💫Evil on earth✨ 4 [Jomon]

Posted by

ഇതേ അവസരം തന്നെ അവന്റെ ചുണ്ടുകൾ മാറി പകരം പല്ലുകൾ വെളിയിലേക്ക് വന്നു…രാവിലെ കിട്ടിയ കടികളുടെ എണ്ണം കണക്കിലെടുത്തവൻ തന്റെ ധന്തനിരകൾ അവളുടെ കഴുത്തിലേക്ക് ഇറക്കി വിട്ടു

 

സുഖം നിറഞ്ഞ വേദനയോടെയുള്ള അവന്റെ കടിയിൽ അവൾ കണ്ണുകൾ ഇറുക്കിയടച്ചു അവനെ ശക്തിയായി വാരി പുണർന്നു നിന്നു

 

അവളുടെ ചുണ്ടുകളിൽ ഒരുതരം പ്രത്യേക ചിരിയുണ്ടായിരുന്നു…അടച്ചു പിടിച്ച കണ്ണുകളുടെ കോണിലൂടെ രണ്ടിറ്റ് കണ്ണുനീർ ഒഴുകിയിറങ്ങി

 

സെക്കൻഡുകൾ മാത്രം ധൈർഘ്യമേറിയ ആ കടിയവസാനിപ്പിച്ച ജോ അവന്റെ കഴുത്തിൽ അമർത്തിപിടിച്ചിരുന്ന അവളുടെ മുഖം കൈ കൊണ്ടു മാറ്റി തനിക്ക് നേരെ നിർത്തി

 

മുൻപത്തെ അതെ ചിരിയോടെ തന്നെ കണ്ണുകളടച്ചു നിൽക്കുന്ന അവളുടെ മുഖത്തെക്കവൻ നോക്കി…ജോയുടെ കണ്ണുകൾ തന്നെയാണ് കാണുന്നതെന്ന് മനസിലാക്കിയ ആദി നിറഞ്ഞ കണ്ണുകൾ തുറന്നു

 

ജനലിലൂടെ അരിച്ചിറങ്ങുന്ന സൂര്യപ്രകാശത്തിന്റെ കണങ്ങൾ തട്ടി അവളുടെ കണ്ണിലും നീളമേറിയ കൺപീലികൾക്കും ഇടയിൽ തങ്ങി നിന്ന ചെറു നീർക്കണങ്ങൾ തിളങ്ങുന്നതായി അവനു തോന്നി

 

ചാലു പോലെ ഒലിച്ചിറങ്ങിയ കണ്ണുനീരവൻ പഴയ അതെ ചിരിയോടെ തന്റെ വിരലുകൊണ്ട് തുടച്ചു കൊടുത്തു….അപ്പോഴും കണ്ണുകളടക്കാൻ പോലും മറന്നവൾ അവനെ നോക്കി നിൽക്കുകയായിരുന്നു….അവളുടെ ഉണ്ട കണ്ണുകളിൽ നിറഞ്ഞു നിൽക്കുന്ന കറുത്ത കൃഷ്ണമണിയിൽ തന്റെ തന്നെ പ്രതിഭിംബം കണ്ട ജോ അവളോട് ചോദിച്ചു

 

“എന്താടി ഉണ്ടക്കണ്ണി നോക്കി പേടിപ്പിക്കുന്നെ…?

 

ചിരിയോടുള്ള അവന്റെയാ ചോദ്യം കേട്ടവൾ ഒന്നും പറയാതെ ചിരിച്ചു കൊണ്ടു തന്നെ നിന്നു….

 

”നിന്റെയീ കണ്ണീന്നു പൊടിഞ്ഞ കണ്ണുനീർ വേദന കൊണ്ടല്ലെന്ന് എനിക്കറിയാം….നേരല്ലേ…?

 

അതിനവൾ ശെരിയാണ് എന്ന ഭാവത്തിൽ തലകുലുക്കി കാണിച്ചു….

 

“വൈകുന്നേരം ഞാൻ നേരത്തെ വരാം….നമുക്ക് എന്നിട്ട് പുറത്തു പോകാം….എനിക്കറിയാം നിനക്ക് എന്നെ ഇഷ്ടമാണെന്ന്…തിരിച്ചും അങ്ങനെ തന്നാ…എന്നാലും പരസ്പരം പറയാൻ ഉള്ളത് എല്ലാം പറഞ്ഞു തീർക്കാം…ഓക്കേ അല്ലെ…?

 

അവൻ കൊച്ചു പിള്ളേരോട് പറയുന്നത് പോലെ അവളുടെ കവിളിൽ പിടിച്ചു പറഞ്ഞു…അതിനും അവൾ സമ്മതമെന്ന രീതിയിൽ തലകുലുക്കി…അവളിപ്പോഴും മുൻപ് നടന്നതിൽ സ്റ്റക്ക് ആയി നില്കുവാണെന്ന് മനസിലാക്കിയ അവൻ ഒരു ചിരിയോടെ കൈ എടുത്തു തിരിഞ്ഞു നടന്നു

Leave a Reply

Your email address will not be published. Required fields are marked *