അവന്റെ പ്രണയത്തിനു പോലും അവരുടെ എല്ലാ സഹായങ്ങളും ഉണ്ടായിരുന്നു.ഫസ്റ്റ് കണ്ടപ്പോൾ തന്നെ അനുഷ അവന്റെ മനസ്സിൽ കയറിയിരുന്നു. പതിയെ അവന് അനുഷ യോട് അടുത്തു. പ്രൊപോസും ചെയ്തു. അശ്വിൻ ഉം ഫാസിലു ഉം കൂടെ എല്ലാത്തിനും കൂടെ ഉണ്ടായിരുന്നു. അങ്ങനെ പ്ലസ് ടു അവർ നന്നായി കോപ്പി അടിച്ചു പാസ്സ് ആയി.
അവിടെ ഉള്ള ഒരു നല്ല കോളേജിൽ അവനു ബി കോമിന് അഡ്മിഷൻ കിട്ടി. അത്യാവശ്യം ഡോനെഷൻ കൊടുത്തു. ഫാസിൽ നു അവിടെ തന്നെ അഡ്മിഷൻ കിട്ടി എന്നാൽ സാമ്പത്തികം ആയി കുറച്ച് പരിത സ്ഥിതിയിൽ ആയിരുന്നു അശ്വിൻ ന്റെ കുടുംബം അവനു അവിടെ അഡ്മിഷൻ കിട്ടിയില്ല.
അടുത്ത വർഷം തന്നെ അനുഷ ക്കും അവിടെ അഡ്മിഷൻ കിട്ടി. അനുഷ യും വൈശാഖ് ഉം അവിടെ പ്രണയത്തിന്റെ താജ്മഹൽ പണിതു. ക്ലാസ്സ് കട്ട് ചെയ്തും സിനിമക്ക് പോയും ഒക്കെ അവർ ആസ്വദിച്ചു.
അങ്ങനെ പോയികൊണ്ടിക്കുമ്പോൾ ആണ് തേർഡ് യീറിൽ വെച്ച് അനുഷ ക്കു വിവാഹലോചന തുടങ്ങുന്നത്. പങ്കിട്ടുപോകുന്ന സ്നേഹം ഒരു നൊമ്പരം ആണ്. സുലൈഖ ഇത്തയും ആമിന ഇത്തയും ആണ് ഈ വിഷയം എടുത്ത് ഇട്ടത്.
അവർക്ക് നല്ല കോംപ്ലക്സ് ഉണ്ടായിരുന്നു ഇക്കമാർക്ക് അനുഷ യോട് ഉള്ള സ്നേഹത്തിൽ. ഇതൊക്കെ നടന്നെങ്കിലും അനുഷ ഇപ്പൊ നികാഹ് ഒന്നും വേണ്ടെന്ന് പറഞ്ഞപ്പോൾ അവർ അതു കേട്ടു. പഠിപ് കഴിഞ്ഞു മതി നികാഹ് എന്ന് ആയി.
വൈശാഖ് പഠിപ്പു കഴിഞ്ഞു പക്ഷെ സപ്പ്ളി ഉണ്ടായിരുന്നു. എങ്കിലും അവനു അച്ഛന്റെ പരിചയത്തിൽ ഉള്ള സ്ഥാപനത്തിൽ അക്കൗണ്ടന്റ് ആയി ജോലി കിട്ടി. അത്യാവശ്യം സാലറി ഒക്കെ ഉണ്ടായിരുന്നു. അനുഷ യുടെ കാര്യം അവന്റെ വീട്ടിൽ പറഞ്ഞു പക്ഷെ നല്ല എതിർപ്പ് ആയിരുന്നു.
അനുഷ യുടെ പഠിപ്പ് കഴിഞ്ഞതോടെ അവളുടെ വീട്ടിലും കല്യാണലോചന തുടങ്ങി. അവൾ മാർക്ക് കുറവായിരുന്നെങ്കിലും പാസ്സ് ആയി. പക്ഷെ വീട്ടിൽ നികാഹ് കഴിക്കാൻ പറ്റാത്ത അവസ്ഥ എത്തി. വീട്ടിൽ പ്രേമത്തിന്റെ കാര്യം അറിഞ്ഞു. ആകെ പ്രശ്നം ആയി. ഇക്കമാർ വൈശാഖ് ഇനെ തല്ലി. രണ്ടു വീട്ടിലും നല്ല എതിർപ്പ് ആയിരുന്നു.