ഇഷ [വേടൻ]

Posted by

ആ സന്തോഷം ഉള്ളിൽ അലതല്ലുന്നകുട്ടത്തിൽ ആമീർ ന്റെ ആ ഫോൺ ദൂരെ കണ്ട കല്ലിലേക്ക് എറിഞ്ഞു.

“”No……….”” ഞാൻ ഉറക്കെ അലറി ആ കല്ലിന് നേരെ കുതിച്ചു, ന്നാൽ ന്റെ കണ്മുന്നിൽ ആ ഫോൺ തവിട് പൊടിയായി. അത് കണ്ടവരുടെ അട്ടഹാസം ഉച്ചത്തിലായി,

തൊട്ടടുത്ത നിമിഷം അമീർ കൂടി നിന്നവരെയും മറച്ചു ദൂരേക്ക് വീണു.. അവന് ഒന്ന് എണീക്കാൻ അവസരം കൊടുക്കാതെ ചെന്നവനെ പൊക്കിയെടുത്തു ചോര വരുവോളം ഇടിച്ചു, കൂടി നിന്നവർക്കൊന്നും ന്നേ പിടിച്ചു മാറ്റാൻ കഴിഞ്ഞില്ല. കാര്യം മനസിലാവാതെ വെറുമൊരു ഫോണിന് വേണ്ടിയാണോ അവനെ തല്ലുന്നേ ന്നൊക്കെ ആരൊക്കെയോ ചോദിക്കുന്നുണ്ട്..

അവസാനം ആൾക്കൂട്ടം കണ്ട് അങ്ങോട്ട് വന്ന ജിഷ്ണുവാണ് ന്നേ പിടിച്ചു മാറ്റിയത്.. അപ്പോളും കലി തീരാതെ അടുത്ത് കണ്ടൊരു മരത്തിനെട്ട് ആഞ്ഞൊരു ചവിട്ടികൂടെ കൊടുത്ത് ഞാൻ ദേഷ്യം അടക്കി,

“” എന്താടാ ന്താ സംഭവം… “” അക്ഷമയായ് കാര്യം മനസിലാവാതെ നിന്ന ന്നോട് അവൻ കാര്യം തിരക്കിയതും കയ്യിൽ മുറുകെ പിടിച്ച ഫോൺ ഞാൻ അവന് നേരെ നീട്ടി, അവൻ പിന്നെ ഒന്നും മിണ്ടിയില്ല,

“” ഇവനെന്താ ഭ്രാന്തയോ…?? ഒരു തല്ലിപ്പൊളി ഫോൺ പൊട്ടിയതിനാണോ ഇവൻ ഇവനെ ഇത്പോലെ ഇടിച്ചതു…?? “”

അവന്റെകൂടെ നിന്നവരിൽ ഒരുത്തൻ അത് പറഞ്ഞു നാവ് വായിലേക്ക് ഇട്ടില്ല,ജിഷ്ണു വിന്റെ കൈ അവന്റെ കവിളിൽ തന്നെ പതിച്ചു..

“” പ്ഫാ.. പന്ന കഴുവാർട്രാ മോനെ.. നീയെന്താടാ നായെ പറഞ്ഞെ തല്ലിപ്പൊളി ഫോണോന്നൊ?? നിനക്കൊന്നും അതിന്റെ വിലയറിയില്ല നായ്ക്കളെ.. ആ ഫോണിന് ഇന്നവന്റെ ജീവനോളം വിലയുണ്ട്.. നിയൊക്കെ എത്ര കാശ് കൊടുത്താലും തീരാത്തത്ര വില…

അവന്റെ അമ്മ വാങ്ങികൊടുത്ത ഫോണണത്..

അവന്റെ അമ്മ മരിച്ചിട്ട് ഇപ്പോ ആറ് വർഷം കഴിഞ്ഞു.. അതിലവന്റെ അമ്മയുടെ ഫോട്ടോസും, വോയ്‌സ്‌യും ഒക്കെ ഉണ്ട്, അത് മാത്രവാ അവരെ ഓർക്കാൻ അവനിപ്പോ ഉള്ളു.. അതാങ്നും നഷ്ടപെട്ട നായിന്റെ മക്കളെ ഒരുത്തനും ജീവനോടെ കാണില്ല.. ജിഷ്ണു വാ പറയുന്നേ.. വീട്ടി ക്കേറി വെട്ടും നിന്നെയൊക്കെ,,!! കേട്ടോടാ. പന്ന.. “”

Leave a Reply

Your email address will not be published. Required fields are marked *