💫Evil on Earth 6✨
[ Author : Jomon ] [ Previous Part ] [ www.kkstories.com ]
ഒഒരുപാട് വൈകി എന്നറിയാം…മനസ്സ് ശെരിയല്ലായിരുന്നു കൂടാതെ പടുത്തവും ജോലിയും…ഒക്കെ കൂടെ വട്ടായിപോയി അതുകൊണ്ട് ആണ് ബാക്കി എഴുതാൻ പറ്റാത്തിരുന്നത്…എഴുതിവെച്ച അത്രയും പോസ്റ്റ് ചെയ്യുകയാണ്…ബാക്കി ഇതുപോലെ അല്പം വൈകിയാലും എഴുതി ഇട്ടേക്കാം…..
NB; edit ചെയ്യാൻ നിന്നിട്ടില്ല…ഒരുപാട് തെറ്റുകൾ കാണും….!
കാർമേഘം കൊണ്ടു മൂടിയ ആകാശം….മേഘങ്ങൾ എങ്ങോട്ടെന്നില്ലാതെ നീങ്ങി കൊണ്ടിരുന്നു……ഇളം കുളിരു കൊള്ളിക്കുന്ന കാറ്റും കൂട്ടിനു….പടിഞ്ഞാറേ ദിക്കിൽ നിന്നും സൂര്യ കിരണങ്ങൾ ഒരു നൂലുപോലെ തോന്നിച്ചു….പട്ടും പവിഴവും കൂട്ടിയിണക്കിയ നേർത്ത നൂലുകൾ പോലെ……ചാറ്റൽ മഴ പെയ്യുന്നുണ്ടായിരുന്നെങ്കിലും അതൊന്നും വക വെക്കാതെ ഞാൻ നടന്നു…..ഇടക്കിക്കിടെ കയ്യിലെ വാച്ചിൽ സമയം നോക്കി കൊണ്ടിരുന്നു….നേരം നാലുമണി കഴിഞ്ഞു….ബസ്സ് വല്ലതും കിട്ടുമോ എന്നൊരു ആശങ്കയായിരുന്നു മനസ്സു നിറയെ……നേരം വൈകിയാൽ അച്ചേടെ വായിലിരിക്കുന്നത് മുഴുവൻ കേൾക്കേണ്ടി വരും….
നേരിയൊരു കാറ്റെന്നെ തഴുകി പോയതും കൈകൾ രണ്ടും കൂട്ടി തിരുമ്മിക്കൊണ്ട് ഞാൻ ബസ് സ്റ്റോപ്പിലേക്ക് ഓടി കയറി…..
ഇട്ടിരുന്ന സാരി പകുതിയിലേറയും ചാറ്റൽ മഴ കൊണ്ടു നനഞ്ഞു…കയ്യിൽ ചുരുട്ടി പിടിച്ചിരുന്ന പേഴ്സ് എടുത്തു നോക്കി…ഭാഗ്യം അത് നനഞ്ഞിട്ടില്ല….
ബ്ലൗസിന്റെ കഴുത്തിനല്പം ഇറക്കം കൂടുതൽ ആയതോണ്ട് തന്നെ നനഞ്ഞ മുടി പുറത്തു തട്ടി ഇക്കിളിയാവുന്നുണ്ട്….ബസ് സ്റ്റോപ്പിലായി ഇരിക്കാനായി പണിത ഇരുമ്പു ബെഞ്ചിൽ പേഴ്സ് വേച്ചു ഞാനിരുന്നു…പിറകിലായി ഇക്കിളി കൂട്ടുന്ന മുടി എല്ലാം വാരി മുൻപിലേക്കിട്ട് ഒന്ന് കൂട്ടി പിഴിഞ്ഞു
“ഇത്രയും നനഞ്ഞോ..?
മുടിയിൽ നിന്നിറ്റിറ്റു വീഴുന്ന വെള്ള തുള്ളികൾ നോക്കി ഞാനിരുന്നു…പെട്ടന്ന് ഏതോ ദിക്കിൽ നിന്നുമിടി വെട്ടികൊണ്ട് ഒരു മിന്നൽ പാഞ്ഞു പോയി….ഇടിയുടെ ശബ്ദം പണ്ട് മുതൽക്കേ ഭയമുള്ള ഞാൻ ഞെട്ടി പിടഞ്ഞുകൊണ്ട് ചുറ്റിനും നോക്കി…ഒരു ധൈര്യത്തിനു പോലുമാരുമില്ല………