ഊരാക്കുടുക്ക് 01 [അർജ്ജുൻ ദേവ്]

Posted by

 

അങ്ങനെയെണീയ്ക്കുമ്പോൾ മുഖംകൊണ്ട് വാന്ന് ആംഗ്യവുംകാട്ടി അവൾ മുന്നേനടന്നു…

 

അങ്ങനെയവൾടെ പിന്നാലെ മുകളിലേയ്ക്കുള്ള സ്റ്റെയർ കയറുമ്പോൾ പെണ്ണിന്റെ കൂട്ടത്തിലുള്ള ഏതോ ഒരു കാർന്നോര് ജൂണയെ പരിചയപ്പെടുന്നതു കേട്ടു…

 

“”..ഇതവന്റെ പ്രൈവറ്റ് സെക്രട്ടറിയാ… ജൂണാ മേരി സെബാസ്റ്റ്യൻ..!!”””_ മറുപടിയായി അച്ഛൻപറഞ്ഞതിന്,

 

“”..അങ്ങനെ പ്രൈവറ്റ് സെക്രട്ടറിയെന്നുപറഞ്ഞു ചെറുതാക്കല്ലേ.. കുഞ്ഞിലേമുതലേ രണ്ടുമൊരുമിച്ചാ.. അവനേതു കുഴിയിലെടുത്തു ചാടാൻപറഞ്ഞാലും ഇവളതുചെയ്യും.. അങ്ങനാ രണ്ടും..!!”””_ അമ്മ വിശദീകരിച്ചു..

 

“”..അതേ.. അവൻ കുഴിയിൽ ചാടാനിതുവരെ പറയാത്തതുകൊണ്ട് അവൻ കുഴിയിൽ ചാടുന്നതു കാണാനായി ഇവടെയിരിയ്ക്കുന്നു..!!”””_ തിരിച്ചുള്ള അവളുടെ മറുപടിയുണ്ടാക്കിയ പൊട്ടിച്ചിരിയും കേട്ടാണ് ഞങ്ങൾ മേലെ ബാൽക്കണിയിലെത്തുന്നത്…

 

“”…വാ… ഇതാട്ടോ റൂം..!!”””_ കിളികൊഞ്ചൽ പോലൊരു നേർത്തശബ്ദം… എന്നിട്ടവളാദ്യം റൂമിലേയ്ക്കു കേറി… പിന്നിലായി ഞാനും…

 

അതത്യാവശ്യം വലിയൊരു മുറിതന്നെയായിരുന്നു.. പഴയ ടൈപ്പ് മച്ചൊക്കെയുള്ള വീടാണ് സംഭവം.. അതുകൊണ്ടു തന്നെ ഫാനിടാതെപോലും നല്ല തണുപ്പുണ്ടായിരുന്നു… റൂമിന്റെ വലതുവശത്ത് ഭിത്തിയോടു ചേർന്ന് വലിയൊരു കട്ടിൽ വിത്ത് കൊതുകുവല.. അതിന്റെ സൈഡിലായൊരു ചെറിയ ടേബിൾ, തൊട്ടുപിന്നിൽ ബെഡ് സ്വിച്ച്, ചാർജിങ് സോക്കറ്റ്, ആ മേശയിൽ ഒരു ബുക്ക്, മൊബൈൽ, ഹെഡ്ഫോൺ, എന്തോ ക്രീം അങ്ങനെ എന്താണ്ടൊക്കെയോ.. എല്ലാം നന്നായി അടുക്കിത്തന്നെയാണ് വെച്ചിരിയ്ക്കുന്നത്… ചുറ്റുപാടുമൊന്നു കണ്ണോടിച്ചു നിൽക്കുമ്പോഴാണ് കൂടെയവളുള്ള കാര്യമോർക്കുന്നത്… ഉടനെ ഞാൻതിരിഞ്ഞു…

 

“”..ഹായ്..!!”””_ ഡോറിന്റെ വശത്തെ ഭിത്തിയുടെമേൽ ചാരി മുഖംകുനിച്ചുനിന്ന അവളെനോക്കി ചിരിച്ചു… മുഖമത്രയും അടുത്തുകണ്ടപ്പോൾ സത്യത്തിലവളുടെയാ സൗന്ദര്യത്തിലെന്റെ കണ്ണു മഞ്ജളിയ്ക്കുന്നുണ്ടോന്നു പോലും സംശയിച്ചുപോയി…

 

“”..ഹായ്..!!”””_ അവളും മറുപടിയായി ചിരിച്ചു..

 

പിന്നെയവളോട് എന്തുപറയണമെന്ന് എനിയ്ക്കൊരു ഊഹവുംകിട്ടിയില്ല… ഇതിനുമുന്നേ കണ്ട പെൺകുട്ടികളെല്ലാം കുറച്ചു ബോൾഡായിരുന്നതിനാൽ ഇങ്ങനെയൊരു പ്രശ്നമുണ്ടായിരുന്നില്ല… പക്ഷെ ഇവിടെയതല്ലവസ്ഥ… ഞാൻ പറയാൻപോണ വാക്കുകൾ ഈ കുട്ടിയെ വിഷമിപ്പിയ്ക്കുമോ എന്നൊരു ടെൻഷൻ.!

 

എന്നാലവളാണെങ്കിൽ കണ്ണെടുക്കാതെ എന്നെത്തന്നെ നോക്കിനിൽക്കുവാണ്… നെഞ്ചിലേയ്ക്കാഴ്ന്നിറങ്ങുന്ന നോട്ടം താങ്ങാൻവയ്യാതെ ഞാൻ മെല്ലെ ചുറ്റുമൊന്നു കണ്ണോടിച്ചു… ടെൻഷനൊന്നു കുറയ്ക്കാനും പറയാനുള്ളകാര്യങ്ങൾ വള്ളിപുള്ളി കുത്ത് കോമ ഒന്നുംവിടാതെപറയാനും എനിയ്ക്കുമൊരു പ്രിപ്പറേഷൻ ആവശ്യമാണല്ലോ…

 

“”..എന്നോടൊന്നും മിണ്ടാനില്ലേ..??””_ ഇടയ്ക്കെപ്പോഴോ തിരിഞ്ഞവളെ നോക്കീതും അതായിരുന്നവൾടെ ചോദ്യം.. കേട്ടതും ഞാനാകെ വല്ലാണ്ടായി.. ആ മുഖത്തേയ്ക്കെന്തോ നോക്കാനൊരു ബുദ്ധിമുട്ട്പോലെ..

Leave a Reply

Your email address will not be published. Required fields are marked *