ഖൽബിലെ മുല്ലപ്പൂ 8 [കബനീനാഥ്]

Posted by

രാപ്പനി പിടിച്ചവളേപ്പോലെ കിടക്കയിൽ കിടന്നവൾ രോമാഞ്ചമണിഞ്ഞു … ഉള്ളം കൈയ്യിലും കാലടികളും വിയർപ്പു നുര പൊട്ടുന്നതും ഇക്കിളി പടരുന്നതും ജാസ്മിൻ ഒരു മനോഹര സ്വപ്നത്തിലെന്നവണ്ണം അറിഞ്ഞു …

ഒൻപതിലോ, പത്തിലോ പഠിക്കുമ്പോഴാണ് മുല്ലവള്ളിയുമായി ഷാനു ആദ്യം വന്നതെന്ന് അവളോർത്തു … അന്നു തുടങ്ങിയതാണോ റബ്ബേ അവനീ ……?

മുല്ലച്ചെടികളാണധികവും അവന്റെ ചെടികളിൽ .. ഷാനു മുല്ലച്ചെടികളെ പരിപാലിക്കുന്നതും മണത്തു നോക്കുന്നതും അവളുടെ മനസ്സിലൂടെ ചിത്രങ്ങൾ കണക്കെ ഒരുപാടാവർത്തി ഓടിപ്പോയി …

മുല്ലയെന്നാൽ ജാസ്മിനാണെന്ന് സ്കൂളിൽ പഠിച്ചറിയാം, അതിനിത്ര ആന്തരാർത്ഥവും താനതറിയാൻ വൈകിയതും അവളെ വെകിളിപിടിപിച്ചുകൊണ്ടിരുന്നു ..

അവന്റെ പ്രേമം മുല്ലയോടല്ല …. അവന്റെ പ്രേമം തന്നോടാണ്.. അത് മനസ്സിലാക്കാൻ ഒരു നൊടി പോലും അവൾക്ക് വേണ്ടി വന്നില്ല …

” ന്റെ മുല്ല വാടിയിരിക്കുന്നു..”

അവനുമായി പിണക്കത്തിലായിരുന്നപ്പോൾ അവൻ പറഞ്ഞതും അവൾക്ക് ഓർമ്മ വന്നു …

റബ്ബേ…. നീ തുണ…..

ഫോൺ വീണ്ടും ഇരമ്പി ….

“മുല്ല ഇഷ്ടാ… പക്ഷേ അതിനേക്കാൾ എനിക്കിഷ്ടം…….”

അവൻ പറഞ്ഞില്ലെങ്കിലും എന്താണെന്ന് അവൾക്കറിയാമായിരുന്നു …

“മുല്ലപ്പൂ ഭ്രാന്തൻ….” കൗമാരക്കാരിയുടെ മനസ്സിളക്കത്തോടെ അവൾ ടൈപ്പ് ചെയ്ത് വിട്ടു …

” അല്ല , ………… ഭ്രാന്തൻ. ” മറുപടി വന്നു .. അതും എന്താണെന്ന് അവൾക്കറിയാമായിരുന്നു …

“ചങ്ങലക്കിടും ….”

” ചങ്ങലകൾ പൊട്ടിച്ചെറിയണം … ” അവന്റെ ആ മറുപടിയുടെ അർത്ഥവും അവൾക്കറിയാമായിരുന്നു ..

“കുതിരവട്ടത്തേക്കയക്കും ….”

” ഇതിന് മരുന്ന് അവിടില്ല … ”

മരുന്നെന്താണെന്നും അവൾക്കറിയാമായിരുന്നു ..

” ഷോക്കടിപ്പിക്കും … ”

” ന്നാലുമത് മാറൂലാ…” തന്നെ വല്ലാത്തൊരുൻമാദം വരിഞ്ഞു മുറുക്കുന്നത് അവൾ അനുഭവിച്ചു തുടങ്ങിയിരുന്നു …

ആ ചാറ്റിംഗിൽ ഒരു പ്രത്യേക അനുഭൂതി അവളും കണ്ടെത്തിത്തുടങ്ങിയിരുന്നു …

ഒരുപാട് മറുപടികൾ അവനു കൊടുക്കാനായി മനസ്സൊരുങ്ങിയെങ്കിലും അങ്ങനെയങ്ങു കൈവിട്ടു കളിക്കാൻ അവൾ തയ്യാറായിരുന്നില്ല …

“ന്നാ ഭ്രാന്തനായി നടക്കേണ്ടി വരും … ”

” ന്നാലും നിക്കിഷ്ടാ , ഈ ഭ്രാന്തൊരു സുഖാ …”

വരികൾക്കിടയിലൂടെയല്ലാതെ ഒരു വാക്കു പോലും ഷാനു പറഞ്ഞിട്ടില്ല, എന്നത് അവൾ ശ്രദ്ധിച്ചു..

Leave a Reply

Your email address will not be published. Required fields are marked *