ഞാൻ വില്ലയിൽ എത്തുമ്പോൾ അവിടെ ആൾ അനക്കം ഒന്നും ഉള്ളതായി തോന്നിയില്ല. ഞാൻ ചേച്ചി പറഞ്ഞ സ്ഥലത്ത് നിന്നും കീ എടുത്തു വില്ല തുറന്ന് അകത്തേക്ക് കേറി. എനിക്ക് ചെറിയ ആശ്വാസം തോന്നി. അവിടെ ചേച്ചിയുടെ അനിയൻ ഇല്ലായിരുന്നു. ഞാൻ അവിടെ കണ്ട ഒരു മുറിയിൽ എന്റെ ബാഗും മറ്റും വെച്ചു.
ഞാൻ എന്റെ ഇപ്പോഴത്തെ രൂപം മുറിയിലെ കണ്ണാടിയിൽ നോക്കി. വെപ്പ് മീശ വേണോ ഏയ്യ് അതിന്റെ ആവിശ്യം ഇല്ല. പിന്നെ ഞാൻ എന്റെ നെഞ്ചിൽ കയ്യ് വെച്ച് നോക്കി. ഞാൻ എന്റെ മുല കൈകൊണ്ട് അമർത്തി വെച്ചു. എന്നിട്ട് കണ്ണാടിക്ക് മുന്നിൽ ചരിഞ്ഞും മറ്റും നിന്ന് നോക്കി. പതിയെ ഞാൻ ഷർട്ടും ബ്രായും ഊരി മറ്റി. അൽപ്പം മെലിഞ്ഞിട്ടാണെങ്കിലും എന്റെ ബോഡി ഷേപ്പ് ഞാൻ തന്നെ നോക്കി നിന്നു. പിന്നിട് ബാഗിൽ ഉണ്ടായിരുന്ന ബാൻഡ്എയ്ഡ് റോൾ ഞാൻ കയ്യിൽ എടുത്തു. എന്നിട്ട് എന്റെ മുല കൈ കൊണ്ട് അമർത്തിപിടിച്ചു ബാൻഡ്എയ്ഡ് എന്റെ നെഞ്ചിൽ ചുറ്റാൻ ശ്രമിച്ചു. ഏറെ നേരത്തെ ശ്രമത്തിന് ഒടുവിൽ ഞാൻ വിജയിച്ചു. ഇപ്പോൾ എന്റെ നെഞ്ച് നിരപ്പാണ് ബാൻഡ്എയ്ഡ് ചുറ്റിയതിന്റെ അൽപ്പം തള്ളിച്ച മാത്രം ഉണ്ട്. ഞാൻ ബാഗിൽ നിന്നും അൽപം ടൈറ്റ് ആയ ഒരു ടി ഷർട്ട് എടുത്ത് ഇട്ടുകൊണ്ട് പുറത്തേക്ക് ഇറങ്ങി. ആളുകൾക്ക് എന്നോട് ഉള്ള പെരുമാറ്റം ഞാൻ ശ്രെദ്ധിക്കാൻ തുടങ്ങി. കുറച്ച് ദുരം നടന്നപ്പോൾ ഒരു സൂപ്പർ മാർക്കറ്റ് കണ്ടു ഞാൻ അവിടെ കയറി. ചുമ്മാ റക്കുകൾക്ക് ഇടയിലൂടെ നടന്നു. ഞാൻ ഒരു ആൺകുട്ടിയായി ബീഹെവ് ചെയ്‌തു. അവിടെ നിന്നും പുറത്ത് ഇറങ്ങുമ്പോൾ ആണ്. അവിടെ സ്റ്റാഫിനെ ആവിശ്യമുണ്ട് എന്ന പോസ്റ്റർ കണ്ടത്.
അവിടെ സ്റ്റാഫ് ഷോർട്ടേജ് ഉള്ളത് കൊണ്ട് ഐഡിയും മറ്റും എന്നോട് ചോദിച്ചില്ല ഭാഗ്യം. കോളേജ് പിള്ളേർ പാർടൈം അയി ജോലി ചെയ്യുന്നത് അല്ലെ. ഞാനും അത് പോലെ ആണെന്ന് അവർ വിചാരിച്ചു കാണും.
“എന്താ പേര് “