ഖൽബിലെ മുല്ലപ്പൂ 8 [കബനീനാഥ്]

Posted by

ഒരു കാമുകിയുടെ പ്രണയ ഭാവത്തോടെ അവനു നേരെ തിരിയാൻ പലവുരു അവളുടെ മനസ്സ് പറഞ്ഞെങ്കിലും ഇത്തവണ ശരീരമതിന് സമ്മതിച്ചില്ല … ജാസ്മിന് ചിരിയും കരച്ചിലും ഒരുമിച്ച് വരുന്നുണ്ടായിരുന്നു …

“പേടിക്കണ്ട മ്മാ …. ” അവന്റെ സ്വരം വീണ്ടുമെത്തി … അതിനത്ര ഉറപ്പില്ലായിരുന്നു …

“നിക്ക് ആ പഴയ ജാസൂമ്മാനെ മതി … ” ഷാനുവിന്റെ വാക്കുകളെ ഗദ്ഗദം മൂടിത്തുടങ്ങി …

” അതാ നിക്കിഷ്ടം … ഇങ്ങനെ മിണ്ടാതേം നോക്കാതേം പറയാതേം ….” അവന്റെ വാക്കുകളെ അണപൊട്ടിയ കരച്ചിൽ ശിഥിലമാക്കി കളഞ്ഞു …

“ഷാ … മോനേ ….” ഉയിരു വാരിപ്പിടിച്ചു കൊണ്ട് ജാസ്മിൻ തിരിഞ്ഞു … അടുത്ത നിമിഷം അവളാ ഉയിരിനെ ഇറുകെ മാറോടു ചേർത്തു …

“കരയല്ലേടാ ഉമ്മക്കുട്ടാ …”

അവളുടെ നെഞ്ചിലേക്ക് മുഖമണച്ച് ഷാനു ഏങ്ങലടിച്ചു.. അവന്റെ പുറത്തും കഴുത്തിലുമായി കൈ ചുറ്റി ജാസ്മിൻ അവന്റെ മൂർദ്ധാവിലും നെറ്റിയിലും തുരുതുരാ ചുംബിച്ചു.

“കരയല്ലേടാ …..”

” പിന്നെ ഞാനെന്താ ചെയ്യാ ജാസൂമ്മാ ….” തൊണ്ടക്കുഴിയിലെ വിങ്ങലിൽ നിന്നും അവന്റെ വാക്കുകൾ പുറത്തു വന്നു …

” അന്റെ ഉമ്മ ….. അന്നോടെന്താ പറയാ….” അവളും വിങ്ങിപ്പൊട്ടി …

അടുക്കളയിലാണെന്നോ, വാതിലുകൾ അടഞ്ഞതാണോ എന്നൊന്നും ആ നിമിഷം അവർ ചിന്തിച്ചതു കൂടെയില്ല …

ശരീരം കൂടിച്ചേർന്ന് നിന്നു … പിണക്കങ്ങളും പരിഭവങ്ങളും പരാതികളും കണ്ണുനീരിന്റെ കുത്തൊഴുക്കിൽ ഒലിച്ചു പോയി … മനസ്സ് മനസ്സിനോട് സംസാരിച്ചു തുടങ്ങി …

ആ സ്നേഹവും സാമീപ്യവും ഇരുവർക്കും നഷ്ടപ്പെടുത്താൻ വയ്യായിരുന്നു.. അല്ലെങ്കിൽ ഒരാൾ മറ്റൊരാൾക്ക് അത്രയേറെ അടിമപ്പെട്ടു പോയിരുന്നു …

ഇരു മനസ്സുകളും ചേർന്നു നിന്ന് പ്രതിജ്ഞ ചൊല്ലിത്തുടങ്ങി …

ഞാൻ മറ്റേയാളെ വേദനിപ്പിക്കില്ല … കരയിപ്പിക്കില്ല … അനുവദിച്ചാൽ മാത്രം … സമ്മതിച്ചാൽ മാത്രം …. അതൊരു ഉടമ്പടിയായിരുന്നു … വാക്കാലോ മുദ്രപേപ്പറിലോ അതിന് വാചികമായോ, വരമൊഴിയായോ വിശദീകരണം ആവശ്യമില്ല …. ഹൃദയങ്ങൾ ചേരുന്ന ഉടമ്പടി …. ഹൃദയങ്ങൾ മാത്രം അറിയുന്ന ഉടമ്പടി …

Leave a Reply

Your email address will not be published. Required fields are marked *