“ജാസൂമ്മ കള്ളിയാ …. പഠിച്ച കള്ളി ….” അവൻ സ്വരം താഴ്ത്തി അവളുടെ ചെവിക്കരികിലേക്ക് നിന്ന് പറഞ്ഞു … കാര്യം മനസ്സിലായെങ്കിലും അവളൊന്നും മിണ്ടിയില്ല. അവളത് ശ്രദ്ധിച്ചില്ല എന്നറിഞ്ഞ് അവൻ തുടർന്നു …
” ന്റെ ചെവി ഒന്ന് ഡോക്ടറെ കാണിക്കണമുമ്മാ ….”
“ന്താപ്പോ അന്റെ ചെവിക്ക് പ്രശ്നം ….?” അവൾ തിരിഞ്ഞു …
“പ്രശ്നമെന്താന്നു വെച്ചാൽ ഇങ്ങള് വിളിക്കണതൊന്നും കേൾക്കാൻ പറ്റുന്നില്ല … ” ചിരിയോടെ അവൻ പറഞ്ഞു …
അവൾക്ക് അപ്പോഴാണ് കാര്യം മനസ്സിലായത് .. ” അനക്ക് ചെവിക്കല്ല കുഴപ്പം ….” അവൾ ചെറിയ ചിരിയോടെ ശബ്ദം താഴ്ത്തിപ്പറഞ്ഞു …
“പിന്നെന്തിനാ …?”
“അനക്കറിഞ്ഞൂടാ ….?”
” ഹൂ ഹും ….” അവൻ അറിയില്ലാന്നർത്ഥത്തിൽ തലയിളക്കി …
” എന്നാലറിയണ്ട ..” പറഞ്ഞിട്ട് അവൾ ചായപ്പൊടിയിരുന്ന ടിൻ എടുത്തു …
“ന്നാലും ന്തായിരുന്നു അഭിനയം … ?” ഷാനു വിടാനുള്ള ഭാവമില്ലായിരുന്നു ..
“നിക്കൊരു ഉമ്മക്കുട്ടിയുണ്ട് … അവനിങ്ങനെ കരഞ്ഞു കണ്ണീരൊലിപ്പിച്ചു കെട്ടിപ്പിടിച്ചു നിൽക്കുകയായിരുന്നു എന്ന് ജമീലാത്തയോട് ഞാൻ പറയണായിരുന്നോ …?”
ഷാനു ഒരു നിമിഷം ചമ്മി…
“അങ്ങനെ പറഞ്ഞൂടായിരുന്നോ …?” ചമ്മൽ മറയ്ക്കാൻ അവൻ ചോദിച്ചു ..
” ന്നിട്ടോ ….?” അവൾ ഗ്യാസ് ഓഫ് ചെയ്തുകൊണ്ട് തിരിഞ്ഞു …
” ന്നിട്ടെന്താ…?”
“പൊട്ടനാ ഇയ്യ് ….?” അവൾ തിരിച്ചു ചോദിച്ചു …
” എന്നിട്ടു വേണം ഓലതുമിതും പറയാൻ … ”
” എന്തു പറയാനുമ്മാ …?” കാര്യം അറിയാമെങ്കിലും ഷാനു ഉള്ളിൽ ചിരിയോടെ ചോദിച്ചു …
” ഒന്നുമില്ല … ” അവൾ ഗ്ലാസ് വെച്ചിരിക്കുന്ന സ്റ്റാൻഡിനടുത്തേക്ക് നീങ്ങി …
“പറയുമ്മാ …” അവൻ അവളുടെ പിന്നാലെ നീങ്ങി ..
” കുറച്ചു സാധനങ്ങൾ വാങ്ങാനുണ്ട്.. ചായ കുടി കഴിഞ്ഞ് പോയി വാ..”
ഉമ്മ മനപ്പൂർവ്വം ആ സംസാരത്തിന് തടയിട്ടതാണെന്ന് മനസ്സിലാക്കിയ ഷാനു പിന്നീടൊന്നും മിണ്ടിയില്ല .. ചായ കുടി കഴിഞ്ഞ് അവൻ കുറച്ചു നേരം തന്റെ ചെടികളുടെയടുത്ത് പോയി നിന്നു … അപ്പോഴാണ് ജാസ്മിൻ വിളിക്കുന്നത് അവൻ കേട്ടത് … ശരവേഗത്തിൽ അവൻ ഹാളിലേക്ക് ചെന്നു… “ന്താ മ്മാ ..?”