എന്ത് ചെയ്യണം എന്നറിയാതെ ഞാൻ വിഷമിച്ചു.
” ഡി നീ വേറെ ഒന്നും ആലോചിക്കേണ്ട .. ഇതെല്ലാം ഒന്ന് ഒതുങ്ങുമ്പോൾ വീട്ടിൽ കാര്യം പറ… തല പോണ കേസ് ഒന്നും അല്ലല്ലോ…. എന്നിട്ട് പോയ പേപ്പർ എഴുതി എടുക്കാൻ നോക്ക്… ”
കൂട്ടുകാരികൾ എനിക്ക് ധൈര്യം തന്നു…
” മുത്തശ്ശി …. അന്ന് ഞാൻ ഒരു ക്യാമ്പസ് ഇന്റർവ്യൂ അറ്റന്റ് ചെയ്‌തെന്ന് പറഞ്ഞില്ലായിരുന്നോ ”
” മ്മ്മ് ”
” നാളെ തന്നെ അവിടെ ജോയിൻ ചെയ്യണം ”
” നാളെ തന്നെയോ ”
” അല്ല നാളെ ഇവിടെ നിന്ന് എനിക്ക് പോകണം ”
” നീ എന്താ മോളെ ഈ പറയുന്നത്.. ”
ഒരുവിതത്തിൽ ഞാൻ മുത്തശ്ശിയെ പറഞ്ഞു സമ്മതിപ്പിച്ചു. അച്ഛനോട് ഒന്നും പറയാൻ നിന്നില്ല. പറഞ്ഞാൽ അച്ഛൻ കമ്പനി ഡീറ്റൈൽസും മറ്റും ചോദിച്ചു കള്ളം കണ്ട് പിടിക്കും.
പിറ്റേന്ന് തന്നെ ഞാൻ വീട്ടിൽ നിന്നും ഇറങ്ങി. കോളേജിൽ ചെന്ന് എക്സമിനുള്ള അപ്ലിക്കേഷൻ കൊടുക്കണം. പിന്നെ സിനിയേഴ്‌സ് ചെയ്യാറുണ്ടായിരുന്നത് പോലെ കോളേജിന് മുന്നിൽ ഉള്ള ഷോപ്പിൽ വല്ലതും ജോലി ചെയ്തു പോക്കറ്റ് മണി ഉണ്ടാക്കണം. എല്ലാം തീരുമാനിച്ചു ഉറപ്പിച്ചു ഞാൻ ട്രെയിൻ കയറി.
കോളേജിലേക്ക് ചെല്ലുമ്പോൾ എനിക്ക് നല്ല ചമ്മൽ ഉണ്ടായിരുന്നു. എന്നെ അറിയാവുന്നവർ എല്ലാം ആശ്വാസവാക്കുകളുമായി ചുറ്റും കൂടി. അപ്പോഴാണ് എനിക്ക് ഞാൻ ചെയ്ത മണ്ടത്തരം മനസിലായത്. അച്ഛന് ഇവിടെ ഒരുപാട് ഫ്രണ്ട്‌സ് ഉണ്ട് പിന്നെ ഞങ്ങളുടെ കുറച്ച് റിലേറ്റീവ്സും ഇവിടെ ഉണ്ട് ആ ധൈര്യത്തിലാണ് എന്നെ ഇങ്ങോട്ട് പഠിക്കാൻ വിട്ടത്. ഞാൻ പതിയെ ആൾക്കൂട്ടത്തിൽ നിന്നും ഒഴിഞ്ഞു മറി നടന്നു.
എന്റെ രൂപത്തിൽ ചില മാറ്റങ്ങൾ വരുത്താൻ ഞാൻ തീരുമാനിച്ചു.പെട്ടെന്ന് ഒരാൾ കണ്ടാൽ എന്നെ മനസിലാക്കരുത്.
ബാംഗ്‌ളൂർ ആണ് പഠിച്ചത് എങ്കിലും ഞാൻ മോഡേൺ ഒന്നും അല്ലായിരുന്നു . എന്നാൽ തനി നാട്ടുമ്പുറത്തു കാരിയും അല്ലായിരുന്നു. ഞാൻ അടുത്ത് കണ്ട ഒരു ബ്യുട്ടി പാർലറിൽ കേറി എന്റെ രൂപത്തിൽ കുറച്ച് മാറ്റങ്ങൾ വരുത്തി. മൂടി ബോബ് ചെയ്തു. പിന്നെ പുതിയ കുറച്ച് മോഡേൺ ഡ്രെസ്സും വാങ്ങി. ഇനി താല്കാലത്തേക്ക് ഒരു ജോലിയും താമസസ്വകാര്യവുമാണ് വേണ്ടത്.