കളിവീട്
Kaliveedu | Author : Benhar
ഞാൻ ഫെബിൻ കോളേജ് കഴിഞ്ഞു എല്ലാ ബിടെക്ക് കാരെ പോലെയും ജോലി നോക്കി കൊണ്ടിരിക്കുന്നു. ഞാൻ കോട്ടയത്തു ആണ് ജനിച്ചു വളർന്നതു, ഒരു സാധാരണ കുടുംബം ആയിരുന്നു എന്റെതു. എല്ലാ സാധാരണ മലയാളീ കുടുംബത്തിലെ പോലെ എന്റെ വീടിലും ലോണും പ്രാരാബ്ദവും ഉണ്ടെങ്കിലും സാമാന്യം നല്ല രീതിയിൽ ആയിരുന്നു ഞങ്ങൾ കഴിഞ്ഞു പോയിരുന്നത് .
എന്റെ വീട് കോട്ടയം പട്ടണത്തിൽ നിന്നും കുറച്ചു ഉള്ളിൽ ആയിരുന്നു അധികം ആഡംബരങ്ങൾ ഒന്നും ഇല്ലാത്ത ഒരു ഗ്രാമം.
എന്റെ വീട്ടിൽ പപ്പ, മമ്മി , ഞാൻ പിന്നേ മൂത്തതായി ഒരു ചേച്ചി. എന്റെ പപ്പ ഗൾഫിൽ ആയിരുന്നു. മമ്മി ഒരു വീട്ടമ്മ പപ്പ ആഴക്കുന്ന പൈസ അത്യാവശ്യം പൊട്ടിച്ചു, അധികം ദൂർത്തു ഇല്ലങ്കിലും അത്യാവിശ്യം ഡ്രസ്സ് ഒക്കെ വാങ്ങി ഉള്ളതെ കൊണ്ട് അണിഞ്ഞു ഒരുങ്ങി നടക്കാൻ ആഗ്രഹിക്കുന്ന എല്ലാ ഗൾഫ കാരുടെയുo ഭാര്യമാരെ പോലത്തെ ഒരു വീട്ടമ്മ.
ചേച്ചി നാട്ടിൽ തന്നെ കോളേജ് കഴിഞ്ഞു ഒരു കടയിൽ അക്കൗണ്ടന്റ് ആയി ജോലി നോക്കുന്നു. ചേച്ചിയുടെ കല്യാണ ആലോചന തിരക്കു പിടിച്ചു നടക്കുക ആണു ഇപ്പോൾ.
വീട്ടിലെ ഏക ആണ് തരി ആയതു കൊണ്ട് എന്നോടു പപ്പക്കും മമ്മിക്കും ഇത്തിരി സ്നേഹം കൂടുതൽ ഉള്ളപോലെ എനിക്ക് തോന്നിയിട്ടുണ്ട് എനിക്ക് പലപ്പോഴും, പിന്നേ ഞാൻ പഠിക്കാനും മിടുക്കൻ ആയിരുന്നു ബിടെക് ഞാൻ സപ്പ്ളി ഇല്ലാതെ പാസ്സായി.
ഞാൻ ബിടെക് പാസ്സ് ആയെങ്കിലും ജോലി കിട്ടാൻ വളരെ ബുദിമുട് ആയിരുന്നു. പപ്പക്കു എന്നെ ഗൾഫിൽ കൊണ്ടുപോകാൻ ആണു ആഗ്രഹം. അതു പപ്പ എന്നെ ബിടെക്കിനു ചേർത്തപ്പോളെ പറഞത് ആണ്. പക്ഷെ അതിനു കുറഞ്ഞത് ഒരു വർഷത്തെ എക്സ്പീരിയൻസ് വേണം. കുറച്ചു ഇന്റർവ്യൂ ഒക്കെ അറ്റൻഡ് ചെയ്തു ജോലി ആകാതെ ഇരുന്നപ്പോൾ ആണ് പപ്പ തന്നെ ഒരു ഫ്രണ്ട് വഴി ജോലി ശെരി ആക്കിയത്. എനിക്ക് ജോലി കിട്ടിയത് മുംബൈയിൽ ഒരു കമ്പനിയിൽ ആണ്.