അർജുൻ: നീ എന്തൊക്കെ ആണ് അരുൺ പറയുന്നത്? എന്താ പ്രശ്നം ? നീ എവിടെ ആണ് ഉള്ളത്? ഞാൻ അങ്ങോട്ട് വരാം
അരുൺ: എനിക്ക് അറിയില്ല . പക്ഷേ നീ സൂക്ഷിച്ചോ ചതിക്കും അവൻ അവൻ ചതിച്ചു…….അജു ആദി അവളെ നോക്കണം അവൾക്കും ചിലപ്പോൾ ഇനി ആരും ഉണ്ടാവില്ല. ഇവന്മാരുടെ കയ്യിൽ കിട്ടിയാൽ ചിലപ്പോൾ അവളെയും….
അർജുൻ: ഡാ ആരുടെ കാര്യം ആണ് നീ പറയുന്നത് ? എന്താ നിങ്ങൾക്ക് പറ്റിയത്? അവള് ഇപ്പൊൾ എവിടെ ആണ്?
അരുൺ: അത് അവൻ ജ്……….
ട്ടോ…ട്ടോ…ട്ടോ..
അരുൺ സംസാരിച്ചു തീരും മുൻപേ ആരോ നിറയൊഴിക്കുകായിരുന്നു എന്ന് ആ വെടിയൊച്ചയില് നിന്നും മനസ്സിലായ അർജുൻ്റെ കയ്യിൽ നിന്നും ഫോൺ താഴെ വീണു. അവൻ്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകി. ദേഷ്യം കൊണ്ട് പേശികൾ വലിഞ്ഞു മുറുകുന്നത് അവൻ എറിഞ്ഞു കണ്ണുകൾ ചുവന്ന് തുടിച്ചു. ഉടനെ അവൻ അവരെ അന്നേക്ഷിച്ച് പോയി എങ്കിലും കണ്ടെത്തുവാൻ സാധിച്ചില്ല മൂന്ന് ദിവസത്തെ തിരച്ചിലിന് ഒടുവിൽ പോലീസും കയ്യൊഴിഞ്ഞു. തൻ്റെ സഹോദരന് എന്ത് പറ്റി എന്ന് അർജുൻ്റെ ഒപ്പം ജോണും അന്വേക്ഷിക്കുന്നുണ്ടായിരുന്ന്. കുറച്ച് ദിവസങ്ങൾക്ക് ശേഷം ആദി ആത്മഹത്യ ചെയ്തു എന്നും ജോണിൻ്റെ സഹായി വഴി അരുൺ അറിഞ്ഞു. വീണ്ടും ആകെ ഉണ്ടായിരുന്ന സഹോദരനെ നഷ്ടമായ അർജുൻ പഴയതിലും പൈശാചികമായി മാറുവാൻ തുടങ്ങിയിരുന്നു. അവനെ ഇല്ലാതാക്കിയത് ആരായാലും ഒരിക്കൽ അവരെ കണ്ടെത്തും എന്നും ഇന്നേവരെ താൻ ചെയ്തതിൽ ഏറ്റവും പൈശാചികമായ രീതിയിൽ തന്നെ അവരെ കൊല്ലും എന്നും അവൻ പ്രതിജ്ഞ എടുത്തു. പക്ഷേ. വർഷങ്ങൾ അന്നേക്ഷിച്ചിട്ടും ഒരു വിവരവും കിട്ടിയിരുന്നില്ല. അങ്ങനെ ഇരിക്കെ ആണ് അപ്രതീക്ഷിതമായി ഇപ്പൊൾ ഇവളുടെ ഫോണിൽ അവൻ്റെ ഫോട്ടോ കാണുന്നതും ഇവൾ തന്നെ ആണ് ആദി എന്ന് മനസിലാക്കുന്നതും. എന്നാലും ആരായിരിക്കും അവർ അർജുൻ്റെ മനസ്സ് പല ചോദ്യങ്ങൾ ചൊതിച്ചുകൊണ്ടിരുന്നൂ…..
“അജു…അജു എഴുന്നേൽക്കാൻ വീട് എത്തി” പെട്ടന്നുള്ള ആരതിയുടെ ശബ്ദം ആണ് അവനെ ചിന്തയിൽ നിന്നും ഉണർത്തിയത്.
അവൻ കാറിൽ നിന്നും ഇറങ്ങി അവളുടെ കൂടെ വീടിൻ്റെ അകത്തേക്ക് കയറി.