അതിനുശേഷം ജയിൽ ശിക്ഷ അനുഭവിക്കുന്ന അർജുനും അരുൺ ഉം തമ്മിൽ ആകെ ഉള്ള കോൺടാക്ട് മാസത്തിൽ ഒരിക്കൽ മാത്രം വരുന്ന ഫോൺ കോൾ മാത്രം ആയിരുന്നു.ജയിലിലെ മറ്റു പ്രതികളും ആയിട്ടുള്ള ആയിട്ടുള്ള സഹവാസം അർജ്ജുനനെ മറ്റൊരു ആളാക്കി മാറ്റുവായിരുന്ന് എന്ന് തന്നെ പറയാം. അവനു ലോകത്തിൽ തന്നെ ആരെയും പേടിക്കാനോ അരുൺ അല്ലാതെ മറ്റൊരാളെ സ്നേഹിക്കുവാനും ഇല്ലായിരുന്നു. ഈ കാലയളവിൽ അരുൺ തൻ്റെ കോളജ് ജീവിതം കഴിഞ്ഞു law കോളജിൽ നിയമ വിദ്യാഭ്യാസത്തിന് ചേർന്നിരുന്നു. അർജുൻ ആവട്ടെ ജയിലിലെ മറ്റു തടവുകാരും ആയി ചേർന്ന് ഒരു ചെകുത്താനും. ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ അർജ്ജുനനെ കാത്ത് അരുൺ എത്തിയിരുന്നു. പക്ഷേ ആദ്യ കാഴ്ചയിൽ തന്നെ പഴയ ആ അർജുൻ അല്ല എന്ന് തോന്നിക്കും വിധം പൈശാചികത നിറഞ്ഞ മുഖഭാവവും ആയി ആണ് അവൻ പുറത്തിറങ്ങിയത്. പക്ഷേ അവർ തമ്മിലുള്ള ബന്ധത്തിന് അതൊന്നും ഒരു പ്രശ്നം അല്ലായിരുന്നു.ഇതിനോടകം വക്കീൽ ആയി സ്വന്തം ആയി കേസുകൾ ഒക്കെ കൈകാര്യം ചെയ്യുവാൻ അരുൺ തുടങ്ങിയിരുന്നു. ജോലി ആവശ്യം ആയി കൊച്ചിയിൽ തന്നെ സ്ഥിരതാമസം ആയപ്പോൾ കൂടെ വരാൻ വിളിച്ചു എങ്കിലും അർജുൻ അത് നിരസിച്ചു. പക്ഷേ എല്ലാ ദിവസവും ഫോൺ വഴി അവർ പരസ്പരം കോൺടാക്ട് ചെയ്യും ആയിരുന്നു.
പലപ്പോഴും അർജുൻ്റെ കേസ് തന്നെ ആയിരുന്നു അരുൺ വാധിച്ചിരുന്നത്. അത് ഒന്നിന് മുകളിൽ ഒന്നായി തന്നെ കൂടി കൊണ്ടിരുന്നു. ഇതിനിടയിൽ എപ്പോഴോ അരുൺ ഒരു പെൺകുട്ടിയും ആയി ഇഷ്ടത്തിൽ ആയി എന്നും ആതി എന്ന് അവളെ അർജുന് പരിചയ പെടുത്തുകയും ചെയ്തിരുന്നു.അങ്ങനെ അവർക്ക് രണ്ടാൾക്കും ഇടയിൽ അർജുന് ഫോൺ വഴി മാത്രം പരിചയ പേട്ടിട്ടുള്ള ആതിയും ഒരാൾ ആയി എന്ന് പറയാം
ഇതിനിടയിൽ തന്നെ തൻ്റെ ഫ്രണ്ടും മുതലാളിയും ആയ ജോണിനെ അർജുൻ അരുൺ നും പരിചയപ്പെടുത്തി കൊടുത്തിരുന്നു. ജോണിൻ്റെ കമ്പനിയുടെ leagal adviser ആയി അരുൺ നേ തന്നെ നിയമിക്കുകയും ചെയ്തിരുന്നു.
അങ്ങനെ ഒരു ദിവസം രാവിലെ ഫോൺ റിംഗ് ചെയ്യുന്ന ശബ്ദം കേട്ടാണ് അർജുൻ എഴുന്നേൽക്കുന്നത്…..