ടർ നല്ല ഇഷ്ടം ആയി.
എനിക്കും ഓടിക്കാൻ പഠിപ്പിച്ചു തരോ ഡാ. അതിനും കൂടെ അല്ലേടി സ്കൂട്ടർ ഞാൻ വാങ്ങിയത്. നീ ദുബായ് ക്ക് പോകുന്നെന്ന് മുൻപ് ഞാൻ എന്തായാലും നിന്നെ പഠിപ്പിക്കും. ഇന്നു നമുക്ക് ഒന്ന് ഓടിച്ചു നോക്കാം. അവർ അങ്ങനെ പിറ്റേ ദിവസം അടുത് ഉള്ള ഒരു ഗ്രൗണ്ടിൽ പോയി. സൈക്കിൾ ഓടിക്കാൻ അറിയുന്ന അനുവിന് ഒരു ദിവസം കൊണ്ട് തന്നെ നന്നായി ഓടിക്കാൻ പറ്റി.രണ്ട് മൂന്നു ദിവസം കൊണ്ട് തന്നെ അവൾ വണ്ടി നന്നായി ഓടിച്ചു.
അവർ എന്നും സ്കൂട്ടറിൽ ഒരുമിച്ച് ആണ് ഓഫീസിൽ പോയിരുന്നത്. അവനെയും കെട്ടിപിടിച്ചുള്ള സ്കൂട്ടർ യാത്ര അവൾക്ക് നല്ല ഇഷ്ടം ആയി. മിക്ക ദിവസവും അവൾ അവനെ കെട്ടിപിടിച്ചാണ് കിടന്നു ഉറങ്ങാ. അവന്റെ മാറിൽ തല വെച്ചു കിടക്കും അവൻ അവൾക്ക് തല മസ്സാജ് ചെയ്തു കൊടുക്കും പതിയെ അവൾ ഉറക്കത്തിലേക്ക് വീഴും.