പിന്നെ ഇപ്പോ കണ്ട ആ പെണ്ണ്… അവൾ പറഞ്ഞപോലെ ഇന്നലെ ഒരു ദിവസം മുഴുവനും അയാളോടൊപ്പം ആ ഫ്ലാറ്റിൽ നിന്നെന്ന് പറഞ്ഞാലും നിക്ക് ഒന്നുമില്ല.. കാരണം അയാളെന്റെ ഭർത്താവാണ്.. അയാളെ ഞാൻ മനസിലാക്കിയത് പോലെ വേറെ ആരും മനസിലാക്കിട്ടില്ല..
പിന്നെന്തിന് ഈ വാശി ന്ന് ചോദിച്ചാ നിക്ക് അതിനൊരു ഉത്തരം തരാൻ കഴിയില്ല.
************************
ഓർമ്മകളിൽ നിന്ന് പിടഞ്ഞേണ്ണിറ്റ് ഞാൻ വെളിയിലേക്ക് ഇറങ്ങാൻ തുടങ്ങി മറു സീറ്റിൽ ഇരുന്ന ബാഗ് എടുത്ത കുട്ടത്തിൽ ഒരു ഡിയറി.. ഇതാരുടെയാ….?? അവളോർത്തു..!! ഓഹ്.. ഇതാ പെണ്ണിന്റെ കയ്യിൽ ഇരുന്നതല്ലേ.. അവൾ പുച്ഛിച്ചു അത് പുറത്തേക്ക് എറിഞ്ഞു. നേരെ വീട്ടിലേക്ക് കയറി
************************************
വൈകിട്ട് ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ സിദ്ധാർഥ് കുറച്ച് അകലെ ഉള്ള ഒരു സ്കൂളിന്റെ അടുത്തേക്ക് വണ്ടി കൊണ്ട് നിർത്തി. തന്റെ കൊച്ചു സുന്ദരി ആ ആറ് വയസ്സുകാരിയെ ദൂരെ നിന്ന് നോക്കിക്കണ്ടു. അതൊരു പതിവാണ് എല്ലാ ശനിയാഴ്ച കളിലും താൻ തന്റെ മകളെ കാണാൻ വരും. ന്നാൽ തന്റെ ഒരു നിഴൽ പോലും അവളിമ്മേൽ ഏൽക്കാതിരിക്കാൻ അവൻ ശ്രദ്ധിച്ചിരുന്നു. കുട്ടി ബസിൽ കയറി പൊയ്ക്കഴിഞാണ് അവൻ അവിടെ നിന്ന് വണ്ടി എടുത്തത്. പതിവ് പോലെ താൻ ആ വൈകുന്നേരവും തന്റെ ഫ്ലാറ്റിൽ ഒതുക്കി തീർത്തു..
*********************************
പിറ്റേന്ന് ഞായറാഴ്ച
“” നിഹാ… കളിക്കാതെ അതിങ്ങ് തരാനാ പറഞ്ഞെ.. “” തനിക്ക് മുന്നിലൂടെ പുഞ്ചിരിതൂകി യോടി ഒളിക്കാൻ നോക്കുന്ന ആ ആറ് വയസ്സ്ക്കാരി കുറുമ്പി പെണ്ണിനെ പിടിക്കാൻ അവൾ നന്നായി പ്രയാസപ്പെട്ടു.
( ഇതാണ് സിദ്ധാർഥിന്റെ മോള് നിഹാരിക സിദ്ധാർഥ്, കൂടെ അവന്റെ ഭാര്യ സ്നേഹ സിദ്ധാർഥ് )
അവളത് കേൾക്കാൻ കൂട്ടാക്കാതെ വീണ്ടും ഓടി,
“” എടി പെണ്ണെ ഫോൺ തരാൻ അമ്മക്ക് ഒരു കാൾ വിളിക്കണമെന്ന്.. “”
ഓടി ചെന്ന് വട്ടം കറക്കി ആ കൊച്ചു സുന്ദരിയെ സ്നേഹ പൊക്കിയെടുത്തു. ആ കുഞ്ഞു വയറിൽ അവൾ ഇക്കിളി ഇട്ടു. കുടുകുടാ ചിരിച് പെണ്ണ് ഒരു വഴിയായി. കുഞ്ഞി പല്ല് കാട്ടി അവൾ സ്നേഹയെ മയക്കി. താഴെ ഇറക്കിതും അവൾ അകത്തേക്ക് ഓടിപ്പോയി,