ജമീലാത്ത വർക്ക് ഏരിയായോടു ചേർന്ന് എത്തിയിരുന്നു …
അവരകത്തേക്ക് വരാതിരിക്കാൻ ജാസ്മിൻ അങ്ങോട്ട് ചെന്നു.
ഷാനു ഹാളിൽ ചെന്ന് മുഖം കഴുകി, ടി.വി പരമാവധി വോള്യം മ്യൂട്ട് ചെയ്തു വെച്ച് ഒരു പഴയ ക്രിക്കറ്റ് മാച്ച് കണ്ടുകൊണ്ടിരുന്നു. അവന്റെ കയ്യിൽ ഫോണുമുണ്ടായിരുന്നു. ജമീലാത്ത മുംതാസുമ്മയുടെ വിശേഷങ്ങൾ തിരക്കുന്നതും യാത്രയെക്കുറിച്ച് ഉമ്മ മറുപടി പറയുന്നതും അവൻ കേട്ടു …
“ഷാനു എവിടെപ്പോയി …?”
“ഇവിടെയെവിടെയെങ്കിലും കാണും … ” ജമീലാത്തയുടെ ചോദ്യത്തിന് ഒഴുക്കൻ മട്ടിൽ ഉമ്മ മറുപടി പറയുന്നത് കേട്ടു , അവൻ ഉള്ളിൽ ചിരിച്ചു.
മോളിയുടെ അസുഖമറിഞ്ഞപ്പോൾ ജമീലാത്ത അകത്തേക്ക് കയറി വന്നു.
” ഇതല്ലേ ഷാനു ഇരിക്കുന്നേ ..” ഹാളിലേക്കു വന്ന ജമീലാത്ത അത്ഭുതത്തോടെ പറഞ്ഞു …
” അന്നെ ഞാൻ എത്ര വിളിച്ചു ഷാനൂ … ഇയ്യെവിടെപ്പോയിരുന്നു ….?” ജമീലാത്തയുടെ പിന്നിൽ വന്ന ജാസ്മിൻ അവൻ എന്തെങ്കിലും പറയും മുൻപേ ചോദിച്ചു …
” ഞാനെവിടെപ്പോകാനാണു മ്മാ …” ടി.വി യിലേക്ക് ശ്രദ്ധ കൊടുത്തുകൊണ്ട് അവൻ പറഞ്ഞു ….
കൂടുതൽ സംസാരത്തിനു നിൽക്കാതെ ജമീലാത്ത മോളി കിടക്കുന്ന മുറിയിലേക്ക് കയറി. ഒരു ഡോക്ടറുടെയെന്ന പോലുള്ള സൂക്ഷ്മ പരിശോധനയ്ക്കു ശേഷം അവർ ഇരുവരും വീണ്ടും ഹാളിലേക്കു വന്നു …
” അനക്ക് ക്ലാസ്സ് തുടങ്ങാനായില്ലേ ഷാനൂ … ”
” അടുത്തയാഴ്ച തുടങ്ങും ജമീലാത്താ….”
” എവിടെയാ ….?”
“കല്പറ്റയിലാ..”
ആ ഔപചാരിച സംഭാഷണത്തിനു ശേഷം ജമീലാത്തയും ജാസ്മിനും അടുക്കളയിലേക്ക് പോയി .. ഏർവാടിയിൽ പോയപ്പോൾ കൊണ്ടുവന്ന പലഹാരങ്ങൾ അവർക്കും കൊടുത്തു വിടുന്നത് , അവരുടെ സംഭാഷണ ശകലങ്ങളിൽ നിന്ന് ഹാളിലിരുന്ന ഷാനു മനസ്സിലാക്കുന്നുണ്ടായിരുന്നു …
സാധാരണ പാലിന്റെ പൈസയ്ക്കാണ് ഇത്തരം സന്ദർശനമെന്നറിയവുന്ന ഷാനു , ഉമ്മ മുറിയിലേക്കു പോകുന്നതും , തിരിച്ചു വരുന്നതും കണ്ടപ്പോൾ കാര്യം അതു തന്നെയാണ് എന്നൂഹിച്ചു ….
പിന്നീട് കുറച്ചു നേരം നിശബ്ദതയായിരുന്നു … ആരുടെയും സംസാരം കേൾക്കാതായപ്പോൾ അവൻ പതിയെ എഴുന്നേറ്റു … ജമീലാത്ത പറമ്പിനതിർ ഭാഗം നടന്നു കഴിയുവാനുള്ള ഏകദേശ സമയം അവന് തിട്ടമുണ്ടായിരുന്നു … അവൻ അടുക്കളയിലേക്ക് ചെന്നു.. ജാസ്മിൻ ചായക്കുള്ള വെള്ളം വെച്ച് തുടങ്ങിയിരുന്നു …