Flash 🔙
Year 1995
കഥയുടെ തുടക്കത്തിൽ പറഞ്ഞപോലെ തന്നെ ആർക്കോ ആരോ കാലകത്തി കൊടുത്തപ്പോൾ പറ്റിയ അബദ്ധം അതായിരുന്നു അർജുൻ്റെ ജനനം. നഗരസഭ വേസ്റ്റ് കൂമ്പാരം ആയി സൂക്ഷിക്കുന്ന ആ ചവട്ടുകൂനയിൽ നിന്നും ആയിരുന്നു ലോറി ഡ്രൈവർ ആയ ബാലകൃഷ്ണന് ഒരു 3 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കിട്ടുന്നത്. അതിനെ ഉപേക്ഷിക്കാൻ മനസ്സ് വരാത്ത അയാള് അവനെ തൻ്റെ വീട്ടിൽ തന്നെ തൻ്റെ മകൻ്റെ ഒപ്പം വളർത്തി. അവനു അർജുൻ എന്ന് പേരും ഇട്ടു. അർജുനും അയാളുടെ മകൻ അരുൺ ഉം സഹോദരങ്ങൾ ആയി തന്നെ അവിടെ ജീവിച്ചു . അർജുൻ ആരെയും പേടിയില്ലാതെ ഇങ്ങോട്ട് ആയാലും അങ്ങോട്ട് ആയാലും തല്ലാൻ മടിയില്ലാത്ത ഒരുത്തൻ എന്നാല് അരുൺ അവന് അടിയും പിടിയും ഒന്നും അല്ല നിയമപരമായി തെറ്റുകൾ തിരുത്താൻ ആയിരുന്നു താല്പര്യം. ബാലകൃഷ്ണന് എപ്പോഴും അർജുൻ്റെ വഴക്ക് ഒത്തുതീർപ്പ് ആക്കുക തന്നെ ആയിരുന്നു ജോലി എന്ന് വേണം എങ്കിൽ പറയാം. എങ്കിലും സന്തോഷത്തോടെ തന്നെ അവർ അവിടെ ജീവിച്ചു. പക്ഷേ ആ സന്തോഷം അധികം നാൾ നീണ്ടുനിൽക്കുന്ന ഒന്നായിരുന്നില്ല. പതിവുപോലെ ക്ലാസ്സ് കഴിഞ്ഞു വീട്ടിൽ എത്തിയ അർജുനും അരുൺ ഉം കാണുന്നത് രക്തത്തിൽ കുളിച്ച് കിടക്കുന്ന തങ്ങളുടെ അച്ഛനെയും അമ്മയെയും ആയിരുന്നു. അത് കണ്ട ഷോക്കിൽ നിന്നും രണ്ടാൾക്കും ഒന്നും ചെയ്യുവാൻ കഴിയാതെ ഇരുന്നുപോയി. അച്ഛൻ്റെയും അമ്മയുടെയും മരണത്തിൽ നിന്നും കര കയറും മുൻപ് തന്നെ ആരൊക്കെയോ ആ കുട്ടികളെ അവർ ജീവിച്ച വീട്ടിൽ നിന്നും ഇറക്കി വിടുകയും ചെയ്തു കഴിഞ്ഞിരുന്നു. വളരെ പെട്ടന്ന് തന്നെ അവർ ആരും ഇല്ലാത്ത അനാഥ കുട്ടികൾ ആയി കഴിഞ്ഞിരുന്നു. തൻ്റെ അച്ചനും അമ്മയും എങ്ങനെ ആണ് മരിച്ചത് എന്നും അത് ചെയ്തവരെ എങ്ങനെയും നിയമത്തിന് മുമ്പിൽ എത്തിക്കണം എന്നും ആയിരുന്നു അരുൺ ചിന്തിച്ചിരുന്നത്.എന്നാല് അർജുൻ അപ്പോഴേക്കും ഒരു മൃഗം ആയി കഴിഞ്ഞിരുന്നു. തങ്ങളുടെ സ്ഥലം കൈക്കലാക്കാൻ വേണ്ടി അവിടുത്തെ ഒരു പ്രമാണി തന്നെ ആണ് അത് ചെയ്തത് എന്ന് അറിയാം ആയിരുന്നു എങ്കിലും അത് അരുൺ അർജുൻ അറിയാതെ തന്നെ സൂക്ഷിച്ചു. അവർ അവിടെ ഉള്ള ഒരു പള്ളിവക. അനാഥ മന്ദിരത്തിൽ അഭയം പ്രാപിക്കുകയും അവിടെ നിന്ന് തന്നെ വിദ്യാഭ്യാസം നേടുവാനും തുടങ്ങി. പഠിക്കാൻ മിടുക്കൻ ആയ അരുൺ പലരുടെയും സഹായത്താൽ കേരളത്തിലെ തന്നെ വലിയ കോളജുകളിൽ ഒന്നിൽ അഡ്മിഷൻ നേടി എങ്കിലും അർജ്ജുനനെ പിരിഞ്ഞു പോകാൻ താല്പര്യം ഇല്ലാതിരുന്ന അവനെ അർജുൻ തന്നെ മുൻകൈ എടുത്ത് പറഞ്ഞയച്ചു. ഇതിനകം തന്നെ തങ്ങളുടെ അച്ഛനെയും അമ്മയെയും വകവരുത്തി സ്വത്തുക്കൾ കൈക്കലാക്കിയ ആളെ തിരിച്ചറിഞ്ഞ അർജുൻ അയാളെ വകവരുതുവാൻ തീരുമാനിക്കുകയും കുറച്ച് കൂട്ടുകാരുടെ സഹായത്തോടെ അവൻ അത് ചെയ്യുകയും ചെയ്തു. അർജുൻ എന്ന കണ്ണിൽ ചോരയില്ലാത്ത അസുരൻ അവിടെ ജനിച്ചു എന്ന് വേണം എങ്കിൽ പറയാം.