💫Evil on earth✨ 4 [Jomon]

Posted by

 

അവൻ കൺമുന്നിൽ നിന്നും മറഞ്ഞതും നാണം നിറഞ്ഞൊരു ചിരിയോടെ ഇരു കൈകൾ കൊണ്ടും മുഖം പൊത്തികൊണ്ടവൾ തിരിഞ്ഞു നിന്നു…മുന്നേ നടന്നതെല്ലാം അവളുട് മനസ്സിലേക്ക് വരുന്തോറും തന്റെ കവിളുകളെല്ലാം നാണം കൊണ്ടു ചുവക്കുന്നത് അവൾക്കറിയാൻ സാധിച്ചു….

 

——————————-

 

ഓഫീസിലേക്കുള്ള യാത്രയിലായിരുന്നു ജോ….

 

ഇന്നൊരു മീറ്റിംഗ് ഉണ്ടെന്നല്ലാതെ മറ്റൊന്നും തന്നെ ചെറിയച്ഛൻ അവനോട് പറഞ്ഞിരുന്നില്ല

 

അവൻ ഡ്രൈവിങ്ങിനിടെ ഫോൺ എടുത്തു ചെറിയച്ഛനെ വിളിച്ചു….

 

“ഹലോ….!

 

അധികം വൈകാതെ തന്നെ മറുതലക്കൽ നിന്ന് ശബ്ദം കേട്ടു

 

”ആ ചെറിയച്ച…ഇന്ന് എന്ത് മീറ്റിങ്ങ പറഞ്ഞെ…എനിക്ക് ഓർമ്മ കിട്ടുന്നില്ല…!

 

“എടാ ജോ അതാ AG ഗ്രൂപ്പുമായുള്ള മീറ്റിങ് ആണ്…!

 

AG ഗ്രൂപ്പ്‌ ഏതാണെന്നു അവൻ ഓർത്തു നോക്കി…അവരുടെ കേരളത്തിൽ ഉള്ള കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് മീറ്റീരിയൽസ് ഇറക്കി കൊടുക്കാൻ ഒരു ഓഫർ വന്നിരുന്നതായി ചെറിയച്ചൻ പറഞ്ഞതായി അവനോർമ്മ വന്നു

 

“ആ അത്…അല്ല ഞാൻ ഇപ്പൊ അവരുടെ ഓഫീസിലേക്ക് പോവേണ്ടി വരുമോ…?

 

”ആ വേണ്ടി വരും…നീ പേടിക്കണ്ട…എല്ലാം ഞാൻ പറഞ്ഞു ഓക്കെ ആക്കിയതാ…ഇനിയാ എഗ്രിമെന്റ് ഒക്കെയൊന്ന് വായിച്ചു നോക്കി സൈൻ ചെയ്താൽ മതി…!

 

“അത്രേ ഉള്ളോ…എന്നാ ഞാൻ പോവാ…!

 

അവൻ ഫോൺ കട്ട്‌ ചെയ്തു വണ്ടി ഹൈവേയിലേക്ക് കയറ്റി….

 

നിമിഷങ്ങൾക്കകം തന്നെ AG ഗ്രൂപ്പ്‌ എന്ന വലിയൊരു ബോർഡിന് മുന്നിലുള്ള പടുകൂറ്റൻ കെട്ടിടത്തിലേക്ക് ജോ കാറോടിച്ചു കയറ്റി

 

പാർക്കിങ്ങിൽ വണ്ടി നിർത്തിയവൻ അവരുടെ റിസപ്ഷനിലേക്ക് നടന്നു…

 

അവിടെ നിന്നിരുന്ന പെണ്ണിനെ അവനൊന്നു സൂക്ഷിച്ചു നോക്കി…മേക്കപ്പ് ചെയ്തു കുളമാക്കിയ മുഖമാണെങ്കിലും കഴുത്തിനു താഴേക്ക് എല്ലാം കൊള്ളാമായിരുന്നു….അവൻ പതിവ് ചിരിയുമായി അവളുടെ അടുത്തേക്ക് ചെന്നു…

 

ഇൻ ചെയ്ത ഫോർമൽ ഷർട്ടും പാന്റും മണിഞ്ഞു മോശമല്ലാത്ത ലുക്കുമായിയൊരു ചെറുപ്പക്കാരൻ വരുന്നത് കണ്ടവൾ എണീറ്റു നിന്നു

 

”എന്താണ് സർ…?

 

വളരെ ഭാവ്യതയോടെ അവൾ ചോദിച്ചു…അത് കേട്ടവൻ ചിരിയോടെ പറഞ്ഞു

 

“ജോ…അങ്ങനെ വിളിച്ചാൽ മതി…അതാ എനിക്കിഷ്ടം…!

Leave a Reply

Your email address will not be published. Required fields are marked *