അബദ്ധം 4 [PG]

Posted by

ഗ്ലാഡിസും സ്റ്റീഫനും തൊഴു കൈയോടെ സ്വാമിക്ക് ചുറ്റും നിൽപ്പുണ്ടായിരുന്നു.

“അയ്യോ സ്വാമി അത് പറ്റില്ല ബാഹുലേയൻ ഇന്ന് രാത്രി ഇവിടെ എത്തും. വലിയ പ്രതീക്ഷയോടെ ആയിരിക്കും വരിക. ഇവനെ ഇന്ന് കട്ടിലിൽ കിട്ടിയില്ലെങ്കിൽ മദം പൊട്ടിയ ആന കണക്കെ എന്തൊക്കെ ചെയ്യും എന്ന്‌ പറയാൻ പറ്റില്ല. ഞങ്ങൾക്കും കണക്കിന് കിട്ടും..“

“അവനെ പറഞ്ഞു മനസ്സിലാക്കാൻ ശ്രെമിക്കുക. വേറെ പോംവഴി ഒന്നും കാണുന്നില്ല ഇന്നത്തെ പൂജ നടന്നേ തീരൂ.“

“പ്രതിവിധി ഒന്നും ഇല്ലേ സ്വാമി.. “

സ്വാമിജി ഒരിക്കൽ കൂടി കവടി പലകയിൽ ചൂഴ്ന്ന് നോക്കിയ ശേഷം എന്നെ നോക്കി

“വേറെ മാർഗമൊന്നും കാണുന്നില്ല.ബാഹുലേയനോട് പറയുക വേവുവോളം കാക്കാം എങ്കിൽ ആറുവോളം കൂടി കാക്കുക എന്ന്. എല്ലാ പ്രശ്നങ്ങളും തീർന്ന് കഴിഞ്ഞാൽ പിന്നെ എല്ലാ ദിവസവും ഇവൻ അവനുള്ളത് അല്ലേ.“

എന്നെ നോക്കിയ ശേഷം സ്വാമിജി അവരുടെ നേരെ തിരിഞ്ഞു

“ഇവനെ ആശ്രമത്തിലേക്ക് കൊണ്ട് വരാൻ നിങ്ങൾ ബുദ്ധിമുട്ടണം എന്നില്ല ഞാൻ പോകുമ്പോൾ കൂടെ പോന്നോട്ടെ.നിങ്ങൾ നാളെ രാവിലെ ആശ്രമത്തിലേക്ക് വന്നാൽ മതി എന്ത് പറയുന്നു?“

“വേറെ മാർഗം ഒന്നും ഇല്ലെങ്കിൽ ഞങ്ങൾ എന്താ ചെയ്യുക.എല്ലാം സ്വാമി പറയും പോലെ “

“നല്ലത് എന്താ നോക്കുന്നെ എന്റൊപ്പം വന്നോളൂ..”

സന്തോഷത്തോടെ ഞാൻ സ്വാമിജിക്ക് പിന്നാലെ നടന്നു. ആ വീടിന്റെ മതിൽ കെട്ടിന് പുറത്തേക്ക് എത്തിയപ്പോൾ തന്നെ കൂട്ടിൽ നിന്ന് സ്വാതന്ത്രം കിട്ടിയ കിളിയെ പോലെ എന്റെ മനസ്സ് തിരികെ വീട്ടിലേക്ക് പറന്നു.രാത്രി തന്നെ സ്വാമിജി എന്നെ വണ്ടി കയറ്റി വിടുമായിരിക്കും. അധികമൊന്നും ചോദിച്ച് സ്വാമിജിയെ ബുദ്ധിമുട്ടിക്കാൻ തോന്നിയില്ല

ഏകദേശം അര മണിക്കൂറിൽ കൂടുതൽ ഒരു റാന്തൽ വിളക്കിന്റെ വെളിച്ചത്തിൽ ആ കാട്ടിലൂടെ നടന്ന് കാണും ഒടുവിൽ ദൂരെയായി ഒരു അരണ്ട വെളിച്ചം ഞാൻ കണ്ടു.ആശ്രമത്തിൽ നിന്നുള്ള ആ വെളിച്ചം ശെരിക്കും എന്നെ തിരികെ ജീവിതത്തിലേക്ക് കര കയറ്റാനുള്ള ദൈവത്തിന്റെ ദിവ്യ വെളിച്ചം പോലെ ഒരു നിമിഷം തോന്നിപ്പോയി . ഒറ്റ നോട്ടത്തിൽ ആശ്രമം ആണെന്ന് ആരും പറയില്ല കാട്ടിനു നടുവിൽ ഒറ്റപ്പെട്ട ഒരു പഴയ കെട്ടിടം. ചുറ്റും കാടു പിടിച്ചു കിടപ്പുണ്ട് കരിയിലയും മാറാലയും ഒക്കെ കണ്ടപ്പോൾ ശെരിക്കും ഇവിടെ ആൾ താമസം ഉണ്ടോ എന്ന് പോലും തോന്നിപ്പോയി. പടിവാതിൽ കയറി ഉള്ളിലെത്തിയപ്പോൾ ചിരിച്ചു കൊണ്ട് കാശായ വസ്ത്രം ധരിച്ച മറ്റൊരു സ്വാമി അടുത്തേക്ക് വന്നു

Leave a Reply

Your email address will not be published. Required fields are marked *