വൈശു എപ്പോഴും നിന്നെ കുറിച്ചാ എപ്പോഴും സംസാരിക്കാ പണ്ട് തൊട്ടേ നീ അതു ചെയ്തു തന്നു ഇത് ചെയ്തു തന്നു ഇങ്ങനെ ഒരു ഫ്രണ്ടിനെ കിട്ടിയത് അവന്റെ ലക്ക് ആണ് എന്നൊക്കെ.
താങ്ക്സ് അശ്വി ഫോർ എവെരിതിങ്. അനു അവനെ ഹഗ് ചെയ്തു കരഞ്ഞു. എന്താ അനു നീ ഇങ്ങനെ എന്നെ കൂടെ കരയിക്കുമല്ലോ. നിങ്ങൾ രണ്ടു പേരും ഇല്ലായിരുന്നെങ്കിൽ ഞാൻ ഇപ്പൊ ജീവിതിരിക്കുമോ എന്നു പോലും അറിയില്ല അത്ര കടപ്പാട് ഉണ്ട് എനിക്ക് നിങ്ങളോട്. നിങ്ങളുടെ കഷ്ടപ്പടിലും എനിക്ക് കിടക്കാൻ ഒരു ഇടം തന്നു എല്ലാം തന്നു.
അശ്വിൻ പൊട്ടി കരഞ്ഞു. അനു അവനെ കളിയാക്കി മൂഡ് മാറ്റാൻ നോക്കി, അയ്യേ ആണുങ്ങൾ ഇങ്ങനെ കരയോ അയ്യേ 😄. അശ്വിൻ അവളെ പൊക്കി കറക്കി ബെഡിലേക്ക് ഇട്ടു ആർത്തു ചിരിച്ചു പറഞ്ഞു ഓഹ് കരയാത്ത ആളുടെ കണ്ണ് ഒന്ന് നോക്കട്ടെ. അനു ബെഡിൽ കിടന്നു ചിരിച്ചു 😂. എന്നാ മോൻ പോയി കിടന്നോ നാളെ ജോലിക് പോണ്ടതല്ലേ.
അന്നത്തെ ദിവസം മനോഹരമായി അവസാനിച്ചു. വൈശാഖ് സുഗമായി ദുബായ് യിൽ എത്തി. ജോലിക്കു ഒരാഴ്ചക്കുള്ളിൽ കേറുമെന്നും നല്ല അക്കൗമോടഷൻ ആണെന്നും പറഞ്ഞു. രണ്ടു പേരും കുറെ വിശേഷം പറഞ്ഞു. വീഡിയോ കാൾ ചെയ്തപ്പോൾ രണ്ടു പേരുടെയും കണ്ണുകൾ നിറഞ്ഞു കവിഞ്ഞു. ആ മിസ്സിംഗ് രണ്ടു പേരുടെയും കണ്ണിൽ നിറഞ്ഞു നിന്നു. അവളെ എത്രയും പെട്ടെന്ന് അങ്ങോട്ട് കൊണ്ടുവരമെന്നും അശ്വിൻ ഉം അവൻ ഒരു ജോലി നോക്കാമെന്നും പറഞ്ഞു.
അനു രാവിലെ തന്നെ എഴുന്നേറ്റ് ഫുഡ് ഉണ്ടാക്കികൊണ്ടിരിക്കുക ആയിരുന്നു. അശ്വിൻ അവളെ പിന്നിലൂടെ വന്നു പൊക്കി സ്ലാബിൽ ഇരുത്തി എന്നിട്ട് ചീത്ത പറഞ്ഞു എന്നെ എന്തെ വിളിക്കാതിരുന്നേ. നിന്റെ പെയിൻ ഒക്കെ മാറിയോ. അതൊക്ക മാറി ഡാ ഫ്ലോ മാത്രം ഒള്ളോ. നീ നല്ല ഉറക്കം ആയിരുന്നു മുത്തുമണി ടെ ഉറക്കം കളയേണ്ട എന്നു വിചാരിച്ചു😂. അവൻ വിളിച്ചിരുന്നോ ഇന്നലെ എനിക്ക് സുഗമായി എത്തി എന്നു പറഞ്ഞു മെസ്സേജ് അയച്ചിണ്ടായിരുന്നു. ആഹ് ഇന്നലെ വിളിച്ചിരുന്നു ഡാ സ്റ്റേ ഒക്കെ നല്ലതാണെന്നു പറഞ്ഞു.