”റെഡി ആണോ ദേവ്….!!
എണീറ്റ് നിന്നാ കാറിനെപൊതിഞ്ഞ കറുത്ത കവറിൽ പിടിച്ചു ശക്തിയിൽ വലിച്ചു കൊണ്ടവൾ ചോദിച്ചു….
അല്പ്പംപൊടി പറത്തി കൊണ്ടാ കവർ പൂർണ്ണമായും നിലത്തേക്ക് അഴിഞ്ഞു വീണു
മുൻപിൽ നീല നിറത്തിൽ തിളങ്ങുന്ന പുതുപുത്തൻ കാറിനു സമമായി കിടക്കുന്ന Nissan GTR നോക്കി ദേവ് ഒരുനിമിഷം നിന്നു…അവന്റെയുള്ളിൽ സന്തോഷം അലയടിക്കുന്നുണ്ടായിരുന്നു….പപ്പയിത് കണ്ടുമ്പോ എങ്ങനെ പ്രതികരിക്കുമെന്ന് അറിയാനായി അവന്റെയുള്ളം തുടിച്ചു,..ഡാനി പറഞ്ഞു കേട്ടിട്ടുണ്ട് അയാളുടെ പെങ്ങൾ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന അപൂർവംചില കാര്യങ്ങളിൽ ഒന്നായിരുന്നു ഇവനെന്ന്…
“ഡീൽ….”
തുടിക്കുന്ന ഹൃദയവും അഡ്രൈനലിൽ അടിച്ചു കയറിയ മനസ്സുമായി അവൻ പോർഷേയുടെ ഡോറ് തുറന്നകത്തു കയറി…
“ചേച്ചി ഞാനും…!
അതും പറഞ്ഞു ദേവിനെ ഒന്ന് നോക്കിയ ശേഷം നീലിമ അഞ്ചുവിനടുത്തേക്ക് ഓടി…
നിമിഷങ്ങൾ കൊണ്ടു തന്നെ ദേവ് റെഡിയായി റോഡിനു നടുവിലായി ഓരംചേർത്തു പോർഷേ നിർത്തി…അതിന്റെ ആക്‌സിലെറ്ററിൽ അമർത്തി ചവുട്ടി ഇരപ്പിച്ച്കൊണ്ടവൻ ഗ്യാരജിലേക്ക് നോക്കി
അഞ്ചുവുംനീലിമയും ഗ്യാരേജിന്റെ ഇരുട്ടിലേക്ക് കയറി പോകുന്നതവൻ കണ്ടു
അല്പം കഴിഞ്ഞതും ആ ഇരുട്ടിൽ നീളത്തിലുള്ള രണ്ടു ലൈറ്റ്കൾ പ്രകാശിച്ചു….അതിന് മുകളിലായി ഇളം നീല കളറും കളർന്നിരുന്നു
അത് കണ്ടതോടെ ദേവ് ആക്‌സിലേറ്ററിൽ ചവുട്ടിയിരുന്ന കാൽ പിൻവലിച്ചു…അടുത്തതായി കേൾക്കാൻ പോകുന്ന ശബ്ദത്തിനായി അവൻ കാതു കൂർപ്പിച്ചു
പെട്ടന്നവനെ പേടിപ്പിച്ചുകൊണ്ട് വലിയൊരു അലർച്ചയിൽ ആ ഗ്യാരേജിനെ തന്നെ കുലുക്കിക്കൊണ്ടാ കാർ സ്റ്റാർട്ടായി…..
“Godzilla….!
അലറുന്നയാ ശബ്ദം കെട്ടവൻ അവിടേക്ക് നോക്കി കൊണ്ടു പറഞ്ഞു….പതിയെയാ മുരൾച്ചയോടെയാ കാർ പുറത്തേക്ക് ഇറങ്ങി തുടങ്ങി….ഗ്യാരേജിന്റെ ബോർഡിൽ പിടിപ്പിച്ചിരുന്ന പ്രകാശത്തിൽ ഇരുട്ടിൽ നിന്നും വെട്ടത്തിലേക്ക് വരുന്നൊരു വന്യ ജീവിയെ പോലെ അവനു തോന്നിയാ കാറും ശബ്ദവും കണ്ടിട്ട്….അനായാസം തന്നെ അഞ്ചുവാ കാർ ഓടിച്ചു വന്നവന്റെ പോർഷേയുടെ അരികിലായി നിറുത്തി…
അവനാ വണ്ടിയുടെ അകം മുഴുവനും ഒന്ന് നോക്കി കണ്ടു..പല തരത്തിലുള്ള മീറ്ററുകളും വലിയൊരു ഡിസ്പ്ലേയും കൊറേ നീല ലൈറ്റുകളുമായിയാ കാർ വല്ലാതെ മാറി പോയതായി അവനു തോന്നി….