യക്ഷി 7 [താർക്ഷ്യൻ]

Posted by

“ഫാൻസിക്ക് ഞാനും വരാം. ഇജ്ജ് എന്താ വാങ്ങണേന്നു ഇൻക്ക് കാണാലോ”… കൂടെ ഒട്ടാൻ ഞാനും തീരുമാനിച്ചു.

“റബ്ബേ… എന്താണീ കേക്കണത് അച്ചായന് മുസ്ലിം സ്ളാങ്ങോ”…

ഷംന പൊട്ടി പൊട്ടി ചിരിച്ചു. ഞാനും അതിൽ പങ്കു ചേർന്നു.

“എന്നാ ബാ”…

ഷംന ആദ്യമായി  എന്റെ കൈ പിടിച്ച് റോഡ് ക്രോസ് ചെയ്തു.

“ഇങ്ങളെ ആഗ്രഹം അല്ലെ പൈസ ഇങ്ങള് തന്നെ കോഡ്‌ക്കിം ട്ടോ ഇക്കാക്കാ”..

ഇവൾ എന്നെ അങ്ങ് മൂഡ് ആകുകയാണ്. പെട്ടന്നൊരു സുപ്രഭാതത്തിൽ പെണ്ണിന് എന്താണ് ഇത്ര ഇളക്കം എന്ന് ഞാൻ അത്ഭുതപെട്ടുകൊണ്ട് ‘ക്വീൻസ് ലാൻഡ്’ ഫാൻസി സ്റ്റോറിലേക്ക് കയറി…

 

*************************************************************************

 

ക്വീൻസ് ലാൻഡ് ശൂന്യം..!! പണിക്ക് നിക്കുന്ന കിങ്ങിനെയും കാണാൻ ഇല്ല! ഇവൻ ഇത് എവിടെപ്പോയി..?

“പീടിയേല് ആ ചേട്ടൻ ഇല്ലല്ലോ” അൽപ്പം നിരാശയോടെ ഷംന പറഞ്ഞു.

“ഇസ്പ്പൂ”…  ഞാൻ നീട്ടി വിളിച്ചു.

ഈ ‘ഇസ്പ്പൂ’ അപ്പന്റെ പണിക്കാരിൽ ഒന്നാമനാണ്. പുള്ളിയെ ഞാനും അപ്പനും മാത്രമേ ഇങ്ങനെ വിളിക്കാറുള്ളു. ബാക്കി ഉള്ളവർക്ക് ഇവൻ ‘രാജ’ ആണ്. അപ്പന്റെ സകല ഇല്ലീഗൽ കാര്യങ്ങളുടെയും നിയന്ത്രണം ഇസ്പ്പൂനാണ്. നല്ല ഉരുക്ക് ബാഡിയും ടൈറ്റാനിയം ചങ്കും ഉള്ള വിശ്വസ്തൻ. എന്റെ ഏറ്റവും അടുത്ത സുഹൃത്തും ആണ്. അവന്റെ ശരിക്കുള്ള പേര് രാജേഷോ വിജേഷോ അങ്ങനെ എന്തോ ‘ഷ്‘ ആണ്. പക്ഷെ ‘ഇസ്‌പേഡ്‌ രാജ’ എന്ന് പറഞ്ഞാലേ നാട്ടിൽ അറിയൂ. നാട്ടുകാർ അൽപ്പം ഭയത്തോടെ, ബഹുമാനത്തോടെ സ്മരിക്കുന്ന നാട്ടിലെ ഡോൺ..!

അഞ്ചാറു കൊല്ലം മുൻപുള്ള ഒരു പള്ളിപ്പെരുന്നാള് രാത്രിയിലെ ഒരു മാജിക്കൽ മൂവിൽ ആണ് ഇസ്‌പേഡിന് ആ പേര് കിട്ടിയത്. അന്ന് ടിയാൻ നമ്മുടെ ബസ്സിലെ ഒരു കിളി മാത്രം ആയിരുന്നു. അപ്പന്റെ ചില മെയിൻ എതിരാളികൾ അപ്പനെ കീച്ചാൻ പ്ലോട്ട് ചെയ്തു നടക്കുന്ന കാലം. പള്ളിപ്പെരുന്നാളിന്‌ പണികിട്ടാൻ ചാൻസ് ഉണ്ടെന്നുള്ള രഹസ്യ വിവരം ഇസ്‌പേഡ്‌ അപ്പനെ നേരത്തെ അറിയിച്ചിരുന്നു. അതുകൊണ്ട് പോവാതെ ഇരിക്കുന്നതാണ് നല്ലത് എന്നും. എന്നാൽ അപ്പൻ അല്ലെ ആള് അത് പുച്ഛിച്ച് പെരുന്നാൾ കൂടാൻ പോയി. ആ സമയം എനിക്ക് ഒരു പനിക്കോള് വന്നതിനാൽ ഞാനും അമ്മയും പോയില്ല. ഇവിടെ നിന്ന് പോകുമ്പോൾ തന്നെ അത്യാവശ്യം ഒന്ന് മിനുങ്ങിയാണ് അപ്പൻ ഇറങ്ങിയത്. കൂടെ അപ്പന്റെ ഒന്ന് രണ്ട് ശിങ്കിടികളും. പള്ളിപ്പറമ്പിൽ കാറിൽ വെച്ച് ബാക്കി കൂടി മിനുങ്ങിക്കാണണം പെരുന്നാളിന് ആണുങ്ങൾക്ക് ബോധം ഉണ്ടാവരുത് എന്നാണ് അപ്പന്റെ ലൈൻ. ഇനി ബാക്കി ഉള്ള ഭാഗം ദൃക്‌സാക്ഷികളുടെ വിവരണം ആണ്..

Leave a Reply

Your email address will not be published. Required fields are marked *