ആരതി 5 [സാത്താൻ]

Posted by

 

ഇത്രയും പറഞ്ഞു കോൾ cut aayi. അർജുൻ നേരെ ജോണിൻ്റെ വീട്ടിലേക്കും പോയി.

അർജുൻ: ജോൺ.ഇല്ലെ ?

പണിക്കാരൻ: ഇല്ല എന്തോ അത്യാവശ്യം എന്ന് പറഞ്ഞു എസ്റ്റേറ്റ് വരെ പോയതാ.

അർജുൻ: എന്താ ചേട്ടാ വല്ല കിളികളും കിട്ടിയോ പെട്ടന്ന് എസ്റ്റേറ്റിൽ ഒക്കെ പോവാൻ

പണിക്കാരൻ: അറിയില്ല കുഞ്ഞേ. പിന്നെ കുഞ്ഞ് വരുവാണെൽ ആ ആലപ്പുഴയിലെ പ്രോപ്പർട്ടി അവർ തരില്ല എന്ന് പറഞ്ഞു അത് കിട്ടാൻ വേണ്ടത് ചെയ്യാൻ പറഞ്ഞിരുന്നു.

അർജുൻ: ആഹ് ശെരി ചേട്ടാ എന്നാല് പണി കിട്ടിയ സ്ഥിതിക്ക് അത് തീർത്തിട്ട് വരാം.

 

അതും പറഞ്ഞു അർജുൻ ആലപ്പുഴയിലേക്ക് പോയി.

വൈകുന്നേരം 6:00 മണി….

 

നിറുത്താതെ ഉള്ള ഫോണിൻ്റെ റിങ് കേട്ടിരുന്നു എങ്കിലും താൻ തീർക്കാൻ വന്ന ജോലിയിൽ ആയതിനാൽ അർജുൻ ഫോൺ എടുത്തിരുന്നില്ല. എല്ലാം കഴിഞ്ഞ് ഫോൺ എടുത്തപ്പോൾ 100+ മിസ്ഡ് calls from Arun . എന്തോ സീരിയസ് കാര്യം ഇല്ലാതെ അവൻ ഇത്രയും വട്ടം വിളിക്കില്ല എന്ന് ഉറപ്പുണ്ടായിരുന്ന അർജുൻ ഉടനെ അവനെ തിരിച്ച് വിളിച്ചു എങ്കിലും അവൻ എടുത്തില്ല. കുറച്ച് കഴിഞ്ഞപ്പോൾ അവൻ തിരിച്ചു വിളിച്ചു. അർജുൻ ഉടനെ ഫോൺ എടുത്തിരുന്നു അപ്പുറത്ത് എന്തോ സംഭവിക്കുന്നുണ്ട് എന്ന് അർജുൻ മനസിലാക്കും വിധം ആയിരുന്നു അരുൺ സംസാരിച്ചത്.

അരുൺ: അജു … നീ പറഞ്ഞതാ ശെരി നിയമം ഒരിക്കലും സത്യത്തിൻ്റെ ഒപ്പം നിൽക്കില്ലടാ . നീ ആണ് ശെരി

അർജുൻ: ഡാ എന്താ പറ്റിയത് നീ എന്താ ഇപ്പൊൾ ഇങ്ങനെ ഒക്കെ പറയുന്നെ? എവിടെ ആണ് നിങൾ ഇപ്പൊൾ? പറയടാ….

അരുൺ: അതൊന്നും എനിക്ക് അറിയില്ല പക്ഷേ നീ എനിക്ക് ഒരു ഉറപ്പ് തരണം . അതിനു വേണ്ടി മാത്രം ആണ് ഞാൻ നിന്നെ വിളിച്ചത് . ചിലപ്പോൾ എന്നെ ഇനി ആർക്കും കാണാനോ ഒന്നും പറ്റി എന്ന് വരത്തില്ല അങ്ങനെ എന്തേലും ഉണ്ടായാൽ എൻ്റെ ആതിയെ നീ കണ്ടെത്തണം അവളുടെ സംരക്ഷണം അത് നീ തന്നെ നോക്കണം . ഈ ഒരു വാക്ക് നീ എനിക്ക് തരണം.

Leave a Reply

Your email address will not be published. Required fields are marked *