ഞാൻ ഇത്ര പെട്ടന്ന് ചേട്ടൻ ഇങ്ങനെ പറയും എന്നു കരുതിയില്ല. എനിക്ക് എന്താ പറയണം എന്ന് അറിയില്ലായിരുന്നു. ഞാൻ തല ആട്ടി.
ചേട്ടൻ പറഞ്ഞു ” പോകാൻ ഉള്ള കാര്യങ്ങൾ ഒക്കെ ഞാൻ നോക്കി കൊള്ളാം. നീ ഒന്നും ഓർത്തു ടെൻഷൻ അടിക്കേണ്ട. നമുക്ക് തകർക്കാട” എന്നു പറഞ്ഞു പുള്ളി പുറത്തേക്കു പോയി.
എനിക്ക് ചേട്ടൻ പോയപ്പോൾ വീട്ടിൽ മമ്മിയോട് എന്ത്പ റയും എന്നാ ചിന്ത ആയിരുന്നു. പിന്നെ കുറച്ചു ആലോചിച്ചപ്പോൾ ആണ് ആ ആഴ്ച തന്നെ ആണു ഞങ്ങളുടെ ഇടവകയിലെ പള്ളി പെരുന്നാളും.
ഞാൻ ഫോൺ എടുത്തു മമ്മിയെ വിളിച്ചു. സാധാരണ ആ നേരത്ത് വിളിക്കാത്തത് കൊണ്ട്. മമ്മി കാര്യം തിരക്കി. ഞാൻ പറഞ്ഞു അടുത്ത ഒരു ആഴ്ച അവധി ആണ് അപ്പോൾ നാട്ടിൽ വന്നാലോ എന്നു ഒരു തോന്നൽ എന്നു. അതു കേട്ട മമ്മിക്കു സന്തോഷം ആയതു പോലെ തോന്നി എനിക്ക്. മമ്മി വരാൻ പറഞ്ഞു.പിന്നേ കൂടെ എന്റെ കമ്പനിയിലെ ഒരു സാറും ഉണ്ടാകും എന്നു പറഞ്ഞു.
കാര്യം ഒരു ആവേശത്തിനു ഞാൻ മമ്മിയെ വിളിച്ചു എങ്കിലും. എന്റെ മനസ്സിൽ നല്ല പേടി ഉണ്ടായിരുന്നു. ഞാൻ മമ്മിയെ വിളിച്ചു പറഞ്ഞ കാര്യം ചേട്ടനോട് പറഞ്ഞു. ചേട്ടൻ നല്ല ഹാപ്പി ആയി.
ചേട്ടൻ ആണ് ടിക്കറ്റ് എല്ലാം എടുത്തത്. അന്നു തന്നെ ചേട്ടൻ ഫ്ലൈറ്റ് ടിക്കറ്റ് ആണ് എടുത്തത്. ഞാൻ ചോദിച്ചപ്പോൾ ട്രെയിൻ ആകുമ്പോൾ ഒരു ദിവസം വെറുതെ പോകും എന്ന് പറഞ്ഞു. ദീപാവലി ആയതു കൊണ്ട് ഡബിൾ പൈസ കൊടുത്തു ആണ് ടിക്കറ്റ് എടുത്തത്.
സണ്ണി ചേട്ടന്റെ ആവേശം കണ്ടിട്ട് എനിക്ക് ഒരു പേടി തോന്നി. എങ്ങനുo പാളി പോയ പിന്നെ വീട്ടിൽ കേറാൻ പറ്റില്ല എന്നു എനിക്ക്ന ന്നായി അറിയാം.
ചേട്ടൻ ഫ്ലൈറ്റ് ടിക്കറ്റ് എടുത്ത കൊണ്ട് എനിക്ക് ആദ്യം ആയി ഫ്ലൈറ്റിൽ കേറാൻ പറ്റി. നാട്ടിൽ പോകുന്ന ദിവസം എയർ പോർട്ടിൽ വെച്ച് ഞാൻ ചേട്ടനോട് കമ്പനിയിലെ സാർ ആണു വരുന്നത് എന്നാ മമ്മിയോട് പറഞ്ഞിരിക്കുന്നത് എന്നു പറഞ്ഞു.