ഊരാക്കുടുക്ക് 01 [അർജ്ജുൻ ദേവ്]

Posted by

 

“”..ഹായ്.!  ഋതികയെന്നാണല്ലേ പേര്..?? ഏതുകോളേജിലാ വർക്കു ചെയ്യുന്നത്..??”””_ എന്തേലും ചോദിയ്ക്കണമല്ലോന്നു കരുതി ഞാൻ ചോദിച്ചു.. അതിനാദ്യമൊന്നു മധുരമായി പുഞ്ചിരിതൂകിയശേഷം അവൾ മറുപടിപറഞ്ഞു;

 

“”..അതേ.. പക്ഷേയെല്ലാരും ഋതൂന്നാ വിളിയ്ക്കണെ.. എനിയ്ക്കുമതാ ഇഷ്ടം.! പിന്നെ ഞാനിപ്പൊ സെൻ്റ് സ്റ്റീഫൻസിലാ.. അവിടെ കേറിയിട്ടിപ്പൊ ഓൾമോസ്റ്റ് ഏഴു മാസമാവുന്നു..!!”””_ പെറുക്കിപ്പെറുക്കി ഓരോന്നും വിവരിച്ചുപറയുമ്പോൾ സദാ ആ കണ്ണുകളെന്നെ വലംവെച്ചുകൊണ്ടേയിരുന്നു.. ഞാനാ കണ്ണിലേയ്ക്കു നോക്കുന്നമാത്രയിൽ നറുനിലാവുദിച്ചതുപോലെ ആ മുഖംവിടർന്നു തുടുക്കുന്നതും കാണാം…

 

..എന്തോ.. എനിയ്ക്കിനിയുമാ കണ്ണുകളെ താങ്ങാൻകഴിയില്ല.. വൈകിയ്ക്കുന്ന ഓരോനിമിഷവും അവളെന്നിലേയ്ക്ക് കൂടുതൽക്കൂടുതൽ അടുക്കുന്നതുപോലെ..

 

“”..ഋതികാ.. എനിയ്ക്കുതന്നോട് ഓപ്പണായിട്ടൊന്ന് സംസാരിയ്ക്കണമെന്ന് ഈ പ്രപ്പോസൽ വന്നപ്പോളേ തോന്നിയതാണ്.. പക്ഷേ അറിയാല്ലോ ഭയങ്കര കൺസർവേറ്റീവാണ് വീട്ടിലെല്ലാവരും.. ഈ പുറമേകാണുന്ന പത്രാസ്മാത്രമേ എനിയ്ക്കുപോലുമുള്ളൂ.. കാര്യം തറവാട്ടിലെ മൂത്ത ആൺകുട്ടി ഞാനാണെങ്കിലും വല്യച്ഛനാണ് ഇന്നുമെല്ലാം കൺട്രോൾചെയ്യുന്നത്.. പുള്ളിയുടെ വാക്കിനെയെതിർക്കാൻ ഞങ്ങൾക്കാർക്കും ധൈര്യമില്ലെന്നുതന്നെ പറയാം..!!”””_ ഞാൻ വളച്ചുകെട്ടിവരുന്നത് എന്തിലേയ്ക്കാണെന്ന് മനസ്സിലാകാതെ അപ്പോഴെല്ലാമവൾ മിഴിച്ചുനിൽക്കുവാണ്..

 

“”..ഞാൻ പോയിൻറിലേയ്ക്കുവരാം.. എനിയ്ക്കീ പ്രൊപ്പോസൽ അക്സെപ്പ്റ്റ്ചെയ്യാൻ ബുദ്ധിമുട്ടുണ്ട്.. അതു തന്നെ ഇഷ്ടമാകാഞ്ഞിട്ടൊന്നുമല്ല.. എനിയ്ക്കൊരഫയറുണ്ട്.. ഇന്നോ ഇന്നലെയോ തുടങ്ങിയ ബന്ധമല്ല ഞങ്ങളുതമ്മിൽ.. മാണിക്കോത്ത് തറവാടിനോളം പണമോ പ്രതാപമോ ഇല്ലാത്തിടത്തോളം എനിയ്ക്കവളെ കിട്ടില്ല.. വിളിച്ചിറക്കി എങ്ങോട്ടേലും കൊണ്ടുപോകാന്നുവെച്ചാൽ അവൾക്കതിനുള്ള സാഹചര്യവുമല്ല.. സത്യത്തിൽ എനിയ്ക്കിതിപ്പോൾ തന്നോടല്ലാതെ മറ്റാരോടും പറയാനുംകഴിയില്ല.. എന്തുചെയ്യണമെന്നൊരൂഹവുമില്ല..!!”””_ ഒന്നുനിർത്തിയശേഷം അവളുടെ മുഖത്തുനോക്കാതെ തന്നെ ഞാൻ തുടർന്നു;

 

“”..അതുകൊണ്ട് താനെനിയ്ക്കുവേണ്ടിയൊരു ഹെൽപ്പുചെയ്യണം.. എന്നെയിഷ്ടമായില്ലാന്ന് വീട്ടുകാരോടുപറയണം.. ഈ കല്യാണംവേണ്ടാന്ന് അവരെക്കൊണ്ടു സമ്മതിപ്പിയ്ക്കണം.. പറയുന്നത് മോശമാണെന്നറിയാം.. എന്നാലെന്റെ മുന്നിൽ വേറെ വഴിയില്ലാഞ്ഞിട്ടാ.. സമ്മതിയ്ക്കണം..!!”””_ കെഞ്ചുന്നപോലെ ഞാനങ്ങനെ പറയുമ്പോളെല്ലാം മറുഭാഗത്ത് കനത്ത നിശബ്ദതയാണ്.. ഇടയ്ക്കൊന്നു പാളിനോക്കിയപ്പോൾ കണ്ടതോ അവളുടെ നീണ്ട, വിടർന്ന കണ്ണുകളിലെ നീർത്തിളക്കവും.. കുറച്ചൊന്നുമുന്നേ അവളുടെ മുഖത്തേയ്ക്കു നോക്കിയിരുന്നെങ്കിൽ ഇതിൽ പലവാക്കുകളും ഞാൻ വിസ്മരിച്ചിരുന്നേനെ..

 

അവൾടെ നിറഞ്ഞകണ്ണുകൾ കണ്ടപ്പോൾ വിഷമം തോന്നിയെങ്കിലും ഇവിടെ പിടിവിട്ടുപോയാൽ കയ്യിൽനിന്നു വഴുതിവീഴാനായി പോകുന്നതെൻറെ ജീവിതമാണ്.. എന്റെ പല്ലവിയെയാണ്.!

 

“”..ഡോ… തന്നെ ഇഷ്ടമാകാഞ്ഞിട്ടൊന്നുമല്ലാട്ടോ… ഞാൻപറഞ്ഞത് സത്യം തന്നാ… എനിയ്ക്കവളെ പിരിയാൻ വയ്യ.. അവളില്ലാത്തൊരു ജീവിതം എന്നെക്കൊണ്ട് സങ്കൽപ്പിയ്ക്കാൻ പോലും കഴിയില്ല.. അതാ… അങ്ങനെയൊരു അഫയറില്ലായിരുന്നെങ്കിൽ സത്യമായിട്ടും തന്നെ ഞാൻ കെട്ടിയേനെ… അത്രയ്ക്കു സുന്ദരിയാ താൻ… എന്നെ മനസ്സിലാക്കണം..!!”””_ ഇനി കരഞ്ഞു ബഹളമുണ്ടാക്കിയാലോന്ന് പേടിച്ച് ഞാനവളെയൊന്നു ബൂസ്റ്റപ്പ് കൂടിചെയ്തു…

Leave a Reply

Your email address will not be published. Required fields are marked *