യക്ഷി 7 [താർക്ഷ്യൻ]

Posted by

“മനൂട്ടാ”..! പുറത്ത് നിന്നുമൊരു വിളി..!

ഞങ്ങൾ രണ്ടുപേരും ഞെട്ടി പുറത്തേക്ക് നോക്കുമ്പോൾ കടയുടെ ഗ്ലാസ് ഡോറിൽ ഇസ്‌പേഡ്‌ നിക്കുന്നു. ഒരു ക്ഷമാപണം പോലെ അവൻ പറഞ്ഞു.

“സെൽ ഫോൺ ചായപ്പീടിയേൽ വെച്ച് മറന്നു. കട തുറന്നപ്പോഴാ ഓർമ്മ വന്നേ.. അപ്പൊ”..

പെട്ടന്നവൻ നിർത്തി. സ്ത്രീകാര്യങ്ങളിൽ അഗ്രഗണ്യനായ അവന് സംഗതികളുടെ കിടപ്പ് ഒറ്റ നോട്ടത്തിൽത്തന്നെ മനസ്സിലായി..!

അവൻ നേരെ വന്ന് പുറത്ത് നിന്ന് കൈയ്യെത്തിച്ച് മേശവലിപ്പിൽ നിന്നും ഏതാണ്ട് കുന്ത്രാണ്ടം പുറത്ത് എടുത്തു. കൊതുക് കടിക്കാതെ ഇരിക്കാൻ കറണ്ടിൽ കുത്തുന്ന സുന പോലെ ഒരു സാധനം. അത് നേരെ പ്ലഗിൽ കുത്തി അവൻ സ്വിച്ച് ഓൺ ആക്കി. അതിനറ്റത് ഒരു  കുഞ്ഞു വെട്ടം എരിഞ്ഞു കത്തി നല്ല സുഖമുള്ളൊരു പരിമളം പരന്നു… അതിനുശേഷം  എന്നെ നോക്കി അവൻ പറഞ്ഞു..

“മനൂട്ടാ.. ഒരു അർജന്റ്.. ഞാൻ ഇന്ന് ഉച്ചവരെ ലീവാ കട തുറക്കുന്നില്ല. നിങ്ങൾ ഒരു കാര്യം ചെയ്യ്. ബാക്ക് ഡോർ വഴി ഇറങ്ങിക്കോ. താക്കോൽ മനൂട്ടൻ തന്നെ കൈയ്യിൽ വെച്ചോ… അപ്പൊ ശരി”…

ഒറ്റ ശ്വാസത്തിൽ ഇത്രയും പറഞ്ഞ് ഇസ്‌പേഡ്‌ ഗ്ലാസ് ഡോറും പൂട്ടി വെളിയിലെ ഷട്ടർ അങ്ങ് താഴ്ത്തി ലോക്ക് ആക്കി. ഷോപ്പിനുള്ളിൽ അന്തം വിട്ട് നിൽക്കുന്ന ഞങ്ങൾ രണ്ടുപേരും അന്ധകാരത്തിൽ മുങ്ങി…

 

*************************************************************************

 

ഇസ്പെഡിന്റെ അപ്രതീക്ഷിത നീക്കത്തിൽ കെണിയിൽ അകപ്പെട്ട രണ്ട് മുയൽക്കുഞ്ഞുങ്ങളെപ്പോലെ ഞങ്ങൾ രണ്ടും ഇരുട്ടിൽ നിന്നു. പുറത്ത് റോഡിലൂടെ ഇടക്ക് കടന്ന് പോകുന്ന വണ്ടികളുടെ ഞെരക്കവും ഹോൺ മുഴക്കവും മാത്രം ഇടവിട്ട് കേൾക്കാം. പക്ഷെ ഷട്ടർ ഇട്ടതുകൊണ്ട് ആ ശബ്ദങ്ങൾ എല്ലാം വളരെ വിദൂരത്തിൽ നിന്നും കേൾക്കുന്ന പോലെയാണ് അനുഭപ്പെടുന്നത്. പയ്യെ ഞങ്ങളുടെ കണ്ണുകൾ ഇരുട്ടുമായി താദാത്മ്യം പ്രാപിക്കാൻ തുടങ്ങി.

“മനൂ”..!

ഒരു ഭയം നിറഞ്ഞ വിളി ഷംനയിൽ നിന്നും ഉണ്ടായി. ഞാൻ കൗണ്ടറിൽ നിന്നും ഇറങ്ങി. പയ്യെ ഷംനയുടെ തോളിൽ തൊട്ടു. അവളൊന്ന് ഞെട്ടി. പിന്നെ പെട്ടന്ന് എന്റെ കൈയിൽ കയറിപ്പിടിച്ചു.

“നമുക്ക് പോയാലോ”..?

ഭയം നിറഞ്ഞ ശബ്ദത്തിൽ ഷംന ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *