“പൗർണ്ണമി രാത്രി! നീയെന്ന ആകാശഗംഗേൽ അഫിനയിക്കുവാണോ! അതിനാത്തെ ഡയലോഗ് പഠിക്കുവാ?””
ലാവണ്യ പെട്ടെന്ന് പൊട്ടിച്ചിരിച്ചു.
“ആട്ടെ സ്റ്റോറിയായോ?”
പെട്ടെന്ന് ഗൗരവത്തിലേക്ക് മടങ്ങിവന്ന വക്കച്ചൻ പ്രേം കുമാറിനോട് ചോദിച്ചു.
“ഏറെക്കുറെ …ഇനി ക്ളൈമാക്സ് കിട്ടണം!”
“ആണോ? എന്നാ പറഞ്ഞെ കഥ!”
വക്കച്ചൻ ഉത്സാഹത്തോടെ ചോദിച്ചു.
“ഇപ്പോൾ കിട്ടിയ വാർത്ത…”
ഏഷ്യാനെറ്റ് ന്യൂസിൽ രജനി വാര്യർ പറയുന്നത് കേട്ട് മൂവരും ടി വിയിലേക്ക് നോക്കി.
“മൂന്ന് മാസങ്ങൾക്ക് മുമ്പ് കാക്കനാട്ട് ജങ്ഷന് സമീപം ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട പെൺകുട്ടിയുടെ വിഷാദശാംശങ്ങൾ തേടി അന്വേഷണസംഘം നോയിഡയ്ക്ക് തിരിച്ചിരിക്കുന്നു!”
“ഇതേതാ ഈ കേസ്?”
പ്രീ കുമാർ വക്കച്ചനെ നോക്കി.
“ഒരു മൂന്ന് മാസം കഴിഞ്ഞുകാണും,”
വക്കച്ചൻ പറഞ്ഞു.
“വടക്കേ ഇന്ത്യയിൽ നിന്നാണ് എന്ന് തോന്നുന്നു,കേരളത്തിലേക്ക് ഒരു പെൺകുട്ടി വന്നു…അവളുടെ കാർ കാക്കനാട്ട് ജങ്ക്ഷൻ എത്തിയപ്പം കേടായി..അതിലെ വന്ന ഒരു കാറിന് കൈ കാണിച്ചു…കാറിനകത്ത് ഉണ്ടായിരുന്നവൻ ആ കൊച്ചിനെയും കൊണ്ട് എങ്ങോട്ടോ പോയി ബലാത്സംഗം ചെയ്ത് കൊന്ന് മുഖമൊക്കെ തിരിച്ചറിയാൻ പറ്റാത്ത രീതീല് വികൃതമാക്കി…ബോഡി ഉപേക്ഷിച്ച് കടന്നുകളഞ്ഞു…”
“ഈശ്വരാ!”
പ്രേം കുമാർ തലയിൽ കൈവെച്ചു.
“സാറ് മൂന്ന് മാസം മുമ്പ് അവിടെവെച്ചല്ലേ ഏതോ ഒരു പെണ്ണിന് ലിഫ്റ്റ് കൊടുത്തത്?”
ലാവണ്യ പ്രേംകുമാറിനോട് ചോദിച്ചു.
അയാൾ പെട്ടെന്ന് അവളെ നോക്കി.
“അവിടെവെച്ചോ?”
അയാൾ പെട്ടെന്ന് ചോദിച്ചു.
“ആ ..ആര് പറഞ്ഞു? അത് വെല്ലിംഗ്ടൺ ബ്രിഡ്ജിന് അടുത്തുവെച്ചാ!”
പുറത്ത് വീണ്ടും കാറ്റ് ബൊഗൈൻ വില്ലകളെ ഉലച്ചു.
പുറത്ത് സായാഹ്നം ഇളവെയിൽ കൊണ്ട് പരിസരങ്ങളെ നിറച്ചു.
“എനിക്ക് എന്തായാലും ഇതിൽ റോൾ വേണം,”