അർജുൻ: ആദി… അല്ല. അങ്ങനെ വിളിക്കാം അല്ലോ അല്ലേ?
ആരതി: വിളിക്കാം… നിങ്ങള് രണ്ടാളും മാത്രമേ ആ പേര് എന്നെ വിളിക്കൂ. പിന്നെ അത് കേൾക്കുമ്പോൾ എൻ്റെ ചേട്ടായി അടുത്തുണ്ട് എന്ന് ഒരു തോന്നൽ ആണ് അത് എനിക്ക് വല്യ ഇഷ്ടാ…..
അവള് ഇരുന്ന് കരയുവാൻ തുടങ്ങി അർജുൻ അവളെ സമാധാനിപ്പിച്ചു കൊണ്ട് അവളോട് പറഞ്ഞു
അർജുൻ: നീ കരയാണ്ട അവന് എന്ത് പറ്റിയത് ആയാലും അതിനു കാരണക്കാരായ ആരെയും ഞാൻ വിടില്ല അത് ഞാൻ നിനക്ക് ഉറപ്പ് തരാം. നിനക്ക് അറിയവോ അത് ആരാ എന്ന്.? പറ…
ആരതി: (കരഞ്ഞുകൊണ്ട്) അറിയാം . അത് ആരായാലും നീ അവരെ കൊല്ലുവോ? ഉറപ്പാണോ?
അർജുൻ: കൊല്ലും എൻ്റെ കൂടെ പിറന്നില്ല എന്നെ ഉള്ളൂ അവൻ എൻ്റെ സ്വന്തം ചേട്ടൻ തന്നെ ആണ്. നീ പറ ഏത് മറ്റവൻ ആണ് അത് എന്ന്. പിന്നെ അവനു അവസാനം ഞാൻ കൊടുത്ത വാക്ക് പാലിക്കണം എങ്കിലും എനിക്ക് അവന്മാരെ തീർക്കണം. എന്നാല് മാത്രം ആണ് നിനക്കും safety ഉണ്ടാവൂ.. നീ പറ ആരാ അത്?
ആരതി: എന്നാല് നീ ചെല്ല് ചെന്ന് കൊല്ല് ആരാണോ എന്നെ എന്നെന്നേക്കും ആയി കൊല്ലാൻ ഏൽപ്പിച്ചത് അവരെ …. അവർ തന്നെ ആണ് എൻ്റെ ചെയ്യയിയെ കൊന്നതും.ഇനി എവിടെ വെചാണന്നു അറിയണോ? കമ്പം നിൻ്റെ ജോണിൻ്റെ എസ്റ്റേറ്റിൽ ഒരു മുറിയുടെ തറക്ക് അടിയിൽ ഉണ്ട് എൻ്റെ ചേട്ടായി.
ഇതൊക്കെ കേട്ട അർജുൻ അദ്ഭുതത്തോടെയും ദേഷ്യത്തോടെയും അവളോട്
അർജുൻ: ജോൺ ആണോ? അവൻ അവൻ ആണോ എൻ്റെ ചേട്ടനെ….. ?
പെട്ടന്ന് അർജുന് ജോൺ അന്ന് വീട്ടിൽ ഇല്ലായിരുന്നു എന്നും എന്തോ ജോലിക്ക് ആവശ്യത്തിന് പോയി എന്ന് പണിക്കാരൻ പറഞ്ഞതും ഓർമ്മ വന്നത്.അവൻ പെട്ടന്ന് തന്നെ ഒരു hacker പയ്യനെ വിളിച്ച് അന്നെ ദിവസം ജോണിൻ്റെ സിം എവിടെ ആയിരുന്നു എന്ന് നോക്കാൻ ആവശ്യ പെട്ട്. നിമിഷങ്ങൾക്ക് അകം തന്നെ അവൻ സ്ഥലം അർജുന് പറഞ്ഞുകൊടുത്തു. അവസാനം ആയി തൻ്റെ ചേട്ടൻ വിളിച്ച അതെ സമയം അതെ സ്ഥലത്ത് തന്നെ ആയിരുന്നു ജോണിൻ്റെ ലോക്കേഷൻ. അത് കൂടി അറിഞ്ഞ അർജുൻ ദേഷ്യത്തോടെ അവൻ്റെ അടുത്തേക്ക് പോവാൻ ഇറങ്ങി പെട്ടന്ന് തന്നെ അവൻ്റെ മുന്നിൽ കയറി ആരതി അവനെ തടഞ്ഞു.