💫Evil on Earth 4✨
[ Author : Jomon ] [ Previous Part ] [ www.kkstories.com ]
Evil on earth
“ഡോക്ടർ ഇന്ന് ലീവ് ആണോ…?
അടുക്കളയിൽ തകൃതിയായി പാചകം ചെയ്തുകൊണ്ടിരുന്ന ജെസിയുടെ പിറകിലായി നിന്നുകൊണ്ട് ജോ ചോദിച്ചു..അവൻ അടുത്ത് വന്നതറിയാതിരുന്ന അവർ ഞെട്ടിതിരിഞ്ഞു
”കാലമാടാൻ രാവിലെ തന്നെ പേടിപ്പിക്കാൻ ഇറങ്ങിയതാണോ..“
ദേഷ്യത്തോടെ അവനു നേരെ കയ്യിൽ പിടിച്ചിരുന്ന ചട്ടുകം വീശിക്കൊണ്ടവർ പറഞ്ഞു
അവനതിൽ നിന്നുമൊഴിഞ്ഞു മാറിക്കൊണ്ട് അടുക്കള സ്ലാബിൽ കയറി ഇരുന്നു ചിരിക്കാൻ തുടങ്ങി
”അന്നും ഇന്നും ഒരു മാറ്റവുമില്ല ഡോക്ടറേ നിങ്ങൾക്ക്…എന്നാ ഒന്നിനി ഉന്നം പിടിച്ചു തല്ലാൻ പഠിക്കണേ….
ജെസി കുടിച്ചു വച്ച കപ്പിലെ ചായയെടുത്തു കുടിച്ചുകൊണ്ടുവൻ പറഞ്ഞു
“അയ്യേ ഇതില് പഞ്ചാര ഇട്ടില്ലേ..!
കുടിച്ച ചായക്കപ്പ് അതുപോലെ തിരിച്ചു വച്ചു കൊണ്ടുവൻ പറഞ്ഞു…പുച്ഛത്തോടെ നോക്കുകയല്ലാതെ ജെസി ഒന്നും പറഞ്ഞില്ല
പകരം ഫ്ലാക്സിൽ നിന്നും ചൂട് ചായ ഒരു ഗ്ലാസ്സിലേക്ക് പകർന്നവനു നൽകി…
”നീ ഇതുകൊണ്ടുപോയി ആദിമോൾക്ക് കൊടുക്ക്..“
”ആദിമോളോ..ഏത് വകയിൽ..?
ചായ ഗ്ലാസ്സ് വാങ്ങിക്കണ്ടവൻ ചോദിച്ചു…
“ഏത് ബന്ധത്തിലെയാ എന്നൊന്നും നീ അന്വേഷിക്കണ്ട…ആദ്യം ഞാൻ പറഞ്ഞ പണി ചെയ്യ്..!
തീർത്തു പറഞ്ഞുകൊണ്ടവർ ഒരു സൈഡ് വെന്ത ദോശ മറിച്ചിട്ടു
അടുത്ത അടി ഉന്നം പിഴക്കാതെ തന്നെ കിട്ടുമെന്ന് തോന്നിയ ജോ ഗ്ലാസുമായി ഓരോ മുറിയും കയറിയിറങ്ങാൻ തുടങ്ങി
ഒടുക്കം മുകളിലെ അവസാനത്തെ മുറിയുടെ വാതിൽ തുറന്നപ്പോൾ കണ്ടു ഫാനിന്റെ തണുപ്പിൽ ബെഡിന്റെ ഒരറ്റത്തായി ചുരുണ്ടു കൂടി കിടക്കുന്ന ആദിയെ
ഇന്നലത്തെ ഡ്രസ്സ് മാറി കറുപ്പു നിറത്തിലെ ഒരു ചുരിദാർ ആണ് വേഷം..കൂടെ മാച്ചിങ് ആയ വെള്ള പാന്റും…കൈ രണ്ടും കൂട്ടി വെച്ച് അതിനുമുകളിൽ തലവെച്ചാണ് കിടപ്പ്