മുൻപിൽ ഗ്ലാസ്സിൽ കൈ കുത്തി ചാരി നിന്നുകൊണ്ടവൻ പറഞ്ഞു
”ശെരി സർ…ഓഹ് സോറി ജോ…!
അവൾ തെറ്റ് പറ്റിയ ഭാവത്തിൽ സ്വന്തം തലയിൽ തട്ടിക്കൊണ്ടു പറഞ്ഞു അത് കണ്ട അവൻ ഒരു ചിരിയോടെ ചോദിച്ചു
“എനിക്ക് ഇന്നിവിടെ ഒരു അപ്പോയ്ന്റ്മെന്റ് ഉണ്ടായിരുന്നു…Delta construction…”
അവൾ തനിക്ക് മുൻപിലുള്ള സിസ്റ്റത്തിൽ എന്തോ തപ്പി നോക്കി…
“ആന്റണി സാർ…?
അവളൊരു സംശയത്തോടെ ചോദിച്ചു…
”അതെന്റെ ചെറിയച്ചൻ ആണ്…ഇന്ന് വേറൊരു മീറ്റിംഗ് ഉള്ളത് കൊണ്ടാണ് ഞാൻ വന്നത്…“
”അല്ല കമ്പനിയുടെ MD ക്ക് ആണ് അപ്പോയ്ന്റ്മെന്റ് എടുത്തിരിക്കുന്നത്..“
അവളവനെ നോക്കി പറഞ്ഞു…
അവനവളുടെ ഓവർ കോട്ടിൽ പിൻ ചെയ്ത നെയിം ബോർഡിൽ നോക്കി…aswathi.N
“miss aswathi.n…actually താനീ പറഞ്ഞ ആന്റണി..അതായത് എന്റെ ചെറിയച്ചൻ കമ്പനിയുടെ personal sectary ആണ്…”
“അപ്പൊ MD…?
”എടൊ അത്..ഞാ…!
“ഹേയ് ജോമോൻ…!
അവൻ എന്തോ പറയാൻ വന്നപ്പോളേക്കും പിറകിൽ നിന്നൊരാൾ അവനെ വിളിച്ചു
പിറകിലേക്ക് തിരിഞ്ഞു നോക്കിയപ്പോൾ വയറൊക്കെ ചാടിയ ഒരു മനുഷ്യൻ അവനെ നോക്കി ചിരിച്ചുകൊണ്ട് നടന്നു വരുന്നു
”ഏഹ്…നിങ്ങളെന്താ മനുഷ്യാ ഇവിടെ…?
അയാളെ അവിടെ കണ്ട അത്ഭുതത്തിൽ ജോ അയാളുടെ അടുക്കൽ ചെന്നു കൈ കൊടുത്തു
“ഞാൻ ഇവിടല്ലേ വർക്ക് ചെയ്യുന്നത്…നീയെന്താ ഇവിടെ ആന്റണിസാറ് വന്നില്ലേ..?
”എവിടുന്ന്…അങ്ങേർ വേറൊരു മീറ്റിങ്ങിനു പോയി…എന്നോട് എവിടെ വന്ന് എഗ്രിമെന്റ് സൈൻ ചെയ്യാൻ പറഞ്ഞു…!
ജോ താൻ വന്നതിന്റെ ഉദ്ദേശം പറഞ്ഞു…
“എന്നാ നീ വാ…എന്റെ കാബിനിലേക്ക് പോവാ..അവിടുന്ന് ഒപ്പിടാ…”
അതും പറഞ്ഞയാൾ നടന്നു ജോ പിറകെയും…ഇതെല്ലാം വായും പൊളിച്ചു കണ്ടുകൊണ്ടിരുന്ന അശ്വതിയെ നോക്കി ജോ കണ്ണിറുക്കി കാണിച്ചു
“അല്ല നിങ്ങടെയീ കമ്പനിക്ക് മൊതലാളി ഒന്നുമില്ലേ..?
കാബിനിൽ ഇരുന്നു എഗ്രിമെന്റ് വായിക്കുകയായിരുന്ന ജോ ചോദിച്ചു
”വിശ്വനാഥൻ സാറ് ബാംഗ്ലൂർ പോയേക്കുവാ..നാളെയോ മറ്റന്നാളോ എത്തും..!