മുൻപിൽ കമ്പി വേലി കെട്ടി ചെറിയൊ കാട് പോലെ വളർന്നിരുന്നു അതിനപ്പുറം വെള്ളം ഒഴുകി പോകാൻ പാകത്തിന് ഒരു അരുവിയോളം പോന്നൊരു ചാലും
ദേവ് അതെല്ലാം നോക്കി കണ്ടു..അമാൻഡ ആവട്ടെ അവനെയും നോക്കി ഇരിന്നു…അവനെ തന്നെ നോക്കി ഇരിക്കുന്ന അവളെ കണ്ട ദേവ് ഒരു ചിരിയോടെ കയ്യിൽ പിടിച്ചിരിന്ന രണ്ടു കടികൾ ഉയർത്തി കാണിച്ചു
“ഇത് സമൂസ…!
ത്രികൊണ ഷേപ്പിൽ ഉള്ള കടി കാണിച്ചവൻ പറഞ്ഞു…അവളത് വാങ്ങി കയ്യിൽ പിടിച്ചു ഞെക്കി നോക്കി..ഇപ്പോൾ കൊണ്ട് വന്നു തന്നത് കൊണ്ട് തന്നെ അത്യാവശ്യം ചൂട് ഉണ്ടായിരുന്നു..അതുകൊണ്ട് തന്നെ അവൾ ഞെക്കിയപ്പോൾ അകത്തു കയറിയിരുന്ന ആവി പുറത്തേക്ക് പാറി…തണുപ്പ് നിറഞ്ഞയാ കാലാവസ്ഥയിൽ ചൂട് പറക്കുന്ന സമൂസയെ അവൾ തിരിച്ചും മറച്ചും നോക്കി വിശകലനം നടത്തി
”ഇതിനകത്ത് എന്താ…?
അവൾ അവനോട് ചോദിച്ചു…
“അതീ പച്ചക്കറികൾ മിക്സ് ചെയ്തിട്ടുള്ള കൂട്ട് ആൺ…അല്പം എരിവ് ഒക്കെ ആയിട്ട് ഉള്ള ഐറ്റം ആണ്..”
അവൻ അതിനെക്കുറിച്ചു പറഞ്ഞു കൊടുത്തു…അറിയേണ്ടത് എല്ലാം അറിഞ്ഞു കഴിഞ്ഞപ്പോ അവളതിൽ നിന്നൊരു പീസ് കടിച്ചെടുത്തു…പിന്നെ സാവകാശം പതിയെ ചവച്ചു നോക്കി
“മ്മ്മ്….ചൂട് ഒണ്ട്…”
കടിച്ചയാ പീസ് കഴിച്ചു കഴിഞ്ഞു വിടർന്ന കണ്ണുകളോടെ അവളവനോട് പറഞ്ഞു
“കൊള്ളാവോ…?
അവളുടെ മുഖത്തെ ഭാവം കണ്ടു സന്തോഷത്തോടെ ദേവ് ചോദിച്ചു..
”കൊള്ളാം….ഇത് എങ്ങനാ സെയിം ആണോ…?
അവന്റെ മറ്റേ കയ്യിൽ പിടിച്ചിരുന്ന പൊരിച്ച പത്തിരി കണ്ടവൾ ചോദിച്ചു…
“ഏയ്…ഇവന് അങ്ങനെ വല്യ രുചി ഒന്നുമില്ല..എന്നാലും കഴിക്കാൻ അടിപൊളിയാ..പുറത്ത് ക്രിസ്പ്പ് ആയിട്ടും അകത്തു സോഫ്റ്റ് ആയിട്ടും ഉണ്ടാവും…”
അവനാ പത്തിരി അവൾക്ക് നേരെ നീട്ടികൊണ്ട് പറഞ്ഞു..
എന്നാലവളത് കയ്യിൽ വാങ്ങാതെ അങ്ങനെ തന്നെ ഒരു പീസ് കടിച്ചെടുത്തു
അത് വായിൽ ആക്കിക്കൊണ്ട് അവളുടെ കയ്യിൽ പിടിച്ച സമൂസ അവനു നേരെ നീട്ടി…
അവനത് വാങ്ങാനായി കൈ നീട്ടിയതും അവളെവനെ കണ്ണുരുട്ടി നോക്കി